കുപ്പിക്കുള്ളിലെ മായികലോകം - ടെററിയം
വളരെ ചെറിയ ഒരു ഗ്ലാസ് ജാറിനുള്ളിൽ ഒരു വലിയ സസ്യ ലോകം തന്നേ തീർക്കുന്നതിനെയാണ് ടെററിയം എന്ന് പറയുന്നത്. ഏത് ചെറിയ സ്ഥലത്തും നല്ല ഒരു പച്ചപ്പ് സാധ്യമാകും എന്നതാണ് ഇതിനെ ആകർഷയമാക്കുന്നതു
ലിവിങ് റൂമിലും, ഡൈനിങ് മേശയുടെ മുകളിലും ഓഫിസ് മേശയുടെ മുകളിൾ വരെ ഏതു വെയ്ക്കാം. ഭാംഗിയുള്ള ഗ്ലാസ് ജാറുകളാണ് ടെററിയം നിർമിക്കാൻ ഉപയോഗിക്കുന്നത്. വളരെ ആകർഷകമായ ആകൃതിയിൽ ടെററിയം നിർമിക്കാനുള്ള ഗ്ലാസ് ജാറുകൾ ഇന്ന് നമ്മുടെ വിപണിയിൽ ലഭ്യമാണ്. ഭംഗിയുള്ള പൂന്തോട്ടം പുുറത്തേക്കു കാണാനും ചെടികൾക്ക് വെളിച്ചവും ചൂടും ലഭിക്കാനുമാണ് ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കുന്നത്.
നാടിൽ രീതി
ടെററിയം നിർമിക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിൽ പോട്ടിങ് മിശ്രിതം നിറച്ച് ചെടികൾ നടുകയാണ് ചെയ്യുന്നത്. ഗ്ലാസ് ജാറിന്റെ വലുപ്പത്തിനനുസരിത്താകണം ചെടികളുടെ വലുുപ്പവും തരവും തീരുമാനിക്കാൻ, ചകിരിച്ചോറ്, മണ്ണ്, പെട്ടെന്ന് വേരോട്ടം ലഭിക്കുന്നതിനുള്ള ഹോർമോണായ ടെർമെൽ എന്നിവ ചേർത്താണ് പോട്ടിങ് മിശ്രിതം തയാറാക്കുന്നത്. മണ്ണ് വളരെ കുറച്ചു മതിയെന്നതാണ് ടെററിയം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.
ടെററിയം പരിചരണം
വളരെ കുറഞ്ഞ അളവിൽ വെള്ളവും പരിചരണവും വേണ്ട ചെടികളാണ് നമ്മൾ സാധാരണയായി ഉപയോഗിക്കാറ്. എയർ പ്ലാന്റ്സ്, കള്ളിമുൾ ചെടികൾ , യുഫോബിയ, കറ്റാർവാഴ , പത്തുമണിച്ചെടികൾ തുടങ്ങിയവയോക്കെ ഇതിൽ ഉപയോഗിക്കാം. പൂച്ചെടികളെക്കാൾ കൂടുതൽ ഇല ചെടികളുടെ വിവിധ നിറഭേദമാണ് ടെററിയത്തെ വളരെ ആകർഷകമാക്കുന്നത്. മൂന്നോ നാലോ ദിവസം കൂടുമ്പോൾ ചെറുതായിട്ട് നനയ്ക്കുന്ന രീതിയാണ് ടെററിയത്തിലെ ചെടികൾക്ക് ആവശ്യം . വളം സാധാരണയായി വെള്ളത്തിൽ കലക്കി മാസത്തിൽ ഒരുതവണ ഉപയോഗിക്കുന്നതാണ് നല്ലത് . ഇന്ന് പല വലിപ്പത്തിലുള്ള ടെററിയവും ലഭ്യമാണ്. ടെററിയം നിർമിക്കാൻ ഉപയോഗിക്കുന്ന പാത്രത്തിന്റെ വലുപ്പം, ചെടിയുടെ വലുപ്പം, ചെടിയുടെ ഇനം എന്നിവയെല്ലാം അനുസരിച്ച് ടെററിയത്തിന്റെ വിലയിലും വ്യത്യാസം വരും . സാധാരണയായി 250 രൂപ മുതൽ 650 രൂപ വരെ വിലയുള്ള ടെററിയം ഇന്ന് ലഭ്യമാണ് .
സാധാരണയായി അടച്ചതോ തുറന്നതോ ആയ ടെററിയങ്ങൾ നമുക്ക് നിർമിക്കാം. എന്നാൽ തുറന്ന ടെററിയങ്ങളാണ് നമ്മുടെ നാട്ടിൽ കൂടുതൽ പ്രചാരത്തിലുള്ളത്. അടഞ്ഞ ടെററിയങ്ങളിൽ വെള്ളം നൽകുന്നതിന്റെ അളവ് താരതമ്യേന കുറവുമതി. എന്നാൽ അടഞ്ഞ ടെററിയമാണെങ്കിലും ആഴ്ചയിലൊരിക്കൽ അല്പസമയം തുറന്നുവയ്ക്കണം. ഇടയ്ക്കിടെ ചെടികൾ മാറ്റുന്നതും ചെടികൾ വെട്ടി ഭംഗിയാക്കുന്നതും ടെററിയത്തിന്റെ ഭംഗി കൂട്ടും. വീടിന്റെ അകത്തളത്തിലാണ് വയ്ക്കുന്നതെങ്കിലും ആഴ്ചയിൽ ഒരിക്കൽ അല്പസമയം വെയിലിൽ വയ്ക്കുന്നത് ചെടികളുടെ ആരോഗ്യത്തിനു വളരെ നല്ലതാണ്.
Post a Comment