Header Ads

We inspire and promote your farming.

പനിക്കൂര്‍ക്ക

ഭൂമിയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് പനിക്കൂർക്കഅഥവാ ഞവരകോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ്‌ ശാസ്ത്രീയനാമം. പച്ച നിറത്തിലുള്ള ഇളം തണ്ടുകൾക്കും ഇലകൾക്കും മൂത്തുകഴിഞ്ഞാൽ തവിട്ടു നിറം ആയിരിക്കും
നല്ല ആരോഗ്യത്തിനായി വീട്ടില്‍ വളര്‍ത്താം പനിക്കൂര്‍ക്ക

വീടുകളില്‍ എളുപ്പം വളര്‍ത്താവുന്ന പനികൂര്‍ക്ക വളരെ ഔഷധ മൂല്യമുളളതാണ്. ഉദരരോഗം, ചുമ,കഫക്കെട്ട്, നീര്‍ വീഴ്ച എന്നിവക്ക് എറെ പലപ്രദമാണ് പനികൂര്‍ക്കയില. അത് ഉപയോഗിച്ചുളള ഉദരരോഗത്തിന് ആശ്വാസം കിട്ടും.ചുമ,കഫക്കെട്ട്, നീര്‍ വീഴ്ച എന്നിവക്ക് എറെ പലപ്രദമാണ് പനികൂര്‍ക്കയില. അത് ഉപയോഗിച്ചുളള  ചില പ്രാഥമിക ചികിത്സകളിതാ.
പനികൂര്‍ക്കയില  ഇടിച്ചു പിഴിഞ്ഞ് ഒരു വലിയ സ്പൂണ്‍ നീരില്‍ നൂറുഗ്രാം കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ ചുമ, നീര്‍വീഴ്ചഎന്നിവ മാറും.പനികൂര്‍ക്കയില നീര്  അഞ്ചു മില്ലി നെറുകയില്‍ തിരുമ്മിയാല്‍ നീര്‍വീഴ്ച മാറും. കുട്ടികളുടെ വായില്‍ നിന്നു തുടര്‍ച്യായി വെളളമൊലിക്കുന്നെങ്കില്‍ പനികൂര്‍ക്കയില നീരും മോരും  തുല്യ അളവില്‍ ചേര്‍ത്തു കൗടുത്താല്‍ മതി. പനികൂര്‍ക്കയില വെളളത്തില്‍ തിളപ്പിച്ച്   ആവികൊണ്ടാല്‍ തൊണ്ട വേദനയും പനിയും മാറും. ചെറുനാരങ്ങാ നീരും പനികൂര്‍ക്കയില നീരും സമമായെടുത്ത് ചൂടാക്കി ചെറുചൂടോടെ ഒരു ചെറിയ സ്പൂണ്‍ അളവില്‍ കുടിച്ചാല്‍ ഗ്യാസ്ട്രബിള്‍ മാറും പനികൂര്‍ക്കയില നീര് ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ദിവസം മൂന്നുനേരം  കഴിച്ചാല്‍ കുഞ്ഞുങ്ങളുടെ ഉദരരോഗത്തിന് ആശ്വാസം കിട്ടും

No comments

Copyright (c) 2015 Glory Farm. Powered by Blogger.