Header Ads

We inspire and promote your farming.

ബജി മുളകു കൃഷി


വൈകുന്നേരങ്ങളിൽ ചായയോടൊപ്പം ഒരു ചെറു ചുടുള്ള മുളക് ബജി ആർകണ് ഇഷ്ടപെടാത്തത് .നാം ഏവരയും ഒരുപോലെ ഇഷ്ടപെടുത്തുന്ന ഈ മുളക് കൃഷിയെകുറിച്ച് നമ്മൾ ഇതുവരെ ഒരിക്കലങ്കിലും ചിന്തിച്ചിട്ടുണ്ടോ ?? ഇവിടെയാണ് ഓരോ കർഷകനും തന്റെ മണ്ണ് പ്രയോജനപെടുതണ്ടത്

മെയ്‌ – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റബര്‍ , ഡിസംബര്‍ – ജനുവരി ആണ് ബജി മുളകു കൃഷി ചെയ്യാന്‍ ഏറ്റവും ഉത്തമം . ബജി മുളക് വിത്ത് പാകി മുളപ്പിച്ചാണ് കൃഷി ചെയ്യുക. നല്ലപോലെ വിളഞ്ഞ ഒരു ബജിയുടെ മുളക് നമുക്ക് ഇതിനായി പച്ചകറി കടയിൽ നിന്നും വാങ്ങാം . വിത്ത് പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വെക്കുന്നത് നല്ലതാണ്, വിത്തുകള്‍ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. സ്യൂഡോമോണോസ് പൊടി രൂപത്തിലും ദ്രാവക രൂപത്തിലും വിപണിയില്‍ ലഭ്യമാണ്. വിത്തില്‍ മുക്കി വെക്കാന്‍ മാത്രമല്ല, തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ മുക്കി നടുന്നതും നല്ലതാണ്.വിത്തുകള്‍ പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മൂന്നു ആഴ്ച പാകമാകുമ്പോള്‍ പറിച്ചു നടാം. ടെറസ്സില്‍ ആകുമ്പോള്‍ ഗ്രോ ബാഗ്‌ ആണ്കൃഷിക്ക് നല്ലത്.

മണ്ണും ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം , ഉണങ്ങിയ കരിയില ഇവ ഉപയോഗിച്ചു ഗ്രോ ബാഗ്‌ തയ്യാറാക്കാം. മണ്ണ് ലഭിക്കാന്‍ പ്രയാസം ആണെങ്കില്‍ ചകിരിചോര്‍ ഉപയോഗിക്കാം. നടീല്‍ മിശ്രിതത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് / കപ്പലണ്ടി പിണ്ണാക്ക് കൂടി ചേര്‍ക്കുന്നത് നല്ലതാണ്.


 കിടബാധ  

വെള്ള രോഗമാണ് ഇതിനെ പ്രധാനമായും ബാധിക്കുന്ന ഒരു കിടം
ശക്തിയായി വെള്ളം പമ്പ് ചെയ്തും ഇലകളില്‍ വെളിച്ചെണ്ണ പുരട്ടിയും ഇതിനെ ഒരു പരുധി വരെ ഇല്ലാതാക്കാം  

   
40 മുതല്‍ 60 രൂപ വരെയാണ് നിലവില്‍ ബജി മുളകിനുള്ള മാര്‍ക്കറ്റ് വില. ഏറെയൊന്നും ചെലവ് വരാത്ത ബജി മുളകുകൃഷി ഏപോളും കർഷകന് ഒരു മുതൽകുട്ടുതന്നെ ആയിരിക്കും






പടത്തിനു കടപ്പാട് : rajendermanju.blogspot and foodpassionandlove.wordpress

No comments

Copyright (c) 2015 Glory Farm. Powered by Blogger.