Header Ads

We inspire and promote your farming.

വിനോദത്തിനും ആദായത്തിനും ഗപ്പികൾ



ലോകത്തിൽ ഏറ്റവും പ്രശസ്തമായ ഒരു ഇനം അലങ്കാര മത്സ്യം ആണ് ഗപ്പി. മില്യൺ ഫിഷ്‌ എന്നും ഇത് അറിയപ്പെടുന്നു. പൊയ്സിലിടെ എന്ന കുടുംബത്തിലെ ഏറ്റവും ചെറിയ മീനും ഇവയാണ്. ആമസോണില്‍ നിന്നു നമ്മുടെ അക്വേറിയങ്ങളിലെത്തി മലയാളികളുടെ മനം കവര്‍ന്ന അലങ്കാര മത്സ്യമാണ് ഗപ്പി. ഇവ കുഞ്ഞുകളെ പ്രസവിക്കുന്ന ഇനത്തിൽ പെട്ട മത്സ്യം ആണ്.നാം ഓരോരുത്തരേയും  ഗപ്പിയുടെ  ആരാധകരാക്കുന്നത് അതിന്റെ നിറത്തിലെ വൈവിധ്യങ്ങളാണ്. രണ്ടായിരത്തില്‍ പരം വര്‍ണ വൈവിധ്യങ്ങളിലുള്ള ഗപ്പികള്‍ ഇന്ന് ഈ ഭൂമുഖത്തുണ്ട്. ഇതില്‍ നൂറില്‍ പരം വൈവിധ്യങ്ങള്‍ക്കാണ് ആരാധകരേറെയുള്ളത്. മെറ്റാലിക് റെഡ്, ഫുള്‍ വൈറ്റ് റെഡ് ഐ, ബ്ലൂ മൊസൈക്ക്, ഫുള്‍ ബ്ലാക്ക് തുടങ്ങിയ ഗപ്പി വൈവിധ്യങ്ങള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്. ഇതിന് പുറമെ ജര്‍മ്മന്‍ റെഡ്, ഹാഫ് ബ്ലാക്ക്, ഗ്രീന്‍ കോബ്ര, യെല്ലോ ഫ്‌ലെമിങ്, റെഡ് ചില്ലി , വൈറ്റ് ടെക്‌സ്ലോ, റെഡ് ലെയ്‌സ്, ലെയ്‌സ് ബിഗ് ഇയര്‍, ഡല്‍റ്റ തുടങ്ങിയ അതിൽ കുറച്ചു എണ്ണം മാത്രമാണ് .

പരിപാലനവും വിപണനവും

ഒരു ജോഡി ഗപ്പികുഞ്ഞുങ്ങൾക്കു 30 രൂപ മുതല്‍ 150 രൂപ വരെയാണ് 22 ദിവസം കൂടുമ്പോള്‍ ഗപ്പികള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകും. എട്ട് മുതല്‍ 200 വരെ കുഞ്ഞുങ്ങള്‍ ഉണ്ടാകും. വെള്ളത്തിന്റെ ഊഷ്മാവ് വര്‍ദ്ധിക്കാതെ, വെള്ളം മലിനമാകുമ്പോള്‍ കൃത്യമായി മാറ്റി, പാകത്തിന് തീറ്റ നല്‍കി വേണം വളര്‍ത്തല്‍. ഫംഗസ്, ബാക്റ്റീരിയ ബാധ ഇല്ലാതെ ശ്രദ്ധിക്കണം. പുറത്തു ടാങ്ക് കെട്ടി വളത്തുമ്പോൾ  വാല്‍മാക്രി, നീര്‍ക്കോലി, തവള എന്നിവയാണ് ഗപ്പിയുടെ പ്രധാന ശത്രുക്കള്‍. ഇവ ടാങ്കില്‍ വരാതെ സൂക്ഷിക്കണം.

അലങ്കാര മത്സ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും സര്‍വ്വ സാധാരണവും സര്‍വ്വ വ്യാപിയുമായ ഒരു മത്സ്യം ഗപ്പിയാണ് .ഏത് സമയത്തും നല്ല ഡിമാൻഡ് ഉള്ളതിനാൽ ആർക്കും ധൈര്യമായിട്ടു വളത്താൻ പറ്റുന്ന ഒരു അലങ്കാര മത്സ്യമാണ് ഗപ്പി .  മറ്റു മത്സ്യങ്ങളുടെ കൂട്ടത്തില്‍ വളര്‍ത്തൻ പറ്റും എന്നതാണ് ഇതിന്റെ മറ്റൊരു പ്രതേകത..  ആണ്‍ മത്സ്യങ്ങള്‍ 3 ഉം പെണ്‍ മത്സ്യങ്ങള്‍ 6 ഉം സെന്റീ മീറ്റര്‍ വരെ വളരുന്നു. ആണ്‍ മത്സ്യങ്ങളുടെ വാല്‍ചിറകുകള്‍ വളരെ  ആകര്‍ഷനീയവും വര്‍ണ്ണ മനോഹരവുമാണ്. രൂപം കൊണ്ടും വര്‍ണ്ണ ഭംഗിയുള്ള വലിയ വാല്‍ കൊണ്ടും അഴകാര്‍ന്ന ആണ്‍ മത്സ്യങ്ങളെ വേഗത്തില്‍ തിരിച്ചറിയാനാകും. ഓക്സിജന്‍ അല്‍പ്പം കുറഞ്ഞ വെള്ളത്തിലും ഇവയെ വളത്താൻ സാധിക്കും .

കടപ്പാട് : ഹരിതകേരളം ന്യൂസ് , wikipedia, 

1 comment:

  1. കണ്ണും മനസ്സും കുളിർപ്പിക്കുന്ന രൂപഭംഗിയുള്ള അലങ്കാര മത്സ്യങ്ങളുടെ ഏതു പുതിയ ഇനം വന്നാലും അന്നു തന്നെ വാങ്ങണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കായി ഒരു എളുപ്പവഴി.
    വൃത്തിയുള്ള സാഹചര്യത്തിൽ പരിപാലിക്കുന്ന മികച്ച മാതൃശേഖരവും, ഇറക്കുമതി ചെയ്ത ഗുണമേന്മയുള്ള തീറ്റയും. എല്ലാം ഇതാ വിരൽ തുമ്പിൽ

    ഇവിടെ ഒന്ന് തൊട്ട് നോക്കു

    ReplyDelete

Copyright (c) 2015 Glory Farm. Powered by Blogger.