Header Ads

We inspire and promote your farming.

എന്നും കണികാണാൻ മുറ്റത്തൊരു റോസാപ്പൂ

മുറ്റത്ത്‌ ഒരു റോസാ ചെടി എങ്കിലും ഇല്ലാത്ത വീടുകൾ ഇന്ന് നമുക്ക് കാണാൻ സാധിക്കില്ല . പൂക്കളുടെ റാണി എന്നും അറിയപ്പെടുന്നു എങ്കിലും സ്ത്രീ പുരുഷ വേർതിരിവില്ലാതെ എല്ലാർക്കും ഒരു പോലെ എന്നും പ്രിയപ്പെട്ടത് ആണ് റോസാപൂക്കൾ . അതുകൊണ്ടുതന്നെ എല്ലാ ആൾക്കാരും  പൂന്തോട്ടങ്ങളില്‍ ഒരു റോസെങ്കിലും  നട്ടു പിടിപ്പിച്ച് പൂന്തോട്ടത്തിന്‍റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുവാനും  ശ്രമിക്കുന്നു.  എന്നാൽ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോൾ വിപണിയില്‍ ഡിമാന്‍ഡുള്ള ഇനങ്ങള്‍ വേണം നാം തെരഞ്ഞെടുക്കുവാന്‍.ചുവപ്പ്, ഓറഞ്ച്, പിങ്ക് എന്നീ നിറങ്ങളിലുള്ള പൂക്കള്‍ക്കാണ് ഏറെ പ്രിയം.   


റോസ് തൈകൾ

കമ്പുനട്ടും , പതിവച്ചും , ബഡ്ഡ് ,  ഗ്രാഫ്റ്റ് എന്നിവ  ചെയ്തും  ഗുണനിലവാരമുള്ള തൈകള്‍ ഉണ്ടാക്കാം. മികച്ചയിനം റോസുകളെല്ലാം തന്നെ ബഡ് ചെയ്ത് എടുക്കുന്നവയാണ് . ഹൈബ്രിഡ് ടീ, ഫ്ളോറി ബന്ത എന്നീ വിഭാഗത്തില്‍പ്പെട്ട ഇനങ്ങളാണ് ബഡ്ഡുചെയ്ത് തൈകളായി ലഭിച്ചുവരുന്നത്. പോളിയാന്ത, മിനിയേച്ചേഴ്സ്, ക്ലൈംബേഴ്സ് എന്നിവയുടെ കമ്പ് മുറിച്ചുനട്ടും പതിവച്ചും തൈകള്‍ ഉണ്ടാക്കാന്‍ കഴിയുന്നു.

നടിൽ രീതി

 റോസ് ചട്ടിയിൽ നടുമ്പോൾ ചാണകപ്പൊടി / കമ്പോസ്റ്റു ആറ്റുമണ്ണ് ചെമ്മണ്ണ് എന്നിവ  1:1:1  എന്ന അനുപാതത്തിൽ കലർത്തി ചെടി നടാനുദ്ദേശിക്കുന്ന ചട്ടി മുക്കാൽ ഭാഗത്തോളം നിറയ്ക്കണം . എന്നിട്ടു ചട്ടിയുടെ ഒത്ത നടുവിലായി രണ്ടു കൈ ഉപയോഗിച്ചു മണ്ണ് ഇരു വശങ്ങളിലേക്കും മാറ്റുക . പറിച്ചു നടാൻ ഉദ്ദേശിക്കുന്ന തൈ മുടിനു യാധൊരു ഇളക്കവും തട്ടാതെ പുറത്തെ കവർ മാറ്റി ചട്ടിയിലെ കുഴിയിൽ ഇറക്കി വയ്ക്കുക .
 നട്ടശേഷം ചുറ്റുമുള്ള മണ്ണു നല്ലവണ്ണം കൈകൊണ്ട് അമര്‍ത്തി ചെടിയുടെ ചുവട്ടിൽ ഉറപ്പിക്കുക അതിനു ശേഷം ചെടി നന്നായി ഒന്ന് നനച്ചു കൊടുക്കുക . ചെടി ചട്ടിയിൽ വളരുന്ന റോസിന് ചെമ്മണ് ആണ് നല്ലത്

വളപ്രയോഗം

മാസത്തിൽ ഒരിക്കലോ മുന്ന് ആഴ്ച്ച കുടുമ്പോളോ നമുക്ക് കടല പിണ്ണാക്ക് പുളിപ്പിച്ച വെള്ളവും അതിന്റെ മട്ടും ചട്ടിയിൽ ഒഴിച്ച് കൊടുക്കാവുന്നതാണ് . കൂടാതെ രണ്ട് മാസം കൂടുമ്പോൾ പച്ച ചാണകം  വെള്ളത്തിൽ കലർത്തി ഒഴിച്ച് കൊടുക്കാവുന്ന ആണ്


കൊമ്പുകോതൽ

വര്‍ഷത്തിലൊരിക്കല്‍ കൊമ്പു കോതണം. ഇതു ചെടികള്‍ നന്നായി പുഷ്പിക്കാന്‍ സഹായിക്കുന്നു. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലങ്ങളില്‍ കൊമ്പുകോതല്‍ നടത്താവുന്നതാണ്. ഉണങ്ങിയ കമ്പുകളും അതോടൊപ്പം നീക്കം ചെയ്യണം. വേനല്‍ക്കാലത്തു ചെടികള്‍ ദിവസവും നനയ്ക്കേണ്ടതാണ്. ചെടിയിൽ ഓരോ പൂ വന്നതിനു ശേഷവും  ആ പൂ വന്ന കമ്പ് രണ്ടിലക്കുതാഴേ  വെച്ച് മുറിച്ചു മാറ്റുന്നത് കൂടുതൽ ചിനപ്പ് പൊട്ടി കൂടുതൽ പൂക്കൾ ഉണ്ടകാന് സഹായിക്കും .


കീടങ്ങളും രോഗങ്ങളും
 
ശല്‍ക്കകീടങ്ങള്‍, ചാഫര്‍ വണ്ടുകള്‍, മൈറ്റുകള്‍ (മണ്ഡരികള്‍), ഇലപ്പേനുകള്‍, ഏഫിഡുകള്‍ എന്നിവയൊക്കെയാണ് റോസിന്‍റെ പ്രധാന കീടങ്ങള്‍.

ചാഫര്‍ വണ്ട് - ഇവ ചെടിയുടെ ഇളം കമ്പിനേയും പൂമൊട്ടിനേയും വേരിനേയും തുളച്ചു കേടാക്കുന്നു. ശല്‍ക്കകീടങ്ങള്‍ - ഇളം തണ്ടുകളില്‍ പറ്റിപ്പിടിച്ചിരുന്ന് നീര് ഊറ്റിക്കുടിക്കുന്നു. തന്മൂലം ഇല ചുരുണ്ട് ഉണങ്ങുന്നു.
 ഇലപ്പേനുകള്‍, മണ്ഡരികള്‍ - ഇലയുടെ അടിഭാഗത്തിരുന്നു നീരൂറ്റിക്കുടിക്കുന്നു. തന്മൂലം ഇല ചുരുണ്ട് ഉണങ്ങുന്നു.
 മുകളില്‍ കാണുന്ന കീടങ്ങള്‍ മണ്ഡരി ഒഴിച്ചു ശേഷിക്കുന്ന കീടങ്ങളുടെ ഉപദ്രവം നിയന്ത്രിക്കുവാന്‍
 മോണോ ക്രോട്ടോഫോസ് - 1.5 മില്ലീ ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളം അല്ലങ്കിൽ  റോഗര്‍ - 1 മില്ലീലിറ്റര്‍ 1 ലിറ്റര്‍ വെള്ളം എന്നിവ തളിച്ച് കൊടുക്കുന്നത് നല്ലതാണ് .

പൊടിപ്പൂപ്പ് രോഗം നിയന്ത്രിക്കാന്‍ - സള്‍ഫെക്സ് 2 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം. കരിംപൊട്ടു രോഗം, കൊമ്പുണക്കം എന്നിവ  നിയന്ത്രിക്കാന്‍ ഡൈത്തേന്‍ എം.-45 രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ മതിയാകും.

No comments

Copyright (c) 2015 Glory Farm. Powered by Blogger.