Header Ads

We inspire and promote your farming.

മുയല്‍ക്കൂടൊരുക്കാം


മുയല്‍ വളര്‍ത്തല്‍ വളരെ വ്യാപകമായിക്കൊണ്ടിരിക്കുകയാണല്ലോ. മുയല്‍ വളര്‍ത്തല്‍ തുടങ്ങുന്നവര്‍ക്ക ്ഏറെ ചെലവുള്ള ഒന്നാണ്അവയ്ക്കാവശ്യമായ കൂട്‌നിര്‍മാണം.മുയലുകളെ പ്രധാനമായും രണ്ട്തരത്തിലാണ് വളര്‍ത്തുന്നത്. കൂടുകളിലും ലിറ്ററിലും.


കൂടുകള്‍ ഒറ്റക്കുള്ളതും കൂടുതല്‍ എണ്ണത്തെ താമസിപ്പിക്കാവുന്ന തരത്തിലുമുണ്ട്. പ്രജനനത്തിനുള്ളവയെ ഒറ്റയ്ക്കുള്ള കൂട്ടില്‍ത്തന്നെ വളര്‍ത്തണം. വളരുന്ന പ്രായത്തിലുള്ള മുയലുകളെയും ഇറച്ചി മുയലുകളെയും ഒരുമിച്ചുവളര്‍ത്താം. ആണ്‍ മുയലുകളെയും പെണ്‍മുയലുകളെയും വെവ്വേറെ കൂടുകളിലാണ്‌വളര്‍ത്തേണ്ടത്. കൂടുകളില്‍ വളര്‍ത്തല്‍ കൂടുതല്‍ ചെലവുള്ളതാണ്. മരത്തിന്റെ കൂട്മുയലുകള്‍ക്ക്അനുയോജ്യമല്ല.

കോഴികളെ വളര്‍ത്തുംപോലെ ലിറ്ററിന്റെ മുകളിലും മുയലുകളെ വളര്‍ത്താം. കൂട്ടിലിടുന്ന ചിപ്പിലിപ്പൊടി, ഈര്‍ച്ചപ്പൊടി, ഉമി എന്നിവയേയാണ്‌ലിറ്റര്‍ എന്ന്പറയുന്നത്. ഇവ ഏതെങ്കിലും ഒന്ന്ഒരിഞ്ച്കനത്തില്‍ കൂട്ടില്‍ വിരിച്ച്മുയലുകളെ വളര്‍ത്താം. ഇടക്കിടയ്ക്ക്പഴയതിനു മുകളില്‍ പുതിയ ലിറ്റര്‍ ഇട്ട്‌കൊടുക്കണം. ഇത്തരം ലിറ്ററുകളില്‍ മൂന്ന്‌നാല്മാസം വരെ മുയലുകളെ വളര്‍ത്താം. ഈ ലിറ്റര്‍ പിന്നീട് വളമായി ഉപയോഗിക്കാം. ആണ്‍മുയലുകള്‍ രണ്ട്കിലോഗ്രാം ഭാരമാകുന്നതുവരെ ഇങ്ങനെ വളര്‍ത്താം. പിന്നീടുള്ള സന്ദര്‍ഭങ്ങളില്‍ ആണ്‍മുയലുകള്‍ തമ്മില്‍ കടികൂടാനുള്ള പ്രവണത കൂടുതലാണ്.

കൂട്ടില്‍ വളര്‍ത്താനും ലിറ്ററില്‍ വളര്‍ത്താനും ഒരു ഷെഡ്ആവശ്യമാണ്. ഓടോ ഓലയോ ഫൈബര്‍ ഷീറ്റുകളോ മേല്‍ക്കൂരയായുള്ള ഷെഡ്ഇതിനായി നിര്‍മിക്കാം. ഷെഡ്ഡിന്റെ പകുതി ഉയരം കല്ലോ ഇഷ്ടികയോ ഉപയോഗിച്ച്ഭിത്തി പണിയണം. ബാക്കി ഭാഗത്ത്കമ്പിവല ഉപയോഗിക്കാം. മേല്‍ക്കൂരയും വശങ്ങളും മറ്റു ജീവികള്‍ക്ക്അകത്ത്കടക്കാന്‍ പറ്റാത്ത രീതിയില്‍ സുരക്ഷിതമായിരിക്കണം. ഷെഡ്ഡിന്റെതറ കോണ്‍ക്രീറ്റ്‌ചെയ്തില്ലെങ്കില്‍ മുയലുകള്‍ മാളങ്ങള്‍ ഉണ്ടാക്കും. കോണ്‍ക്രീറ്റ്‌ചെയ്താല്‍ തറ കഴുകാനും സൗകര്യമാണ്.

ഇരുമ്പ്പട്ടയില്‍ ചട്ടക്കൂടുണ്ടാക്കി വലകള്‍ ഘടിപ്പിച്ച കൂടുകളിലും മുയലുകളെ വളര്‍ത്താം. ഓരോ കൂടിനും നീളം 80 സെന്റിമീറ്റര്‍ വീതി 60 സെന്റിമീറ്റര്‍ ഉയരം 50 സെന്റമീറ്റര്‍ എന്നീ അളവുകള്‍ വേണം. ഷെഡ്ഡിനുള്ളില്‍ കൂടുകള്‍ വെക്കുന്നത് തറയില്‍ നിന്ന്ഉയരത്തിലായിരിക്കണം. കാഷ്ഠവും മൂത്രവും കൂട്ടില്‍ കെട്ടിക്കിടക്കാതെ ഷെഡ്ഡിന്റെ തറയില്‍ വീഴാന്‍ ഇത് സഹായിക്കും.

മുയലുകള്‍ക്ക്പാര്‍പ്പിടം ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: 

1. ജലലഭ്യത: ശുദ്ധജലം സുലഭമായി ലഭിക്കുന്ന സ്ഥലത്തായിരിക്കണം മുയലുകള്‍ക്ക്പാര്‍പ്പിടമൊരുക്കുന്നത്. കുടിക്കാനും കൂടുകളും ഷെഡ്ഡുകളും കഴുകി വൃത്തിയാക്കാനും വെള്ളം വേണം. ക്ലോറിന്‍ കലര്‍ത്തിയ വെള്ളം മുയലുകള്‍ക്ക്കുടിക്കാന്‍ കൊടുക്കാതിരിക്കയാണ്അഭികാമ്യം.

2. ജലനിര്‍ഗമന മാര്‍ഗം: വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്തായിരിക്കണം മുയല്‍ കൂടുകള്‍ നിര്‍മിക്കുന്നത്. കൂടുകഴുകുമ്പോഴുണ്ടാവുന്ന മലിനജലം കൂടിന്റെ പരിസരത്ത്‌കെട്ടിക്കിടക്കരുത്. മലിനജലത്തില്‍ കൂടി രോഗാണുകള്‍ വരാനുള്ള സാധ്യതയുള്ളതുകൊണ്ടാണ്ഇത്.

3. സുരക്ഷിതത്വം: മുയലുകളെ പാര്‍പ്പിക്കുന്നതു സുരക്ഷിതമായ സ്ഥലത്തായിരിക്കണം. പാമ്പ്, മരപ്പട്ടി, പൂച്ച, നായ, മൂങ്ങ തുടങ്ങിയവ മുയലിന്റെ ശത്രുക്കളാണ്. മുയല്‍ക്കൂടുകളുള്ള ഷെഡ്ഡ് പക്ഷികള്‍ക്ക്കയറാന്‍ പറ്റാത്തതാവണം.

4. ഗതാഗത സൗകര്യം: ശരിയായ ഗതാഗത സൗകര്യമുള്ള സ്ഥലത്തായിരിക്കണം മുയല്‍ ഷെഡ്ഡുകള്‍. മുയലുകളെയും തീറ്റയും കൊണ്ടുവരാനും ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങിനും ഗതാഗത സൗകര്യം ആവശ്യമാണ്. പക്ഷേ, തുടര്‍ച്ചയായി വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുന്ന റോഡുവക്കില്‍ മുയല്‍ക്കൂടുകള്‍ പണിയരുത്.

5. കാലാവസ്ഥ: മുയലിനുതണുത്ത കാലാവസ്ഥയാണ്കൂടുതല്‍ നല്ലത്. ഷെഡ്ഡിന്ചുറ്റും തണല്‍ മരങ്ങളും ഷെഡ്ഡിനകത്ത്ഫാനും നല്ലതാണ്. സൂര്യരശ്മികള്‍ കൂട്ടിലേക്ക്‌നേരിട്ട്പതിക്കരുത്. ടെറസ്സ്, പാറപ്പുറം, കുന്നിന്‍പുറം എന്നിവിടങ്ങളില്‍ മുയല്‍ വളര്‍ത്തല്‍ അനുയോജ്യമല്ല. ഏറ്റവും അനുയോജ്യമായ അന്തരീക്ഷതാപനില 10 ഡിഗ്രി സെല്‍ഷ്യസിനും 20 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.

മുയല്‍ കൂടുകളില്‍ അവയ്ക്ക്‌സമ്മര്‍ദമുണ്ടാക്കുന്ന തരത്തില്‍ സ്ഥലപരിമിതി ഉണ്ടാവാന്‍ പാടില്ല. മുയല്‍ക്കൂടിനുള്ളിനും ഷെഡ്ഡിനുള്ളിലും ശരിയായ കാറ്റും വെളിച്ചവും ആവശ്യമാണ്. മുയല്‍ക്കൂട് വൃത്തിയുള്ളതായാല്‍ മിക്ക രോഗങ്ങളും തടയാം. ശത്രുക്കളുടെ ശബ്ദമോ ഗന്ധമോ അതുമല്ലെങ്കില്‍ മറ്റുവലിയ ശബ്ദങ്ങളോ മുയലുകളെ ഭയപ്പെടുത്തും. മുയല്‍ക്കൂടിനകത്തേക്ക്‌സന്ദര്‍ശകരെ കയറ്റരുത്. കൂടുതല്‍ അന്തരീക്ഷ ആര്‍ദ്രതയും മുയലുകള്‍ക്ക്‌രോഗം വരുത്തും. ഇതിനൊക്കെ പുറമെ കൂട്ടില്‍ തീറ്റയും വെള്ളവും കൊടുക്കാനുള്ള നല്ല സൗകര്യവും ഉണ്ടായിരിക്കണം

Courtesy : Mathrubhumi 

No comments

Copyright (c) 2015 Glory Farm. Powered by Blogger.