Header Ads

We inspire and promote your farming.

മുള്ളന്‍ചക്ക എന്ന മുള്ളാത്ത


                                                     ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്ന ഒരു നിത്യഹരിതസസ്യമാണ് മുള്ളൻചക്ക. മുള്ളഞ്ചക്ക, മുള്ളൻചക്ക, ലക്ഷ്മണപ്പഴം, മുള്ളാത്തി, ബ്ലാത്ത തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന ഇതിന്റെ ഇംഗ്ലീഷ് പേര് 'സോര്‍സോപ്പ' (Soursop) എന്നാണ്. ശാസ്ത്രനാമം അനോന മ്യൂരിക്കേറ്റ  പണ്ടുകാലത്ത്‌ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കണ്ടിരുന്നതും ഇന്ന്‌ അപൂര്‍വവുമായ ഫലവര്‍ഗസസ്യമാണ്‌ മുള്ളൻചക്ക. എന്നാല്‍ അടുത്തകാലത്ത്‌ മുള്ളൻചക്ക നമ്മുടെ തൊടികളിലേക്ക്‌ തിരികെ എത്തുകയാണ്‌. ഇവയുടെ പഴങ്ങളില്‍ അടങ്ങിയിട്ടുള്ള ‘അസ്‌റ്റോജനിന്‍സ്‌’ എന്ന ഘടകത്തിന്‌ അര്‍ബുദരോഗത്തെ നിയന്ത്രിക്കാന്‍ കഴിയും എന്ന കണ്ടുപിടിത്തമാണ്‌ ഈ മടങ്ങിവരവിനു പിന്നില്‍. മുള്ളൻചക്കയുടെ ഇലയും തടിയും അർബുദകോശങ്ങളെ നശിപ്പിക്കുമെന്നു അമേരിക്കയിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് 1976 മുതൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

                                                     സാധാരണയായി 5 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. തടിയുടെ പുറം തൊലിയ്ക്ക് കറുപ്പ് കലർന്ന നിറമായിരിക്കും. പുറം ഭാഗം മിനുത്തതും അഗ്രഭാഗം കൂത്തതുമായ കടും പച്ച നിറത്തിലുള്ള ഇലകൾ ഈ സസ്യത്തിൽ ഉണ്ടാകുന്നു. സുഗന്ധമുള്ളതും വലുപ്പമുള്ളതുമായ പൂക്കൾ ആണ് ഇതിൽ ഇണ്ടാകുന്നത്. പൂക്കൾക്ക് നാല്- അഞ്ച് ഇതളുകൾ വരെ ഉണ്ടാകാം. ഭക്ഷ്യയോഗ്യമായ ഇതിലെ കായ്കൾ നല്ല കടും പച്ച നിറമുള്ളതും മുള്ളുകളാൽ ആവരണം ചെയ്തതും ആയിരിക്കും. കായ്കൾ പാകമാകുമ്പോൾ മഞ്ഞ നിറം കലർന്നതും ആയിരിക്കും. കറി വയ്ക്കാനും യോഗ്യമാണ്. മധുരവും പുളിയും കലർന്നരുചിയുള്ള ഇതിന്റെ പഴത്തിൽ പോഷകങ്ങളും നാരും ധാരാളമടങ്ങിയിരിക്കുന്നു.ഒരടി വരെ നീളം വരുന്ന ഫലങ്ങള്‍ക്ക് ഒന്നു മുതല്‍ രണ്ടര കിലോഗ്രാം വരെ തൂക്കം വരും. ഒരോ ഫലത്തിലും അനേകം കറുത്ത വിത്തുകളും കാണാം. കായ്കൾക്കുള്ളിലായി കറുത്ത നിറത്തിലുള്ള അനേകം വിത്തുകൾ കാണപ്പെടുന്നു. 30 സെ.മീറ്റർ വരെ വലിപ്പവും ആറര കി.ഗ്രാംവരെ തൂക്കവുമുള്ള ഫലമാണ് ഇതിനുള്ളതു്.ചെറുവൃക്ഷമായി ശാഖകളോടെ വളരുന്ന ഇവയുടെ ഇലകള്‍ ചെറുതും തിളങ്ങുന്ന പച്ചനിറമുള്ളവയുമാണ്. 

                                                     അര്‍ബുദരോഗികള്‍ ഇവയുടെ പഴം കഴിക്കുന്നതോടൊപ്പം ഇല ഉപയോഗിച്ച് നിര്‍മിക്കുന്ന കഷായം വ്യാപകമായി ഉപയോഗിച്ചുവരുന്നു. വേനലാണ് മുള്ളന്‍ചക്കയുടെ പ്രധാന പഴക്കാലം. ചെറുശാഖകളില്‍ ഉണ്ടാകുന്ന കായ്കള്‍ വലുതും പുറത്ത് മുള്ളുനിറഞ്ഞതുമാണ്. പാകമാകുമ്പോള്‍ ഇവ മഞ്ഞനിറമാകും. കൈതച്ചക്കയുടെ രുചിയുമായി സാമ്യമുള്ളതാണ് ഇവയുടെ പള്‍പ്പിന്റെ സ്വാദ്. പഴക്കാമ്പില്‍ ജീവകങ്ങളായ സി, ബി-1, ബി-2, നാരുകള്‍, കാര്‍ബോ ഹൈഡ്രേറ്റ് എന്നിവ സമൃദ്ധമായി ഉണ്ട്. 
                                                     മുള്ളാത്തയുടെ വിത്തുകള്‍ മണലില്‍ വിതച്ച് കിളിര്‍ത്ത തൈകള്‍ കൂടകളില്‍ മാറ്റിനട്ട് വളര്‍ന്നശേഷം തോട്ടത്തില്‍ കൃഷിചെയ്യാം. നേരിയ ജലാംശമുള്ള വളക്കൂറ് നിറഞ്ഞ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് കൃഷിക്ക് യോജ്യം. പരിചരണം കൂടാതെതന്നെ മുള്ളാത്ത മൂന്നുനാല് വര്‍ഷത്തിനുള്ളില്‍ പുഷ്പിച്ച് ഫലം തന്നുതുടങ്ങും


No comments

Copyright (c) 2015 Glory Farm. Powered by Blogger.