Header Ads

We inspire and promote your farming.

പൈപ്പ് കമ്പോസ്ടിംഗില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 അടുക്കളയിലെ അവശിഷ്ടം അപകടകാരിയല്ല മറിച്ച് ഒരു ഉത്തമ വളമാണ് . പക്ഷെ ഈ  അവശിഷ്ടം ഒരു പ്ലാസ്റ്റിക്‌ കവറിൽ കെട്ടിവച്ചു കഴിഞ്ഞാൽ അതൊരു മാലിന്യം ആകുന്നു . ഇത്തരത്തിൽ ധാരാളം കവറുകൾ നമ്മുടെ റോഡുകളിൽ കാണാൻ സാധിക്കും . നാം ഓരോരുത്തരും വിജരിച്ചാൽ തന്നെ ഈ പ്രശനം പരിഹരിക്കാൻ ആകുന്നതേയുള്ളു . അതിന് ഒരു ഉത്തമ സഹായി ആണ് പൈപ്പ് കമ്പോസ്റ്റ് . 

പൈപ്പ് കമ്പോസ്റ്റ് ഉണ്ടാക്കുന്ന വിധം 

D അറിഞ് വ്യാസവും ഒരു മീറ്റർ 30 CM  നിളവുമുള്ള  രണ്ടു PVC പൈപ്പുകളാണ് ഇതിന് ഉപയോഗിക്കുന്നത് . ഇവ 30 CM  മണ്ണിനടിയിലാക്കി കുഴിച്ചിടുക . അതായത് ഒരു മീറ്റർ ഉയരത്തിൽ മണ്ണിനു മുകളിലേക്കു നില്ക്കുന്ന രണ്ട്‌ കുഴലുകൾ  .

D ഇവ മറക്കാൻ ഒരു മുടിയോ , മര്ബിളിന്റയോ കഷണം .

D അതതു ദിവസത്തെ അടുക്കളമാലിന്യം വേര്തിരിച്ച് ഒരു കുഴലിൽ ഇട്ടു അടച്ചു വയ്ക്കുക . ശര്ക്കര 1 litre വെള്ളത്തിൽ കലക്കി രണ്ട് അടപ്പുവിതം ഇടക്കിടക്ക് ഒഴിച്ചു കൊടുക്കുനത് നല്ലത് .

D  ശരാശരി 800 gm മാലിന്യം ആണ് സാധാരണ ഒരു കുടുംബത്തിൽ ഉണ്ടാകുക . അത് ഈ കുഴലിൽ ഇട്ടാൽ വെള്ളം മണ്ണിലേക്ക് വാർന്നുപോയി അരകിലോയിൽ താഴേക്ക്‌ ഒതുങ്ങും .

D ഒരു മാസത്തെ മാലിന്യമാകുമ്പോൾ ഒരു കുഴൽ നിറയും . പിന്നെ അടുത്ത കുഴൽ ഉപയോഗിക്കുക . ഇതു നിറഞ്ഞു വരുമ്പോളേക്കും ആദ്യത്തെ കുഴലിൽ നല്ല വളമായി മാറിയിട്ടുണ്ടാകും . 

D ആദ്യത്തെ കുഴൽ ഇളക്കിയെടുത്ത് തലതിരിച്ച് ഒരു കുട്ടയിലേക്ക് കുത്തിയാൽ വളപോടിയായി  മാറിയ മാലിന്യം ലഭിക്കും . ഇതു ചെടികൽക്കോ കൃഷിക്കോ ഉപയോഗിക്കാം 


D ഇങ്ങനെ കുഴലുകൾ മാറി മാറി ഉപയോഗിക്കുക . സുക്ഷ്മന്നുക്കൾ പെരുകാൻ ആണ് ശർക്കരവെള്ളം മാലിന്യത്തിൽ ഒഴിച്ചുകൊടുക്കുന്നത് . ചാണകം ലഭ്യമെങ്കിൽ  ശർക്കരയും ചാണകവും വെള്ളവും ചേർത്ത് ഒഴിച്ചാൽ ഏളുപ്പത്തിൽ മാലിന്യം വളമായി മാറും 

പൈപ്പ് കമ്പോസ്ടിംഗില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

D അതാത്‌ ദിവസം മാലിന്യങ്ങള്‍ കുഴിച്ചു മൂടാന്‍ സൌകര്യമുള്ളവര്‍ ഈ പണിക്കു പോകേണ്ടതില്ല .


D മാലിന്യം നിറച്ചു തുടങ്ങുതിനു മുമ്പും , 3/4 ദിവസം കൂടുമ്പോഴും പൈപ്പില്‍  ബാക്ടീരിയ കള്‍ച്ചര്‍ ലായനി (ചാണക ലായനി/ശര്‍ ക്ക ര ലായനി  ) നിര്‍ബന്ധമായും ഒഴിച്ച് കൊടുക്കണം .(ആ ഴ്ചയില്‍  2 തവണ ; 200gm-300 gm  /1 litre ;കട്ടിയായ ഒരു പാട രൂപം കൊള്ളുന്നത്‌ വരെ )


D ഒരിക്കല്‍ നിറഞ പൈപ്പില്‍  പ്രോസെസ്സിംഗ് നടക്കുമ്പോള്‍ സ്ഥലം ഒഴിവു വരും.അവിടെ വീണ്ടും മാലിന്യം നിറക്കരുത് .ഒരു മാസത്തിന് ശേഷം ജൈവവളം ആയി മാറിയാല്‍ പൂര്‍ണമായും ഒഴിവാക്കി ചാണക ലായനി ആദ്യം  ഒഴിച്ച് മാത്രം മാലിന്യം നിറച്ചു തുടങ്ങുക


D തുടക്കത്തിലും ഓരോതവണ ആഹാര അവശിഷ്ട ങ്ങള്‍ ഇടുമ്പോ ഴുംബാക്ടീരിയ കള്‍ച്ചര്‍ ലായനിയോടൊപ്പം  കുറച്ചു ഉണങ്ങിയ ഇലകളും  ചുള്ളി കമ്പിന്റെ കഷണങ്ങളും പച്ച പുല്ലിന്‍ നാമ്പുക ളും ഇടുന്നത് നന്നായിരിക്കും .കമ്പോസ്റ്റിന്റെ ആര്‍ദ്രത  കുറയ്ക്കാനും പുഴുക്കളുടെപെരുപ്പം നിയന്ത്രി ക്കാനും ഇത് ഉപകരിക്കും .


D കംപോസ്റ്റ്‌ പൈപ്പില്‍ കാണപ്പെടുന്ന പുഴുക്കള്‍ (ഈച്ചകളുടെ ലാര്‍വകള്‍ വിരിഞ്ഞ്ത് )കംപോസ്ടിങ്ങിനു നല്ലതാണ്.


D മണം കുറക്കാന്‍ ബ്ലീച്ചിംഗ് പൌഡര്‍ /ഇ  എം സൊലുഷന്‍ ഉപയോഗിക്കാം


D മാലിന്യം ജൈവവളം ആകുന്നതിനു മഴക്കാലം കൂടുതല്‍ സമയം(  ഒന്നരമാസം) എടുക്കുന്നതായി കാണുന്നു .ചിലപ്പോള്‍ മൂന്നാമത് ഒരു പൈപ്പ് കൂടി ഉപയോഗിക്കേണ്ടിവരും .


D പൈപ്പില്‍ നിന്ന് ജൈവവളം നീക്കം ചെയ്യുമ്പോള്‍ വളം എവിടേക്ക് മാറ്റണമെന്ന് മുന്‍ധാരണ  ഉണ്ടായിരിക്കണം .പ്രോസെസ്സിംഗ് നടക്കാതെ വന്നാല്‍ ദുര്‍ഗന്ധം കലര്‍ന്ന മാലിന്യം പുറത്തേക്കു വരും .അത് പെട്ടെന്ന്‌ കുഴിച്ചിടാന്‍ വേണ്ട തയ്യാറെടുപ്പ് ഉണ്ടായിരിക്കണം .


D .നഗര പ്രദേശങ്ങളില്‍ ഈ വളം / വളമായി തുടങ്ങിയ മാലിന്യം ഒരേദിവസം ശേഖരിച്ചു മാറ്റാനുള്ള സംവിധാനം രസി ഡ ന്റ്സ് അസോ സ്സി യെഷനുകള്‍ ആലോചിക്കുന്നത് ഈ കംപോസ്ടിംഗ് രീതി വിജയിക്കുവാന്‍ അത്യാവശ്യമാണ്.


D രസി ഡ ന്റ്സ് അസോ സ്സി യെഷനുകള്‍ മുഖേന പൈപ്പ് സ്ഥാപിക്കുകയാണെങ്കില്‍ വിലയുടെ 90 ശതമാനം സബ്സിഡി അനുവദിക്കുമെന്ന് സര്‍കാര്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ട് .ഇത് ഗ്രാമപ്രദേശ ങ്ങളില്‍ വ്യാപകമാക്കാന്‍  വേണ്ട കൂട്ടായ സമ്മര്‍ദ്ദം ചെലുത്തപ്പെടെണ്ടതുണ്ട്‌ `
D പ്ലാസ്റ്റിക് മാലിന്യങ്ങള്‍ /അജൈവ മാലിന്യങ്ങള്‍ /കട്ടി കൂടിയ ജൈവ  മാലിന്യങ്ങള്‍ എന്നിവ ഒരുതരി പോലും ചേ ര്ക്കരു ത്‌ .പച്ചക്കറി /ഭക്ഷണ അവശിഷ്ടങ്ങള്‍ ആണ് ഇതില്‍ പ്രോസെസ്സ് ചെയ്യപ്പെടുക.


D .അടുക്കളയില്‍ തന്നെ മാലിന്യങ്ങള്‍ വേര്‍ തിരിക്കാനുള്ള  3 ചാക്കുകള്‍ /പാത്രങ്ങള്‍ വേണം  


   (എ) .  പ്ലാസ്റ്റിക് മാലിന്യങ്ങള്‍ /അജൈവ മാലിന്യങ്ങള്‍
  (ബി ) കട്ടി കൂടിയ ജൈവ  മാലിന്യങ്ങള്‍
   (സി). പച്ചക്കറി /ഭക്ഷണ അവശിഷ്ടങ്ങള്‍
ഇതില്‍ സി വിഭാഗം മാത്രം ആണ് പൈപ്പില്‍ ഇടാവുന്നത് . 

D .പൈപ്പ് മറിഞ് വീഴാതെ ഇടക്ക് മാലിന്യങ്ങള്‍ ഇളക്കി കൊടുക്കുന്നത് പ്രോസെസ്സിങ്ങിന്റെ വേഗത കൂട്ടും .വല്ലപ്പോഴും തുറന്നു വെക്കുന്നതും  നല്ലതാണ് .


D .നിലത്തു കുഴി ഒരുക്കാന്‍  പറ്റാത്ത ഇടത്ത് ബകറ്റില്‍ മണ്ണു നിറച്ചു പൈപ്പ് ഉറപ്പിക്കാന്‍ കഴിയും .


D പൈപ്പില്‍ മണ്ണില്‍ വെക്കുന്ന അറ്റത്തു നിന്നും 20 CM ഉയരത്തില്‍ മൂന്നോ നാലോ തുളകള്‍ ഇട്ട ശേഷം വേ സ്റ്റു ഇടുവാന്‍ തുടങ്ങുന്നതാണ് ഫലപ്രദം .


D  പ്രോസസ്സിംഗ് വേഗത്തില്‍ ആക്കുന്നതിനു BIOPLUS പോലെയുള്ള ലായനികള്‍ നഗരങ്ങളില്‍ ലഭ്യമാണ്


D എട്ട് ഇഞ്ച്‌ പൈപ്പ് ആണ് കൂടുതല്‍  ഉചിതം


D  പൈപിലെ മാലിന്യങ്ങള്‍ ഇടയ്ക്കു ചെറുതായി ഇളക്കുന്നത് ഗുണം ചെയ്യുന്നതായി കണ്ടി ട്ടുണ്ട്


D  പൈപ്പ് മാലിന്യങ്ങള്‍ ഉള്ളപ്പോള്‍ തുറന്നു വെക്കുന്നത് (വലിയ ദുര്‍ഗന്ധം വരാനിടയില്ല )പ്രോസസ്സിംഗ് നടക്കാന്‍ നല്ലതാണ്


D മണ്ണിര കംപോസ്ടിംഗ് ,ബയോഗ്യാസ്‌ പ്ലാന്റ് ,മണ്‍  കല  കംപോസ്ടിംഗ് തുടങ്ങിയ രീതികളില്‍ തങ്ങള്‍ക് ചേര്‍ന്നത്‌ അതാത് കുടുംബങ്ങള്‍ തീരുമാനിക്കേണ്ടതാണ്.ഒന്നിലധികം കംപോസ്ടിംഗ് രീതികളും ആലോചിക്കാവുന്നതാണ് .


 ഗുണങ്ങള്‍


D .തൊടിയിലെ അടുക്കള ഭാഗം വൃത്തി യായിരിക്കും .ഇത് എലികള്‍ ,ഈച്ചകള്‍ ,തുടങ്ങിയവ പെരുകുന്നത് തടയും ,എലിപ്പനി പോലുള്ള രോഗങ്ങള്‍ തടയാന്‍ ഉപകരിക്കും .


D .മാലിന്യം ഉദ്ഭവ സ്ഥാനത്ത് തന്നെ വേര്‍തിരിക്കപ്പെടുന്നു എന്നത് മാലിന്യ  നിര്മാര്‍ജനത്തിലെ ശാസ്ത്രീയമായ ആദ്യപടിയാണ് .പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ അപ്പപോള്‍ തന്നെ വേര്തിരിക്കപ്പെടുന്നു


D ജൈവ  വളം പല കൃഷികള്‍ക്കായി വിതരണം ചെയ്യാന്‍ കഴിയുന്നു


D .ഫ്ലാറ്റ് നിവാസികള്‍ക്കും ദമ്പതിമാര്‍ ജോലിക്കാരായ  
അണുകുടുംബങ്ങള്‍ ക്കും വീടും പരിസരവും ദിവസവും  ശുചിയായി സൂക്ഷിക്കാന്‍ കഴിയുന്നു .

D .ഒരു പൈപ്പില്‍ നിന്ന് ഒരുമാസം ഒരുകുട്ട ജൈവവളം ലഭിക്കുന്നു .

വെല്ലുവിളികള്‍


അശ്രദ്ധമായി കംപോസ്റ്റിംഗ്  ചെയ് താല്‍  പലപ്പോഴും മഞ്ഞ സ്ല റി യാണ് ലഭിക്കുന്നത് ഇവ ദുര്ഗന്ധതിനു ഇടയാക്കും 
കാര്‍ബണ്‍ ,നൈട്രജെന്‍ തുടങ്ങിയവ് അടങ്ങിയ വിഘടന വസ്തുക്കള്‍ പൈപ്പില്‍ ഇല്ലാതാകുന്നു എന്നതാണ് കാരണം .


Courtesy :nssghsskamballur.blogspot.in

1 comment:

Copyright (c) 2015 Glory Farm. Powered by Blogger.