കാർഷിക വ്യവസായിക പ്രദർശന വിപണന മേള ’വിഷുക്കണി 2017 ’ നു പുത്തരിക്കണ്ടം മൈതാനിയിൽ തുടക്കമായി
പ്രദർശന നഗരിയിലേക്കു പ്രവേശിക്കുന്നതു കൃത്രിമമായി നിർമിച്ച ഒരു കാടിനുള്ളിലേക്കാണ്. അവിടെ നിന്നു മൃഗപരിപാലനം നടത്തുന്ന കർഷകനും തുടർന്നു നെൽവയലും മത്സ്യങ്ങൾ നീന്തിത്തുടിക്കുന്ന കുളവും പച്ചക്കറിത്തോട്ടവും സജീകരിച്ചിട്ടുണ്ട്. നാടൻപശു ഇനങ്ങളായ വെച്ചൂർ കാസർകോടൻ ഡ്വാർഫ്, ഗുജറാത്തിലെ നാടൻ ഇനമായ ഗിർ അത്യുൽപാദനശേഷിയുള്ള ജെഴ്സി, ഹോൾസ്റ്റ്യൻ ഫ്രീഷ്യൻ എന്നീ ഇനം പശുക്കളും മലബാറി, ജെമ്നപ്യാരി , കനേഡിയൻ ഡ്വാർഫ്, ചെമ്മരിയാട് എന്നീ ഇനം ആടുകളും ഇവിടെയുണ്ട്. നാടൻ തൊഴുത്ത് മുതൽ ആധുനിക സൗകര്യങ്ങളുള്ള നേച്ചർ ഫ്രഷ്് മോഡ തൊഴുത്ത് വരെ മേളയുടെ ഭാഗമായി സജീകരിച്ചിട്ടുണ്ട്.
മുട്ടക്കോഴി ഇനങ്ങളായ ഗ്രാമശ്രീ, ഗ്രാമലക്ഷ്മി, കാർഷിക സർവകലാശാലയുടെ അതുല്യ എന്നിവയും ടർക്കിക്കോഴി, ബിഗോവ ഇനം താറാവ്, അലങ്കാരക്കോഴികൾ, കാട, മുയൽ എന്നിവയും വീട്ടുവളപ്പിലെ കോഴി വളർത്തലിന് അനുയോജ്യമായ പഴയ കോഴിക്കൂട് മുതൽ ഡീപ്പ് ലിറ്റർ സിസ്റ്റമുള്ള കൂടുകൾ വരെ പ്രദർശനത്തിലുണ്ട്. കൂടാതെ, അലങ്കാര പക്ഷികളും മൃഗങ്ങളും സ്റ്റാളിൽ കാണാൻ കഴിയും. കെന്നൽ ക്ലബ് ഒരുക്കിയിരിക്കുന്ന വളർത്തുനായ്ക്കളും മൃഗസംരക്ഷണ സ്റ്റാളിലെ പ്രത്യേകതയാണ്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മറൈൻ അക്വേറിയവും ശുദ്ധജല മത്സ്യങ്ങളെയും അലങ്കാര മത്സ്യങ്ങളെയും പ്രദർശിപ്പിക്കുന്ന മറ്റ് അക്വേറിയങ്ങളും സ്റ്റാളിലുണ്ട്.
വിഎസ്എസ്‌സിയുടെ നേതൃത്വത്തിലുള്ള സ്പേസ് റിസർച്ചിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന സ്റ്റാളും കേരളാ പൊലീസിന്റെ വിവിധയിനം തോക്കുകളും ഷെല്ലുകളുമടക്കം പ്രദർശിപ്പിച്ചിരിക്കുന്ന സ്റ്റാളും പ്രധാന ആകർഷണങ്ങളാണ്. കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, വനം എന്നീ വകുപ്പുകൾക്കു പുറമെ നാൽപതോളം കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും അർധസർക്കാർ സ്ഥാപനങ്ങളും അറുപതോളം സ്വകാര്യ സംരംഭകരും മേളയുമായി സഹകരിക്കുന്നുണ്ട്.
കണ്ണും മനസ്സും കുളിർപ്പിക്കുന്ന രൂപഭംഗിയുള്ള അലങ്കാര മത്സ്യങ്ങളുടെ ഏതു പുതിയ ഇനം വന്നാലും അന്നു തന്നെ വാങ്ങണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കായി ഒരു എളുപ്പവഴി.
ReplyDeleteവൃത്തിയുള്ള സാഹചര്യത്തിൽ പരിപാലിക്കുന്ന മികച്ച മാതൃശേഖരവും, ഇറക്കുമതി ചെയ്ത ഗുണമേന്മയുള്ള തീറ്റയും. എല്ലാം ഇതാ വിരൽ തുമ്പിൽ
ഇവിടെ ഒന്ന് തൊട്ട് നോക്കു