ദുരിയാന്‍

.jpg)
മാംസ്യം 1.47 ഗ്രാം
നാര് (ഭക്ഷ്യയോഗ്യം) 3.8 ഗ്രാം
കൊഴുപ്പ് 5.33 മില്ലിഗ്രാം
ജീവകം. സി 19.7 മില്ലിഗ്രാം
സോഡിയം 16.5 മില്ലിഗ്രാം
പൊട്ടാസ്യം 436.0 മില്ലിഗ്രാം
കാല്‍സ്യം 6.0 മില്ലിഗ്രാം
.jpg)
ട്രിഫ്‌റ്റോഫാന്‍ എന്ന അമിനോആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ വിഷാദം, ആകാംക്ഷ, ഉറക്കമില്ലായ്‌മ തുടങ്ങിയ അവസ്ഥകള്‍ പരിഹരിക്കാന്‍ ദുരിയാന്‍ പഴം ഉപയോഗപ്രദമാണ്. രക്തശുദ്ധീകരണത്തിനും, വാര്‍ധക്യസഹജമായ അവസ്ഥകള്‍ സാവധാനത്തിലാക്കുന്നതിനും കുറയ്ക്കുന്നതിനും ദുരിയാന്‍ പഴം സഹായിക്കുന്നു. ഫ്രക്‌ടോസ് (Fructose), സുക്രോസ്(( Sucrose) തുടങ്ങിയ പഞ്ചസാരകളും ലഘുകൊഴുപ്പുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് ഒരു പോഷകാഹാരം എന്ന നിലയ്ക്ക് ദുരിയാന്‍പഴം കൊടുക്കാം. ധാരാളം മാംഗനീസ് അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായകമാവുന്നു. ഫോളേറ്റിന്റെ ഉത്തമ ഉറവിടമായതിനാല്‍ ചുവന്നരക്താണുക്കളുടെ ഉല്‌പാദനത്തെ സഹായിക്കുകയും വിളര്‍ച്ച അകറ്റുകയും ചെയ്യും. ആമാശയത്തില്‍ ആവശ്യത്തിന് ഹൈഡ്രോക്ലോറിക്‌ആസിഡ് അമ്ലം ഉല്‌പാദിപ്പിക്കുന്നതിലൂടെ ക്രമമായ വിശപ്പുണ്ടാകുന്നതിനും, ആഹാരം ദഹിക്കുന്നതിനും ദുരിയാന്‍ പഴം കഴിക്കുന്നത് നല്ലതാണ്. കേരളത്തില്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇപ്പോള്‍ ദുരിയാന്‍ കൃഷിയുണ്ട്. ശരീരത്തിന് ആവശ്യം വേണ്ട ഊര്‍ജ്ജവും മാനസികാരോഗ്യവും ദുരിയാന്‍ പഴം നല്‍കുന്നു. നാര് സമൃദ്ധമായതിനാല്‍ വയറ്റിലെ അസ്വാസ്‌ഥ്യങ്ങളെ തടയും. ശ്വാസകോശവും ശ്വസനേന്ദ്രിയങ്ങളും ശുദ്ധീകരിച്ച് കഫക്കെട്ട് അകറ്റുകയും ചെയ്യുന്നു.
എനിച്ചും ബോണം ദുരിയാന്‍ പഴം
ReplyDelete