Header Ads

We inspire and promote your farming.

യൂഫോര്‍ബിയ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 


ചൈനക്കാര്‍ തായിലാന്റില്‍ നട്ടുപിടിപ്പിച്ചു എന്നു കരുതപ്പെടുന്ന ഒരു പൂച്ചെടിയാണ് യൂഫോര്‍ബിയ. ഏകദേശം 2000 ഇനങ്ങള്‍ യൂഫോര്‍ബിയ ഉണ്ടെന്ന് കരുതുന്നു. ഈ ചെടി ഭാഗ്യം കൊണ്ടുവരുന്നതായി ചൈനാക്കാര്‍ വിശ്വസിക്കുന്നു. നട്ടതിനു ശേഷം എട്ട് പൂക്കള്‍ വിരില്‍ അത് ഭാഗ്യത്തിന്റെ ലക്ഷണമായി അവര്‍ കരുതുന്നു.വിവിധ വര്‍ണ്ണങ്ങളില്‍ മാസങ്ങളോളം വാടാതെ നില്‍ക്കുന്ന ചെടിയാണ് യൂഫോര്‍ബിയ.കള്ളിച്ചെടി വര്‍ഗത്തില്‍പെട്ട ഇവയ്ക്ക് വളരുവാന്‍ കുറച്ച് ജലം മതി.അതിനാല്‍ നഗരപ്രദേശങ്ങളിലും ഫ്ലാറ്റുകളിലും വളര്‍ത്തുവാന്‍ ഏറ്റവും അനുയോജ്യവുമാണ് 

നടാനുള്ള ഒരുക്കങ്ങള്‍

തണ്ടും വിത്തും നടീല്‍ വസ്തുവായി ഉപയോഗിക്കാമെങ്കിലും തണ്ടാണ് നടുവാന്‍ അനുയോജ്യം.ചെടിയില്‍ നിന്നും അധികം മൂക്കാത്ത തണ്ടിന്റ അഗ്രഭാഗമാണ് നടീല്‍ വസ്തുവായി തെരഞ്ഞെടുക്കേണ്ടത്.നാല് ഇഞ്ചോളം നീളമുള്ള തണ്ടിന്റെ തളിരിലകള്‍ ഒഴികെയുള്ള ഇലകള്‍ നീക്കം ചെയ്തു വേണം തണ്ട് നടുവാന്‍.ചട്ടിയില്‍ ആറ്റുമണലും ചുവന്ന മണ്ണും കലര്‍ത്തിയ മിശ്രിതത്തില്‍ വേണം ചെടി നടാന്‍..നാലുദിവസത്തോളം ചെടി നനയ്‌ക്കേണ്ടതില്ല.ഒപ്പം തണലിലേക്ക് മാറ്റി വെയ്ക്കുകയും ചെയ്യണം.ചെടി വളര്‍ന്നു കഴിഞ്ഞാല്‍ അഞ്ചോ ആറോ മണിക്കൂര്‍ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നിടത്തേക്ക് മാറ്റി വെയ്ക്കണം.പ്രകാശം നന്നായി ലഭിച്ചാല്‍ മാത്രമേ പൂവുകള്‍ ഉണ്ടാവുകയുള്ളൂ.പ്രകാശം കുറഞ്ഞാല്‍ ഇലകള്‍ അധികമായി വളരുന്നതിന് വഴിയൊരുക്കും.മഴസമയങ്ങളില്‍ ചെടിച്ചട്ടികളിലേക്ക് നേരിട്ട് മഴവെള്ളം വീഴാതെ ശ്രദ്ധിക്കണം. കാര്‍പോര്‍ച്ചിലേക്കോ, സണ്‍ഷേഡുകളുടെ താഴെ വെച്ചോ ചെടികളെ സംരക്ഷിക്കേണ്ടതാണ്.

വളപ്രയോഗം

അര കിലോവീതം കടലപ്പിണ്ണാക്കും, വേപ്പിന്‍ പിണ്ണാക്കും മിശ്രിതം നേര്‍പ്പിച്ച് നല്‍കാം.ഇവ അഞ്ച് ലിററര്‍ വെള്ളത്തില്‍ പുളിപ്പിച്ചെടുത്തശേഷം ഇവയുടെ തെളി നേര്‍പ്പിച്ചാണ് നല്‍കേണ്ടത്.
Courtesy : Mathriubhumi

No comments

Copyright (c) 2015 Glory Farm. Powered by Blogger.