Header Ads

We inspire and promote your farming.

ഏപ്രിൽ ലില്ലി / മെയ് മാസ റാണി




ഒരു ചെറിയ അലങ്കാരച്ചെടിയാണ് ഏപ്രിൽ ചെടി. (ശാസ്ത്രീയനാമം: Scadoxus multiflorus). തെക്കെ ആഫ്രിക്കയിലെ തദ്ദേശവാസിയായ സസ്യമാണ്. കേരളത്തിൽ ചില പ്രദേശങ്ങളിൽ ഈ ചെടഏപ്രിൽ ലില്ലി, മെയ് മാസ റാണിടി എന്നും അറിയപ്പെടാറുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിൽ പൂക്കുന്നതുകൊണ്ടാണ് ഈ പേരുകൾ വിവിധ പ്രദേശങ്ങളിൽ വിളിക്കപ്പെടുന്നത്. മൺസൂൺ ലില്ലി, ഫയർബാൾ എന്നും പേരുകളുണ്ട്. പൂങ്കുല കാണാൻ ഒരു ഫുട്ബോൾ പോലെ ഉരുണ്ടിരിക്കുന്നതു കൊണ്ടാണ് ആ പേരു ലഭിച്ചത്.ഏപ്രിൽ , മെയ് മാസത്തിൽ കിഴങ്ങിൽനിന്നും പൊട്ടി ഇലവന്നു പൂവായി പിന്നീട് ഇവ ഉണങ്ങി പോകുന്ന ഒരുതരം ചെടിയാണിത് .വളരെ കുറച്ചു നാൾ മാത്രമേ ഈ ചെടിയും പൂവും നമുക്ക് ഭൂമിക്കു മുകളിൽ കാണാൻ സാധിക്കു . ഉള്ളി പോലത്തെ ഇതിന്റെ കിഴങ്ങു നട്ടാണ് പുതിയ ചെടി ഉണ്ടാകുന്നത് . ഉദ്ധനത്തിൽ  നടാമെങ്ങിലും ഇലയും പൂവും കുറച്ചു നാല് മാത്രമേ നമുക്ക് കാണാൻ കിട്ടുകയുള്ളു എന്നതിനാൽ തറയിൽ വളത്തുന്നതാണ് നല്ലത്. വളത്തിന്റെ ആവശ്യം വളരെ കുറച്ചു മതി എന്നതിനാൽ വളപ്രയോഗം ആവശ്യമില്ല.

No comments

Copyright (c) 2015 Glory Farm. Powered by Blogger.