Header Ads

We inspire and promote your farming.

പൂന്തോട്ടത്തിലെ താരമായി അഡീനിയം

ഇന്ന്  കൂടുതൽ ആളുകളും വാങ്ങാൻ താൽപര്യപ്പെടുന്ന ഒരു പൂച്ചെടിയായി മാറുകയാണ് അഡീനിയം .  ബോൺസായിയാക്കി നിർത്താം കൂടാതെ കുറച്ചു വെള്ളം മതിയെന്നതുമാണ് അഡീനിയത്തെ ഇത്രയും ജാനകിയമാക്കുന്നത് ഇതിനെ ഡെസേർട് റോസ് എന്നും പറയപ്പെടുന്നു .



നടിൽ രീതി

1 :1:1 എന്ന  അനുപാതത്തിൽ  മണ്ണ് , മണൽ , ചാണകപ്പൊടി / ആട്ടിൻ വളം എന്നിവ ചേർത്തുവേണം നടാൻ. ഇത് മണ്ണിലും ചട്ടിയിലും നടാം. എന്നാൽ ചട്ടിയിൽ നടുന്ന രീതിയാണ് നല്ലതു. വിത്ത് മുളപ്പിച്ചും, ഗ്രഫ്റ്റിങ്‌വഴിയും ,  തണ്ട് മുറിച്ചു വെച്ചും അഡീനിയത്തിന്റെ പുതിയ തൈ ഉണ്ടാക്കാം.  അഡീനിയം ചെടി നടുമ്പോൾ അതിന്റെ ചുവട്ടിലെ ബൾബ് പോലുള്ള ഭാഗം മുകളിൽ കാണുന്ന വിധം ഉയർത്തി നടുക.

അഡീനിയം വിത്ത് എടുക്കുന്ന രീതി :- അഡീനിയം പൂവ് ഉണങ്ങി കഴിഞ്ഞാൽ  ഒരു കായ്  ഉണ്ടാകും. ഇത് ഉണങ്ങാറാകുമ്പോൾ ചണ നൂലുകൊണ്ട് വിത്ത് പൊട്ടിപോകാത്തവിധം നന്നായി കെട്ടി വെക്കുക . വിത്ത്  ഉണങ്ങി കഴിഞ്ഞു ഈ കായ് പൊളിച്ച് അപ്പൂപ്പൻ താടി പോലുള്ള വിത്തുകൾ എടുത്തു മുളപ്പിച്ച്‌ തൈകൾ ആക്കാം.

അഡീനിയം വിത്ത് പാകുന്നത് എങ്ങനെ എന്ന് അറിയാനായി ഈ വീഡിയോ കാണുക 

ഗ്രാഫ്റ്റിംങ്ങ് ചെയ്യുന്ന രീതി :- ഒരു ചെടിയിൽ തന്നെ വ്യത്യസ്ത നിറങ്ങളിലുള്ള പല അഡീനിയം ചെടികളുടെ  തണ്ടുകൾ  യോജിപ്പിച്ചു ചേർക്കുന്നരീതിയാണ്  ഗ്രാഫ്റ്റിംങ്ങ്. നമുക്കാവശ്യമായ ഒരേവലിപ്പമുള്ള അഡീനിയം തണ്ടുകൾ തിരഞ്ഞെടുക്കുക ഒട്ടിക്കാൻ ഉദ്ദേശിക്കുന്ന ചെടിയുടെകമ്പിന്റെ അഗ്രം നല്ല മൂർച്ചയുള്ള കത്തിയുപയോഗിച്ചു മരിച്ചു മാറ്റുക എന്നിട്ടു തായ്‌ച്ചെടിയുടെ ഭാഗവും മുറിച്ചുമാറ്റുക ഇവരണ്ടും  കറയോടു കൂടി തന്നെ അഴുക്കുപറ്റാതെ യോജിപ്പിക്കുക എന്നിട്ട് മുകളറ്റം ഓപ്പൺ ചെയ്ത  കട്ടികൂടിയ പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടി പൊതിഞ്ഞ് സൂക്ഷിയ്ക്കുക ഏകദേശം ഒരു മാസസത്തിനുള്ളിൽ പുതിയ മുളകൾ വരാൻതുടങ്ങും എങ്ങനെ നമുക്ക് ഒരു ചെടിയിൽ തന്നെ അനേകം നിറങ്ങൾ ഗ്രാഫ്റ്റ് ചെയ്തു മനോഹരമാക്കാൻ സാധിക്കും

പരിപാലനം

വെള്ളം കുറച്ചു മതിയാകുന്ന ഒരു സസ്യമാണ് അഡീനിയം അതിനാൽ രണ്ടോ മൂന്നോ ദിവസം ഇടവിട്ടുള്ള നാനായരിക്കും കൂടുതൽ നല്ലത്. വെള്ളം കൂടിപ്പോയാൽ  ചുവട് അഴുകിപ്പോകാൻ സാധ്യത  ഉണ്ട് എന്നതിനാൽ മഴക്കാലത്തു നാം ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം . നല്ല വെയിലുള്ളടത്തു വെച്ചാൽ ചെടി കൂടുതൽ കരുത്തുറ്റതായി കാണുന്നു . അഡീനിയത്തിന്റെ കറയ്ക്ക്  വിഷാംശം ഉണ്ടന്ന് പറയപ്പെടുന്നു എന്നാൽ സ്ഥിതികരിച്ച പഠന റിപ്പോർട്ടുകൾ ഇതുവരെ ലഭ്യമല്ല  ഇതിന്റെ കമ്പിന് കട്ടി കുറവായതിനാൽ അതിനെ സാവകാശം വളച്ച് ഏത് രൂപത്തിലും ആക്കിയെടുക്കാം എന്നതാണ് ബോണ്സായിക്കാരുടെ  ഇടയിൽ അഡീനിയത്തെ ജനപ്രീയമാക്കുന്നത്. ( മികച്ച വരുമാനം നേടാൻ അഡിനിയം ബോൺസായ് ഈ വീഡിയോ കാണുക ).

                               മറ്റുചെടികളെ പോലെ വലിയ വളപ്രയോഗം ഒന്നും ആവശ്യമില്ലെങ്കിലും  വളങ്ങൾ ചെറിയ അളവിൽ കൊടുക്കാം. അഡീനിയത്തിനു കാണുന്ന പ്രധാന രോഗം കുമിൾബാധയാണ് ഇതിനു ഇൻഡോഫിൽ / ബാവിസ്റ്റിന്  ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. പൂക്കൾ നന്നായി ഉണ്ടാകാൻ മാസത്തിൽ ഒരിക്കൽ രണ്ടു ഗ്രാം പൊട്ടാസ്യം നൈട്രേറ്റ് വെള്ളത്തിൽ ചേർത്ത് നൽകാം . ചെടിച്ചട്ടിയിലെ മേൽ മണ്ണ് മാസത്തിലൊരിക്കൽ നന്നായി ഇളക്കി വായുസഞ്ചാരം ഉറപ്പാക്കുക. ഇതു വഴി കട ചീയൽ രോഗം ഒഴിവാക്കാം. മേയ്, ജൂൺ മാസത്തിൽ കൊമ്പുകൾ കൊതി നിർത്തിയാൽ സെപ്തം-ഒക്ടോ മാസത്തിൽ നല്ലവണ്ണം പൂവ് പിടിക്കുന്നതായി കാണാം.

No comments

Copyright (c) 2015 Glory Farm. Powered by Blogger.