ഓര്‍ക്കിഡ് (Orchid)
ഇന്ന് പൂക്കളുടെ കൂട്ടത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നത് ഓര്‍ക്കിഡുകള്‍ ആണ്. ഓര്‍ക്കിഡ് പൂവിന് സവിശേഷതകള്‍ പലതുണ്ട്-- വളര്‍ത്താന്‍ വളരെ കുറച്ച് സ്ഥലം മതി. കേരളത്തിലെ കാലാവസ്ഥ ഓര്‍ക്കിഡ് വളര്‍ത്താന്‍ വളരെ യോജിച്ചതാണ്. ഓര്‍ക്കിഡ് പൂക്കള്‍ ഇറുത്തെടുത്ത് കഴിഞ്ഞാലും ദീര്‍ഘനാള്‍ വാടാതെ നില്‍ക്കും.
ഓര്‍ക്കിഡ് ചെടികള്‍ വളരാനും നന്നായി പുഷ്പിക്കാനും കേരളത്തിലെ കാലാവസ്ഥ അനുയോജ്യമാണ്; പ്രത്യേകിച്ച് തെക്കന്‍ കേരളത്തിലെ കാലാവസ്ഥ. ആന്തരിക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പനിലയും, ഇളം ചൂടുള്ള കാറ്റും ഓര്‍ക്കിഡ് ചെടികളെ പുഷ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. പൂഷ്പകൃഷിയുടെ മേഖലയില്‍ ഇത്രമാത്രം ആദായം തരുന്ന ചെടികള്‍ വളരെ കുറവാണ്.
വലിയ കുടുംബം

"ഓര്‍ക്കിഡേസി" എന്നു പേരുള്ള ഒരു വലിയ സസ്യകുടുംബത്തിലെ അംഗങ്ങളാണ് ഇന്ന് നാം കാണുന്ന ഓര്‍ക്കിഡുകള്‍. ഇതില്‍ ഏതാണ്ട് 35000--ത്തോളം വ്യത്യസ്ഥ ഇനങ്ങള്‍ ഉണ്ട്.
വളരുന്ന സ്വഭാവമനുസരിച്ച് ഓര്‍ക്കിഡുകള്‍ രണ്ടു തരമുണ്ട്. ഒറ്റക്കന്പായി വളരുന്നതും, ഒന്നിലേറെ കന്പുകളിലൂടെ വളരുന്നതും. ഒറ്റകന്പായി മുകളിലേയ്ക്ക് വളര്‍ന്നു പോകുന്നതിനെ ശാസ്ത്രജ്ഞന്‍മാര്‍ "മോണോപോഡിയല്‍" എന്നു പറയുന്നു. ചുവട്ടില്‍ നിന്നും ഒന്നിലധികം കാന്പുകള്‍ കൂട്ടമായി വളരുന്നതാണ് "സിംപോഡിയല്‍"
പ്രധാന ഇനങ്ങള്‍ തിരിച്ചറിയുക
ഓര്‍ക്കിഡുകളുടെ വിസ്മയിപ്പിക്കുന്ന രൂപവും ഭാവവും നിറവും ഉള്ള പൂക്കള്‍ കണ്ട് പലരും ഓര്‍ക്കിഡ് വളര്‍ത്തുവാന്‍ തയ്യാറാകാറുണ്ട്. വലിയ വില കൊടുത്ത് ഇതിന്‍റെ തൈ അവര്‍ വാങ്ങുകയും ചെയ്യും. എന്നാല്‍ വളര്‍ത്തുന്ന ഇനത്തിന്‍റെ ചിട്ടവട്ടങ്ങള്‍ അറിയില്ലാ എങ്കില്‍, കൈനഷ്ടം വരും എന്നു തീര്‍ച്ച. അതിനാല്‍ ഓര്‍ക്കിഡ് വളര്‍ത്താന്‍ ഒരുങ്ങുന്നതിന് മുന്‍പ് ഈ കുടുംബത്തിലെ പ്രമുഖരെ ഒന്നു പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ്.
വാന്‍ഡ
സര്‍വ്വസാധാരണമായി നട്ടുവളര്‍ത്തുന്ന ഒരിനം ഓര്‍ക്കിഡാണ് വാന്‍ഡ. ഇതിന് വാണിജ്യ പ്രാധാന്യമുണ്ട്. വാന്‍ഡ തന്നെ രണ്ട് തരമുണ്ട്. സ്റ്റ്രാപ്പ് ലീഫ്ഡ് വാന്‍ഡയും ടെറേറ്റ് വാന്‍ഡയും.
സ്റ്റ്രാപ്പ് ലീഫ്ഡ് വാന്‍ഡ
ഇതിന് വീതി ഇലയന്‍ വാന്‍ഡ എന്നു പറയാം. ഇതിന്‍റെ ഇലകള്‍ സ്റ്റ്രാപ്പു പോലെ കട്ടിയും വീതിയുമുള്ളതാണ്. ഇലകള്‍ അടുത്തടുത്തായി വളരും. മരത്തിലും മറ്റു പറ്റിപ്പിടിച്ചു വളരുന്ന വാന്‍ഡ ടെസ്ലേറ്റ, വാന്‍ഡ സെറൂളി എന്നിവ സാധാരണ ഇനങ്ങളാണ്. വാന്‍ഡകള്‍, മരത്തില്‍ വച്ചു കെട്ടിയോ, തൂക്കു ചട്ടികളിലോ വളര്‍ത്താം.
ടെറേറ്റ് വാന്‍ഡ
വെയിലത്തു വളരാന്‍ ഇഷ്ടപ്പെടുന്ന ടെറേറ്റ് വാന്‍ഡുകള്‍, പെന്‍സിലിന്‍റെ രൂപത്തില്‍ ഇലകളുള്ളതാണ്. ഇത് വലിയ പൂക്കള്‍ തരും. വളരുന്നതനുസരിച്ച് താങ്ങു നല്‍കണം, തറ യില്‍ വരികളായോ കൂട്ടമായോ വളര്‍ത്താം.
വളരുന്നതിനനുസരണമായി 17:17:17 എന്ന രാസവളമിശ്രിതം 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തളിക്കാം. കൂടാതെ ചാണകപ്പൊടിയും ചേര്‍ക്കാം.
മിസ് ജൊവാക്യം, ജോണ്‍ക്ലബ്, വൈറ്റ് ഫോം, റൂബി പ്രണ്‍സ്, ജോസഫിന്‍ വാന്‍ബ്രെറോ തുടങ്ങിയവ വാന്‍ഡയുടെ ചില വാണിജ്യപ്രാധാന്യമുള്ള ഇനങ്ങളാണ്.
ചട്ടിയിലാണ് നടുന്നതെങ്കില്‍ 22 സെന്‍റീമീറ്റര്‍ വലിപ്പമുള്ള പൂച്ചട്ടിയില്‍ തൊണ്ട്, ഇഷ്ടികക്കഷ്ണം, മരക്കരി എന്നിവ തുല്യയളവില്‍ ചേര്‍ത്ത മിശ്രിതം നിറച്ചിട്ടു നടുക.
അരാക്ക്നിസ്
\'അരാക്ക്നിസ്\' എന്ന ഗ്രീക്കു പദത്തിനര്‍ത്ഥം \'ചിലന്തി\' എന്നാണ്. ചിലന്തിയോടു സാദൃശ്യമുള്ള പൂക്കള്‍ വിടര്‍ത്തുന്നതുകൊണ്ടാണ് ഈ ഓര്‍ക്കിഡിന് അരാക്ക്നിസ് എന്നു പേരു കിട്ടിയത്. ഉയരത്തില്‍ വളരുന്ന സ്വഭാവമാണ്. അതിനാല്‍ താങ്ങുകള്‍ നല്‍കണം.
അരാക്ക്നിസ് ഓര്‍ക്കിഡ് രണ്ടു തരമുണ്ട്. എല്ലോ റിബണും, റെഡ് റിബണും. എല്ലോ റിബണ്‍ ഇനത്തില്‍ പൂവിതളില്‍ മഞ്ഞ വരകള്‍ ഉണ്ടാവും. എന്നാല്‍ റെഡ് റിബണിലാകട്ടെ ചുവന്ന വരകളാണ് പൂവിതളില്‍ ഉള്ളത്. അരാക്ക്നിസ് ചെടികളുടെ മുകളിലേയ്ക്കു വളരുന്ന ഭാഗം രണ്ടു മൂന്നു വേരുകളോടെ മുറിച്ചു നട്ടു വളര്‍ത്താം. ഇതിന് സൂര്യപ്രകാശം ഇഷ്ടമാണ്.
ഫലനോപ്സിസ്
ഒറ്റക്കന്പായി വളരുന്ന ഒരിനം ഓര്‍ക്കിഡ് ആണിത്. \'ഫലനോപ്സിസ്\' എന്നാല്‍ \'നിശാശലഭത്തോട് സാമ്യമുള്ളത്\' എന്നര്‍ത്ഥം. നിശാശലഭത്തോടു രൂപസാദ്യശ്യമുള്ള പൂക്കള്‍ ആണ് ഈ ഓര്‍ക്കിഡിന് ഫലനോപ്സിസ് എന്നു പേരു നേടിക്കൊടുത്തത്.
ഇതിന്‍റെ ഇലകള്‍ വീതി കൂടി തടിച്ചതും കടുംപച്ചയോ പിങ്കുകലര്‍ന്ന പച്ചയോ നിറം ഉള്ളതുമാണ്. ഫലനോപ്സിസ്, സംവിധാനം മാത്രമേ വളരുകയുള്ളു. ഉയരവും വളരെ കുറവായിരിക്കും.
ഫലനോപ്സിസ് അമാബിലിസ്, ഫലനോപ്സിസ് സാന്‍ഡറാന, ഫലനോപ്സിസ് വയല്യേ, ഫലനോപ്സിസ് പമീല എന്നിവ ഇതിന്‍റെ മികച്ച ഇനങ്ങളാണ്.
ഫലനോപ്സിസ്, തൂക്കു ചട്ടിയില്‍ വളര്‍ത്താം. വേരുകള്‍ക്കു ചുറ്റും ഈര്‍പ്പമുണ്ടായിരിക്കുന്നത് ഈ ഓര്‍ക്കിഡിനിഷ്ടമാണ്. അതിനാല്‍ ചുവട്ടില്‍ ചകിരി വച്ചുകൊടുക്കാം. ഇത് നടാനുള്ള ചട്ടി നേരത്തെ തന്നെ പകുതി മരക്കരി കൊണ്ടു നിറച്ചിരിക്കണം. തൈ നട്ടുകഴിഞ്ഞ് ചുറ്റും കരിക്കഷണങ്ങള്‍ നിരത്തി നിറയ്ക്കണം.
ഉണങ്ങിയ മരക്കഷണങ്ങളില്‍ കെട്ടിത്തൂക്കിയും ഫലനോപ്സിസ് വളര്‍ത്താം. ചിലപ്പോള്‍ ഫലനോപ്സിസിന്‍റെ ചുവട്ടില്‍ നിന്നോ പൂക്കള്‍ കൊഴിഞ്ഞ തണ്ടില്‍ നിന്നോ പുതിയ തൈകള്‍ ഉണ്ടാകാറൂണ്ട്. ഇവ ഇളക്കിയെടുത്ത്ു നടാവുന്നതാണ്.
ഡെന്‍ഡ്രോബിയം
ആയിരത്തോളം ഇനങ്ങളുള്ള ഒരിനം ഓര്‍ക്കിഡാണ് ഡെന്‍ഡ്രോബിയം. ചെടിയുടെ തണ്ടില്‍ ഒന്നുരണ്ടു പൂക്കള്‍ ഉണ്ടാകുന്നവയും, നീണ്ട പൂത്തണ്ടില്‍ നിരവധി പൂക്കള്‍ ഉണ്ടാകുന്നവയും ഉണ്ട്. ഇതില്‍ രണ്ടാമത്തെ ഇനം അലങ്കാരപൂഷ്പം (കട്ട് ഫ്ളവര്‍) എന്ന നിലയ്ക്കുപയോഗിക്കാന്‍ നല്ലതാണ്.
ഏറ്റവും പുതിയ തണ്ട്് ഒന്നോ രണേ്ടാ വേരുകളോടുകൂടി വേര്‍പെടുത്തി, ഡെന്‍ഡ്രോബിയം വളര്‍ത്താം.
മാഡം പാന്പഡോര്‍, സീസര്‍, ജാക്വിലിന്‍ കണ്‍സര്‍ട്ട്, സോണിയ എക്കാപോള്‍ പാന്‍ഡാ, എമ്മാ വൈറ്റ്, പിങ്ക് ഡയമണ്ട്, ഷെരീഫ ഫാത്തിമ എന്നിവയാണ് ഡെന്‍ഡ്രോബിയത്തിന്‍റെ കച്ചവട പ്രാധാന്യമുള്ള ഇനങ്ങള്‍.
ഒണ്‍സീഡിയം
നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുകയും പൂഷ്പിക്കുകയും ചെയ്യുന്ന ഒരിനം ഓര്‍ക്കിഡാണ് ഒണ്‍സീഡിയം. ഇതിന് താരതമ്യേന രോഗ ശല്യവും കുറവാണ്. \'നൃത്തം ചെയ്യുന്ന പെണ്‍ക്കുട്ടിയുടെ\' രൂപമാണ് ഒണ്‍സീഡിയത്തിന്‍റെ പൂക്കള്‍ക്ക്. അതിനാല്‍ ഇതിന് \'ഡാന്‍സിംഗ് ഗേള്‍\' എന്നും പറയുന്നു. \'ഗോള്‍ഡന്‍ ഷവര്‍\' എന്നും ഒണ്‍സീഡിയത്തെ വിളിക്കാറുണ്ട്. തടിച്ചു പരന്ന ചുവടും ചെറിയ ഇലകളുമാണ് ഇതിന്‍റെ പ്രത്യേകത. വളരെ വേഗം വളരും.
ഒണ്‍സീഡിയം പൂക്കള്‍, പൂഷ്പാലങ്കാരത്തിന് വളരെയേറെ ഉപയോഗിക്കുന്നു. \'ഒണ്‍സീഡിയം ഗോള്‍ഡിയാനം\' എന്ന ഇനമാണ് സര്‍വ്വസാധാരണമായി കാണപ്പെടുന്നത്.
ഗോവര്‍ റാംസേ, ടാക്ക, ഗേള്‍ഡന്‍ ഈഗിള്‍ എന്നിവ മഞ്ഞപ്പൂക്കള്‍ തരുന്നു.
ഗോള്‍ഡന്‍ സണ്‍സെറ്റ്, ലിന്‍ഡ്, റെയിന്‍ബോ എന്നിവ ചുവന്ന പൂക്കള്‍ വിടര്‍ത്തുന്നു.
പകുതി കരിക്കട്ട നിരത്തിയ ചട്ടിയില്‍ ഒണ്‍സീഡിയം നടാം. വളരുന്നതിനനുസരിച്ച് ജൈവവളവും രാസവളവും നല്‍കണം 17:17:17 മിശ്രിതം 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തളിക്കുന്നത് ചെടി നന്നായി വളരാനും പുഷ്പിക്കാനും സഹായകമാകും.
കാറ്റ്ലിയ
കാറ്റ്ലിയ ഓര്‍ക്കിഡുകള്‍ ചെറിയ ചെടികളാണ്. എങ്കിലും വലിയ പൂക്കള്‍ വിടര്‍ത്തുന്നു. പൂക്കളില്‍ ധാരാളം നിറക്കൂട്ടുകള്‍ ഉണ്ടാവും. ഇത് ഓര്‍ക്കിഡ് ചട്ടികളില്‍ കെട്ടിത്തൂക്കി വളര്‍ത്താം. 60 % സൂര്യപ്രകാശമാണ് കാറ്റ്ലിയയ്ക്കും പഥ്യം.
സങ്കരങ്ങള്‍
മൂന്ന് ഇനം ഓര്‍ക്കിഡുകള്‍ തമ്മില്‍ സങ്കരണം നടത്തി. രൂപപ്പെടുത്തുന്നതാണ് \'ത്രിവര്‍ഗ്ഗസങ്കരങ്ങള്‍\'. ഇവയുടെ എല്ലാം പേരുകള്‍ \'അഞഅ\' എന്നീ മൂന്ന് അക്ഷരങ്ങളിലായിരിക്കും അവസാനിക്കുക. മൊക്കാറ സപ്നാരാ, ഹോള്‍ട്ടുമാറ, കഗ്വാരാ, ലിമാരാ, ലിയാരാ ഇവയൊക്കെ ഇതില്‍പ്പെടുന്നു.
വളങ്ങള്‍
ഓര്‍ക്കിഡിന്‍റെ വളപ്രയോഗം യഥാര്‍ത്ഥത്തിന്‍ ഇതൂമായി ബന്ധപ്പെട്ടു നിരന്തരം പ്രവര്‍ത്തിക്കുന്നവര്‍ വര്‍ഷങ്ങളായി സ്വന്തം അനുഭവത്തില്‍ നിന്നു രൂപപ്പെടുത്തി എടുത്തതാണ്. അതുകൊണ്ടു തന്നെ ഒരു ഓര്‍ക്കിഡ് കൃഷിക്കാരനും മറ്റൊരാളും ചെയ്യുന്ന വളപ്രയോഗത്തില്‍ വ്യത്യസങ്ങള്‍ ഉണ്ടാകാം.
ജൈവവളങ്ങളും രാസവളങ്ങളും ഓര്‍ക്കിഡിന്‍റെ ശരിയായ വളര്‍ച്ചയ്ക്കും പുഷ്പിക്കലിനും ആവശ്യമാണ്.
- കാലിവളമാണ് ഇതില്‍ പ്രധാനം. മാസത്തുലൊരിക്കല്‍ വീതം കാലിവള പ്രയോഗം നടത്താം. പച്ചച്ചാണകവും ഉണക്കച്ചാണകവും കലര്‍ത്തിയെടുക്കുന്നതാണ് കാലിവളം എന്നോര്‍ക്കുക ഇത് 1:5, 1:10,1:15,1:20 എന്നിങ്ങനെ വിവിധയനുപാതത്തില്‍ വെള്ളവുമായി കലര്‍ത്തി തെളിയെടുത്ത് ചെടിച്ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം.
- കോഴിവളമാണ് മറ്റൊന്ന്. ഇത് പ്രയോഗിക്കുന്നതിനു മുന്‍പ് കോഴിവളം ചൂടുള്ള ഒരു പദാര്‍ത്ഥമാണെന്നും അതുപയോഗിക്കുന്പോള്‍ തീര്‍ച്ചയായും നനവുണ്ടായിരിക്കണമെന്നും ഉറപ്പാക്കണം. 3 മാസത്തിലൊരിക്കലാണ് കോഴിവളം പ്രയോഗിക്കാവുന്നത്. തറയില്‍ വളര്‍ത്തുന്ന ഓര്‍ക്കിഡ് ചെടികള്‍ക്ക് 200 ഗ്രാം കോഴിവളവും, ചട്ടിയില്‍ വളര്‍ത്തുന്നവയ്ക്ക് 20 ഗ്രാമൂമാണ് നല്‍കാവുന്നത്.
- പന്നിവളവും ഓര്‍ക്കിഡിന് ഒരു നല്ല ജൈവാഹാരമാണ്. ഒരു ഭാഗം പന്നിവളം 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി അതിന്‍റെ തെളിയെടുത്ത് ഓരോ ചെടിയുടെയും ചുവട്ടില്‍ അരലിറ്റര്‍ വീതം ഒഴിച്ചു കൊടുക്കുക
- ഗോമൂത്രംവും ഒരു ലിറ്റര്‍ 20 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടിച്ചുവട്ടില്‍ കുറേശ്ശെ ഒഴിച്ചുകൊടുക്കാവുന്നതാണ്.
രാസവളങ്ങള്‍
വിപണിയില്‍ കുട്ടുന്ന 10:10;10 എന്ന രാസവള മിശ്രിതമോ അല്ലെങ്കില്‍ 17:17:17 എന്ന രാസവള മിശ്രിതമോ 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടികള്‍ക്കു നല്‍കാം.
സൂക്ഷ്മ മൂലക മിശ്രിതം
- ഓര്‍ക്കിഡുകളില്‍ പുഷ്പിക്കല്‍ ത്വരിതപ്പെടുത്തുന്നതിനും. മറ്റും സഹായിക്കുന്ന ഒരു സൂക്ഷ്മ മൂലക മിശ്രിതം (ഫെര്‍ട്ടിലൈസര്‍ സൊല്യൂഷന്‍) കേരള കാര്‍ഷിക സര്‍വ്വകലാശാല ശൂപാര്‍ശ ചെയ്യുന്നു.
ഇത് തയ്യാറാക്കുന്നതിനുള്ള ചേരുവകള്‍ നോക്കുക
പൊട്ടാസ്യം നൈട്രേറ്റ് : 2.63 ഗ്രാം
അമോണിയം സള്‍ഫേറ്റ് : 0.44ഗ്രാം
മഗ്നിഷ്യം സള്‍ഫേറ്റ് : 2.04 ഗ്രാം
മോണോ കാല്‍സിയം ഫോസ്ഫേറ്റ് : 1.09 ഗ്രാം
കാല്‍സിയം സള്‍ഫേറ്റ് : 4.86 ഗ്രാം
ഫെറസ് സള്‍ഫേറ്റ് : 0.50 ഗ്രാം
മഗ്നീഷ്യം സള്‍ഫേറ്റ് : 1 ശതമാനം (ഇതില്‍ നിന്ന് 2.5 മി.ലി. മാത്രമുപയോഗിക്കുക)
വെള്ളം : 4 ലിറ്റര്‍
ഈ മിശ്രിതം തുല്യയളവു വെള്ളവുമായി കലര്‍ത്തിയാണ് ഉപയോഗിക്കുന്നത്.
പണം തരുന്ന ഓര്‍ക്കിഡ് പൂക്കള്‍
ഇന്ന് ലോക പൂഷ്പ വിപണിയില്‍ തന്നെ ഏറ്റവുമധികം വരുമാനം എത്തിക്കുന്നത് ഓര്‍ക്കിഡ് പൂക്കളാണ്. തായ്ലണ്ട്, ഹോളണ്ട്, മല്യേ, സിംഗപൂര്‍, എന്നീ വിദേശ രാജ്യങ്ങളൊക്കെ പൂതിയ പുതിയ നിറവും രൂപവും ഉള്ള ഓര്‍ക്കിഡ് പൂക്കള്‍ സങ്കരണത്തിലൂടെ ഉല്പാദിപ്പിച്ച് വിപണിയില്‍ എത്തിച്ച് പണം നേടുന്നു. തായ്ലാണ്ട്, ഓരോ വര്‍ഷവും 30 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ നേടുന്ന ഓര്‍ക്കിഡ് പൂഷ്പ വ്യാപാരം നടത്തുന്നു. നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്ക പോലും അലങ്കാര പൂഷ്പക്കൃഷിയില്‍ വളരെ മുന്നേറിയിരിക്കുന്നു. ഈ രാജ്യങ്ങളിലൊക്കെ ഓര്‍ക്കിഡ് കൃഷി വളരെ ചെലവു കൂടിയ സന്പ്രദായമാണ്. കാരണം ഇവിടങ്ങളില്‍ ഗ്ലാസ് ഹൗസും ഗ്രീന്‍ ഹൗസും മറ്റും കൃത്രിമമായി പണിത് അതിനുള്ളില്‍ ഓര്‍ക്കിഡ് ചെടികള്‍ വളരാന്‍ വേണ്ട അന്തരീക്ഷം സൃഷ്ടിച്ചിട്ടാണ് അവ വളര്‍ത്തുന്നത്. എന്നാല്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ഇതിന്‍റെയൊന്നും ആവശ്യമില്ല. ഇവിടെ ഓര്‍ക്കിഡ് തുറന്ന അന്തരീക്ഷത്തില്‍ തന്നെ വളര്‍ത്താം അത്യാവശ്യം വെയില്‍ നിയന്ത്രിക്കുവാനുള്ള തണല്‍ വലകള്‍ (ഷെയിഡ് നെറ്റുകള്‍) കെട്ടിക്കൊടുത്താന്‍ മതി.
100 ചെടികള്‍ ഒരു ഓര്‍ക്കിഡ് യൂണിറ്റായി കണക്കാക്കുകയാണെങ്കില്‍-
വാന്‍ഡ-100 വാന്‍ഡാ ചെടികളില്‍ നിന്ന് ശരാശരി 600 പൂക്കള്‍ ഒരു വര്‍ഷം കിട്ടും. ഇതില്‍ നിന്നുള്ള വരുമാനം 7200 രൂപ. തൈകള്‍ വിറ്റു കുട്ടുന്ന വരുമാനം വേറെ.
അരാക്ക്നിസ് ഓര്‍ക്കിഡിന്‍റെ മികച്ച നടീല്‍ വസ്തുവിന് 15 രൂപ വരെ വില കിട്ടും. എന്നാല്‍ മൊക്കാറ. ആരാന്‍ഡ പോലുള്ള ഇനങ്ങള്‍ക്ക് 250 രൂപ വരെ ഒരു തൈയ്ക്ക് വിലയുണ്ട്.
ഒണ്‍സീഡിയം-100 ഒണ്‍സീഡിയം ചെടികളില്‍ നിന്ന് ശരാശരി 10000 രുപ മുതല്‍ 20000 രുപ വരെ പ്രതിവര്‍ഷം പൂക്കള്‍ വിറ്റുകിട്ടും. രണ്ടുവര്‍ഷം കൊണ്ട് ചെടികളുടെ എണ്ണവും വര്‍ദ്ധിക്കും,
ഡെന്‍ഡ്രോബിയം -100 ഡെന്‍ഡ്രോബിയം ഓര്‍ക്കിഡുകളില്‍ നിന്ന് പ്രതിവര്‍ഷം 5000 മുതല്‍ 8000 വരെ രൂപയ്ക്കുള്ള പൂക്കള്‍ കിട്ടും.
തുടക്കം കുറഞ്ഞ രീതിയില്‍ മതി. പൂക്കളെയും ചെടികളെയും ഇഷ്ടപ്പെടാന്‍ കഴിയുന്ന ആര്‍ക്കും ഓര്‍ക്കിഡ്, വളര്‍ത്താം. കുറച്ച് നല്ല ഓര്‍ക്കിഡ് തൈകള്‍ വാങ്ങി വളര്‍ത്തി നോക്കുക. അവ പൂഷ്പിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ സ്ഥലവും സൗകര്യവും നോക്കി വിപൂലപ്പെടുത്തുന്നതാ ലോചിക്കാവുന്നതേയുള്ളു. പൂക്കള്‍ക്ക് വിപണി കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ഓര്‍ക്കിഡ് പൂക്കള്‍ ഉണെ്ടങ്കില്‍ ആവശ്യക്കാര്‍ നിങ്ങളെത്തേടിയെത്തും. മാലകളും, ബൊക്കേകളും, ബ്രൈഡല്‍ ബൊക്കേകളും ഒക്കെ ഇന്ന് ഓര്‍ക്കിഡ് പൂക്കള്‍ കൊണ്ട് ധാരാളം തയ്യാറാക്കുകയും വിറ്റഴിക്കുകയും ചെയ്യുന്നു.
രോഗങ്ങള്‍
ഓര്‍ക്കിഡ് ചെടികളെ ബാധിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടത് ആന്ത്രാക്നോസ് ആണ്.
ആന്ത്രാക്നോസ്
ഒരു പ്രധാന കുമിള്‍ രോഗം ഇലകളില്‍ മഞ്ഞപ്പുള്ളികള്‍ കാണുന്നു. ഇത് ക്രമേണ വ്യാപിച്ച് ഇല പാടേ മഞ്ഞ നിറമായി അടര്‍ന്നുവീഴുന്നു. ചെടിയുടെ വളര്‍ച്ചയും മുരടിക്കും.
ഫോള്‍ട്ടാഫ് (2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) അല്ലെങ്കില്‍ സിനെബ് (2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) അല്ലെങ്കില്‍ ബാവിസ്റ്റിന്‍ (ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തല്‍) എന്നിവയില്‍ ഏതെങ്കിലുമൊരു കുമിള്‍ നാശിനി ആഴ്ചയില്‍ ഒരിക്കല്‍ തളിച്ച് രോഗം നിയന്ത്രിക്കാം.
മണ്ടയഴുകല്‍
ഒരു മാരക രോഗം. ഫലനോപ്സിസ്, അരാന്‍ഡ പോലുള്ള ഇനങ്ങളില്‍ ഈ രോഗം പെട്ടെന്നുണ്ടാകും. മണ്ടയഴുകലുള്ള ചെടിയുടെ ഇല, വലിച്ചാല്‍ ഊരിപ്പോരും. രോഗ ബാധിതമായ ഇലകള്‍ നീക്കി മണ്ട വൃത്തിയാക്കി അവിടെ ഫോള്‍ട്ടാഫ് (2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) സിനെബ് (2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) ഇവയില്‍ ഒരു കുമിള്‍നാശിനി ഉപയോഗിച്ചു രോഗം നിയന്ത്രിക്കം.
വേരുചീയല്‍
പേരു സൂചിപ്പിക്കുന്നതുപോലെ രോഗം ബാധിച്ച ചെടിയുടെ വേരുകള്‍ അഴുകി ചെടികള്‍ നശിക്കുന്നു. മഴക്കാലത്താണ് ഈ രോഗബാധയ്ക്ക് സാധ്യത കൂടുതല്‍. \'അരാന്‍ഡ\' ഇനത്തിലാണ് വേരുചീയല്‍ കൂടുതല്‍ കാണുന്നത്. തൊണ്ടുപയോഗച്ച് ഓര്‍ക്കിഡ് ചെടികള്‍ നടുന്നതും രോഗം വരുന്നതിനുള്ള ഒരു കാരണമായി പറയാറുണ്ട്. ഫോള്‍ട്ടാഫ് (2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ ബാവിസ്റ്റിന്‍ ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) ഇവയില്‍ ഏതെങ്കിലുമൊരു കുമിള്‍ നാശിനി ആഴ്ചയിലൊരിക്കല്‍ വീതം തളിച്ച് രോഗനിയന്ത്രണം നടത്താം. വേരുകള്‍ക്കു ചുറ്റും വേണ്ടത്ര വായുസഞ്ചാരം ലഭ്യമാക്കാനും ശ്രദ്ധിക്കണം.
കീടങ്ങള്‍
ശല്‍ക്കപ്രാണികള്‍
പ്രധാന ശത്രുക്കളിലൊന്ന്. ചെടിയുടെ ചുവടോടു ചേര്‍ന്ന് ഇലകളുടെ ഇരുവശത്തുമായി പറ്റിക്കൂടിയിരുന്ന് നീരൂറ്റിക്കുടിക്കുന്നു. അങ്ങനെ ചെടിയുടെ വളര്‍ച്ച മുരടിക്കുന്നു. മൂന്നു സ്പൂണ്‍ വൈറ്റ് ഓയില്‍ 2 ലിറ്റര്‍ വെള്ളത്തില്‍ മാലത്തയോണുമായി കലര്‍ത്തി ചെടിയില്‍ തളിച്ച് ശല്‍ക്ക പ്രാണികളെ ഒഴിവാക്കാം. അല്ലെങ്കില്‍ 1.5 മില്ലി ലിറ്റര്‍ നുവാക്രോണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചും നിയന്ത്രണം ഉറപ്പാക്കാം.
മീലി മുട്ട
ഓര്‍ക്കിഡിന്‍റെ ഇലയിലും തണ്ടിലും നിന്ന് നീര് വലിച്ചു കുടിക്കുന്ന മീലി മുട്ടകളെയും നേരെത്തെ പറഞ്ഞ മരുന്നുപ്രയോഗം കൊണ്ടു നശിപ്പിക്കാം.
പാറ്റയും ഒച്ചും
ഓര്‍ക്കിഡ് ചെടികളുടെ പുതുവേരുകളെ പാറ്റകള്‍ തിന്നുന്നു. ഇതിനെ \'ബെയ്ഗോണ്‍ ബെയിറ്റ്\' ഉപയോഗിച്ചു നിയന്ത്രിക്കുക.
രാത്രി സമയത്ത് പുറത്തിറങ്ങി ഓര്‍ക്കിഡിന്‍റെ തളിരിലയും പുതുമുളകളും നശിപ്പിക്കകയാണ് ഒച്ചിന്‍റെ പരിപാടി. ഇവയെ കൈകൊണ്ട് പെറുക്കി നശിപ്പിക്കാം അല്ലെങ്കില്‍ മെറ്റാല്‍ഡിഹൈഡ് ബെയിറ്റ് വച്ചു കൊല്ലം. ബെയിറ്റ് കീടനാശിനികളും മറ്റും വില്ക്കുന്ന കടകളില്‍ വാങ്ങാന്‍ കുട്ടും.
ചുവന്ന ചെള്ള്
ഇലകളുടെ അടിവശത്ത് പറ്റിയിരുന്ന് നീരുറ്റിക്കുടിക്കുന്നതാണ് ചുവന്ന ചെള്ള്. മാലത്തയോണ്‍ ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കാം.
ഓര്‍ക്കിഡ് പൂക്കള്‍ക്ക് രസകരമായ പേരുകള്‍
വളരെ തന്മയത്വത്തോടെ വര്‍ണ്ണങ്ങള്‍ പരസ്പരം കൂട്ടിക്കലര്‍ത്തിയും മറ്റെങ്ങും കാണാന്‍ കഴിയാത്ത രൂപഭാവങ്ങള്‍ നല്‍കിയുമാണ് പ്രകൃതി, ഓര്‍ക്കിഡ് പൂഷ്പങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. മിക്കവാറും പൂക്കള്‍ക്കൊക്കെ അവയുടെ രൂപവുമായി ഇണങ്ങുന്ന ഒരു സാധാരണ പേരു കൂടിയുണ്ടാകും. പൂതുതായി ഈ രംഗത്തേയ്ക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് ഈ സാധാരണ പേരുകള്‍, ഇവയെ വളരെ വേഗം തിരിച്ചറിയാന്‍ സഹായിക്കും.
സാധാരണപേര്
ശാസ്ത്രനാമം
ലേഡീസ് സ്ലീപ്പര്‍ ഓര്‍ക്കിഡ്
പാഫിയോപെഡിലം സ്പീഷീസ്
ഡാന്‍സിംഗ് ഗേള്‍
ഒണ്‍സീഡിയം ഗോള്‍ഡിയാന
ഫോക്സ് ടെയില്‍ ഓര്‍ക്കിഡ്
റിങ്കോസ്റ്റെലിസ് റെട്ടൂസ
മങ്കി ഓര്‍ക്കിഡ്
വാന്‍ഡ ടാട്സെറി
ഗ്രീന്‍ മാന്‍ ഓര്‍ക്കിഡ്
അക്കിറാസ് ആന്ത്രപ്പോഫോറ
റാറ്റ് ടെയില്‍ ഓര്‍ക്കിഡ്
ഒബെറോണിയ സ്പീഷീസ്
സ്പൈഡര്‍ ഓര്‍ക്കിഡ്
അരാക്ക്നിസ് സ്പീഷീസ്
ഡൗവ് ഓക്കിഡ്
പെരിസ്റ്റേറിയ എലേറ്റ
ബട്ടര്‍ഫ്ളൈ ഓര്‍ക്കിഡ്
ഒണ്‍സീഡിയം പാപ്പിലിയോ
ബീ ഓര്‍ക്കിഡ്
ഒഫ്രിസ് എപ്പിഫെറ
ജ്യൂവല്‍ ഓര്‍ക്കിഡ്
അനക്റ്റോകൈലസ് സ്പീഷീസ്
ബ്ലൂ വാന്‍ഡാ
വാന്‍ഡ സെറൂളി
റെഡ് വാന്‍ഡ
റെനന്തിറ ഇംഷുട്ടിയാന
ഹോളി ക്രോസ്ഓര്‍ക്കിഡ്
എപ്പിഡെന്‍ഡ്രം ഇബാജ്യൂയിന്‍സ്
ടൈഗര്‍ഓര്‍ക്കിഡ്
ഗ്രാമറ്റോഫില്ലം സ്പീഷീയോസം
മറ്റു പൂക്കള്‍ക്കൊന്നുമില്ലാത്ത ഒരു പ്രാധാന മേന്മ കൂടി ഓര്‍ക്കിഡ് പൂക്കള്‍ക്കുണ്ട്. ദീര്‍ഘനാള്‍ വാടാതെയും ചൈതന്യം നഷ്ടമാകാതെയും നില്‍ക്കുമെന്നതിനാല്‍, വളര്‍ത്തുന്ന ആര്‍ക്കും ചെടിയില്‍ വിടര്‍ന്നുനില്‍ക്കുന്ന പൂക്കളുടെ ഭംഗി ആസ്വദിക്കാന്‍ അവസരമുണ്ടാകുന്നു. അങ്ങനെ ലഭിക്കുന്ന മാനസികോല്ലാസം വിലമതിക്കാവുന്നതല്ല. എന്നാല്‍ ഭംഗി കൊണ്ടു മാത്രമായില്ലല്ലോ- വിറ്റുപോകുന്പോഴും ഓര്‍ക്കിഡ് പൂക്കള്‍ കര്‍ഷകന് തരക്കേടില്ലാത്ത വില തിരിച്ചു നല്‍കുന്നു. തന്നെ ശ്രദ്ധാപൂര്‍വ്വം വളര്‍ത്തിയതിനുള്ള പ്രത്യൂപകാരം ഇതാണ് ഓര്‍ക്കിഡ് പൂക്കളുടെ മഹത്ത്വവും.
സര്‍പ്പസൗന്ദര്യവുമായി ഒരു ഓര്‍ക്കിഡ്
സര്‍പ്പസൗന്ദര്യമാണ് പാഫിയോ പീഡലത്തിന്‍റെ പുക്കളുടേത്. \'പാഫിയോപീഡിലം കല്ലോസം\' എന്ന ഇനത്തിന്‍റെ പൂവിന് തല ഉയര്‍ത്തിപ്പിടിച്ച സര്‍പ്പത്തിന്‍റെ ആകൃതിയാണ്. നിറങ്ങളും വരകളും കുറികളുമൊക്കെ ഏകദേശം അതുപോലെ തന്നെ.
സ്ത്രീകളുടെ സ്ലിപ്പറിന്‍റെ രൂപത്തിലുള്ള പ്രത്യേക തരം പുഷ്പാധരമാണ് ലേഡീസ് സ്ലിപ്പര്‍ എന്ന പേര് ഇതിന് സന്പാദിച്ചു കൊടുത്തത്. വളരെ പ്രചാരമുള്ള ഓര്‍ക്കിഡാണിത്. വിദേശ രാജ്യങ്ങളില്‍ പാഫിയോ പീഡിലത്തിന്‍റെ ധാരാളം സങ്കരയിനങ്ങള്‍ വിപുലമായി കൃഷി ചെയ്യുന്നുണ്ട്. തണുപ്പു കാലത്ത് പൂക്കുന്ന സ്വഭാവം, കൂടുതല്‍ നാള്‍ വാടാതെ നില്‍ക്കാനുള്ള കഴിവ്, ഇളംചുവപ്പ്, പച്ച, തവിട്ട്, വെള്ള നിറങ്ങളിലുള്ള മനോഹരമായ പൂക്കള്‍ -ഇവയൊക്കെ പാഫിയോ പീഡിലത്തിന്‍റെ പ്രത്യേകതകളാണ്.
അറുപതോളം സ്പീഷീസുകള്‍ പാഫിയോ പീഡിലത്തില്‍ കാണുന്നു. ധാരാളം സങ്കരയിനങ്ങളുമുണ്ട്. ഏഴിനം സ്പീഷീസുകള്‍ ഇന്ത്യയില്‍ കാണുന്നുണ്ട്. അവയെല്ലാം ഇന്ത്യയുടെ കിഴക്കും വടക്കുമുള്ള ഉയരം കൂടിയ മലന്പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. പൂക്കള്‍ക്ക് നല്ല ആകര്‍ഷണീയത യുള്ളതിനാല്‍ ഓര്‍ക്കിഡ് വളര്‍ത്തുന്നവരുടെ ഇടയില്‍ ഇതിന് ഗണ്യമായ പരിഗണനയുണ്ട്.
പ്രധാന സ്പീഷീസുകള്‍
പാഫിയോപീഡിലം ഫെറിയാനം പാഫിയോപീഡിലം ഹിര്‍സൂട്ടിസിമം പാഫിയോപീഡിലം ഇന്‍സിഗ്നെ പാഫിയോ പീഡിലം സ്പൈസെറിയാനം പാഫിയോപീഡിലം വെനസ്റ്റം പാഫിയോപീഡിലം വില്ലോസം പാഫിയോപീജിലം ഡ്രൂറി
ഇവ ടെറസ്ട്രിയല്‍ വിഭാഗത്തില്‍പെടുന്നു. കട്ടിയുള്ള വേരുകളുണ്ട്്. പര്‍വത പ്രാന്തങ്ങളില്‍ കാണുന്ന ചുണ്ണാന്പുകല്ല് അടങ്ങിയ പാറകളിലാണ് സാധാരണ വളരുന്നത്. ഇലകള്‍ നീളമുള്ളതും മൃദുത്വമേറിയവയുമാണ്. പാഫിയോപീഡിലം വെനസ്റ്റം പോലുള്ള ചില ഇനങ്ങളുടെ ഇലയ്ക്ക് നീളം കുറവും ഇലയുടെ അടിയില്‍ ചില പാടുകളും കാണുന്നു. ഒന്നോ രണേ്ടാ പൂക്കള്‍ മാത്രമേ ഉണ്ടാകാറുള്ളൂ.
ഫെയ്റിയാനം ഇനങ്ങളുടെ പൂക്കള്‍ക്ക് ബാലെ നൃത്തക്കാരിയുടെ ആകര്‍ഷണീയതയുണ്ട്. പച്ച കലര്‍ന്ന വെള്ള പൂക്കള്‍. ഇതളുകള്‍ക്ക് ധൂമ്രവര്‍ണം (കറുപ്പും ചുവപ്പും കലര്‍ന്ന നിറം), ഇന്‍സിഗ്നെ ധൂമ്രവര്‍ണം കലര്‍ന്ന തവിട്ടുനിറമാണ്. ഇടക്കിടെ പൂക്കുന്നു. സ്പൈസെറിയാനത്തിന് മഞ്ഞ കലര്‍ന്ന പച്ചനിറമാണ്. വെനസ്സത്തിന് പച്ചകലര്‍ന്ന വെള്ള നിറമാണ്. പാഫിയോപീഡിലം ജനുസ്സിലുള്ള പൂക്കളുടെ നിറം വ്യക്തമായി പറയുക ഏറെ ബുദ്ധിമുട്ടാണ്. കാരണം വിദളങ്ങള്‍ക്ക് ഒരു നിറവും ദളങ്ങള്‍ക്കു മറ്റൊരു നിറവും അധരത്തിന് മൂന്നാമതൊരു നിറവും - ഇങ്ങനെയാണ് ഇതിന്‍റെ പൂക്കളുടെ നിറഭേദം.
സങ്കരയിനങ്ങള്‍
പാഫിയോപീഡിലം വിന്‍സ്റ്റണ്‍ - ചര്‍ച്ചില്‍
പാഫിയോപീഡിലം ഡൗണ്‍ലാന്‍ഡ്
പാഫിയോപീഡിലും മില്ലേര്‍സ് ഡാട്ടര്‍ സ്നോമെയ്ഡന്‍
പാഫിയോ പീഡിലം മാഡിയെ
പാഫിയോപീഡിലം ഹെല്ലാസ്
പാഫിയോപീഡിലം പെസഫിക് ഓഷ്യന്‍
കേരളത്തിലെ അഗസ്തിഗിരിയുടെ പ്രാന്തങ്ങളില്‍ മാത്രമുള്ള ഒരിനമാണ് പാഫിയോ പീഡിലം ഡ്രൂറി. ഓര്‍ക്കിഡ് പ്രേമികള്‍ക്കിടയില്‍ ഏറെ കീര്‍ത്തിയുള്ള ഓര്‍ക്കിഡാണിത്. പല കാരണങ്ങളാല്‍ ഡ്രൂറി പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യയില്‍ കാണുന്ന മറ്റിനങ്ങളായ ലേഡീസ് സ്ലിപ്പര്‍ പോലുള്ളവ വടക്കു--കിഴക്കന്‍ ഹിമാലയ സാനുക്കളിലാണ് കാണുന്നത്. പക്ഷെ ഡ്രൂറി അവിടെ കാണുന്നില്ല. തെക്കുള്ള കൊടുമുടി പ്രാന്തങ്ങളില്‍ മാത്രമായി ഡ്രൂറി ഒതുങ്ങുന്നു. ഇതിന്‍റെ പൂക്കള്‍ക്ക് മഞ്ഞ നിറമാണ്. ദളങ്ങളില്‍ നീളത്തില്‍ കറുത്ത രേഖകള്‍ കാണുന്നു.
കൃഷി രീതി
ചെടിച്ചട്ടിയില്‍ ഉയര്‍ന്നിരിക്കുന്ന രീതിയില്‍ ഈ ഓര്‍ക്കിഡ് നടണം. താഴ്ന്നു പോകരുത്. നല്ല ജലനിര്‍ഗമന സൗകര്യം ഉണ്ടായിരിക്കണം. ഈ ഇനം ചെടികളില്‍ കപടകന്ദം ഇല്ലാത്തതു കൊണ്ട് വെള്ളം സംഭരിച്ചുവെക്കാന്‍ ചെടിക്ക് സൗകര്യമില്ല. അതിനാല്‍ കൂടെക്കൂടെ നനച്ചുകൊടുക്കണം. ഷേഡ്നെറ്റിനു താഴെ വേണം വളര്‍ത്താന്‍. തണുത്ത അന്തരീക്ഷം ഇഷ്ടപ്പെടുന്ന ചെടിയായതിനാല്‍ കൂടെക്കൂടെ നനച്ചു കൊടുത്താല്‍ ചെടിക്കുചുറ്റും നല്ല തണുപ്പുകിട്ടും. അഴകിയ ഇല, ആറ്റുമണ്ണ്, ചെറിയ കരിക്കഷണം, ചെറുതായി ഉടച്ച ഓടിന്‍ കഷ്ണം എന്നിവ നന്നായി കലര്‍ത്തി ചട്ടി നിറയ്ക്കാന്‍ ഉപയോഗിക്കാം. ചെടി പൂത്തുകഴിഞ്ഞാല്‍ കൂടെക്കൂടെ നനയ്ക്കേണ്ട് ആവശ്യമില്ല. ധാരാളം വായുസഞ്ചാരമുള്ള സ്ഥലത്തുവേണം ചട്ടി സൂക്ഷിക്കുവാന്‍.
പൂക്കള്‍ കൂടുതല്‍ നാള്‍ വാടാതെ സൂക്ഷിക്കാന്‍ കഴിയുന്നതുകൊണ്ട് ഇതിന്‍റെ ചെടികള്‍ക്ക് വില കൂടുതലാണ്.
പൂക്കാലം
പാഫിയോപീഡജിലം ഇന്‍സിഗ്നെ : ഒക്ടോബര്‍-ഫെബ്രൂവരിയില്‍ പൂക്കുന്നു.
പാഫിയോപീഡിലം ഹിര്‍സൂട്ടിസിമം : ഏപ്രില്‍ - മേയ് മാസങ്ങളില്‍ പൂക്കുന്നു
പാഫിയോപീഡിലം സ്പൈസെറിയാനം : നവംബര്‍ - ഡിസംബറില്‍ പൂക്കുന്നു
പാഫിയോ പീഡിലം വെനസ്റ്റം : ഫെബ്രൂവരി - മാര്‍ച്ചില്‍ പൂക്കുന്നു.
പാഫിയോപീഡിലം വില്ലോസം : മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ പുഷ്പിക്കുന്നു.
പാഫിയോപീഡിലം ഡ്രൂറി : ജനുവരി - മാര്‍ച്ചില്‍ പൂക്കുന്നു

ഓര്‍ക്കിഡ് ചെടികളിലെ സസ്യ സംരക്ഷണം
ഓര്‍ക്കിഡുകളുടെ ശത്രുജീവികള്‍
ഓര്‍ക്കിഡുകളെ സാധാരണ ആക്രമിക്കുന്ന ശത്രുജീവികള്‍ ഇവയാണ്.
ഇവയില്‍ പലതും ആന്തൂറിയത്തെയും ആക്രമിക്കുന്നവയാണ്.
ചെറിയ നേര്‍ത്ത ശരീരമുള്ള, മിക്കവാറും പച്ച നിറത്തോടുകൂടിയ ഒരു കീടമാണ് മുഞ്ഞ. ഈ കീടങ്ങള്‍ ചെടികളില്‍ നിന്ന് നീരുറ്റിക്കുടിക്കുന്നു. തന്മൂലം ഇലകള്‍ മഞ്ഞളിക്കുകയും ചെടിക്ക് ബലക്ഷയമുണ്ടാകുകയും ചെയ്യുന്നു. മാത്രമല്ല മുഞ്ഞ പല കുമിള്‍ രോഗങ്ങളെ പരത്തുകയും ചെയ്യുന്നു. ഒരു ചെടിയില്‍ നിന്നും മറ്റൊരു ചെടിയിലേയ്ക്ക് മുഞ്ഞയെ ചുമന്നുകൊണ്ടു പോകുന്നത് ഉറുന്പുകളാണ്. ഇതിന് പ്രതിഫലമായി മുഞ്ഞ ഉത്പാദിപ്പിക്കുന്ന തേന്‍ പോലുള്ള ഒരു ദ്രാവകം ഉറുന്പുകള്‍ക്ക് ലഭിക്കുന്നു. ഈ ദ്രാവകം വീഴുന്ന ഇലകളില്‍ കരിംപൂപ്പല്‍ എന്ന കുമിള്‍രോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു കീടനാശിനി ആഴ്ചയിലൊരിക്കല്‍ തളിച്ചാല്‍ മുഞ്ഞയെ നിയന്ത്രിക്കാന്‍ കഴിയും.
മെറ്റാസിഡ് 50 ഇ.സി. - ഒരു മില്ലീലിറ്റര്‍ 1 ലിറ്റര്‍ വെള്ളത്തില്‍
ഇക്കാലക്സ് 2 ഇ.സി. - 2 മില്ലീലിറ്റര്‍ 1 ലിറ്റര്‍ വെള്ളത്തില്‍
പല ചെടികളിലും കാണുന്ന കീടങ്ങളാണിവ. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ഇവയുടെ സംഖ്യ കൂടുതലായിരിക്കും. തണ്ട്, ഇല എന്നിവയില്‍ നിന്ന് ശല്‍ക്കകീടങ്ങള്‍ നീരുറ്റിക്കുടിക്കുന്നു. കട്ടികുറഞ്ഞ ശല്‍ക്കങ്ങളെ ഉറുന്പുകളാണ് ആന്തൂറിയം ചെടിയില്‍ കൊണ്ടു വരുന്നത്. കട്ടികൂടിയ ശല്‍ക്കകൂടങ്ങള്‍ വലുതും (3 മില്ലീമീറ്റര്‍ വ്യാസം) ബ്രൗണ്‍ നിറത്തിലുള്ളവയുമാണ്. ഇവ വളരെ വേഗം പെറ്റുപെരുകുകയും ചെടിയില്‍ നിന്ന് നീരുറ്റിക്കുടിച്ച് അവയ്ക്ക് ബലക്ഷയം ഉണ്ടാക്കുകയും ചെയ്യുന്നു. തൈകള്‍ ചിലപ്പോള്‍ ശല്‍ക്കബാധ കൊണ്ട് കരിഞ്ഞു പോകാനിടയുണ്ട്. മീലിമുട്കളുടെ ശരീരത്തിനു പുറത്ത് വെളുത്ത പൊടി പറ്റിയിരിക്കുന്നതുകാണാം. ഇവയും ചെടികളുടെ നീരുറ്റിക്കുടിച്ച് ജീവിക്കുന്നു. മുഞ്ഞയെപ്പോലെ മീലിമുട്കളും ഒരു മധുര ദ്രാവകം പുറപ്പെടുവിക്കുന്നു. അതിനാല്‍ ഉറുന്പുകളെ ഇവയുടെ കൂടെ എപ്പോഴും കാണാം.
നിയന്ത്രണ മാര്‍ഗങ്ങള്‍
കീടബാധ കുറവാണെങ്കില്‍ ഒരു പല്ലുകുത്തി കൊണേ്ടാ ബ്രഷ് കൊണേ്ടാ ഈ പ്രാണികളെ ചുരണ്ടി മാറ്റാവുന്നതേയുള്ളു. ഈ കീടങ്ങളുടെ പുറത്ത് മെഴുകുപോലെയുള്ള ഒരു പശ ഉള്ളതിനാല്‍ സാധാരണ കീടനാശിനികളുടെ ഉപയോഗം ഫലപ്രദമല്ല. അതിനാല്‍ ഒരു അന്തര്‍വായാപക കീടനാശിനി ഉപയോഗിക്കണം. റോഗര്‍ (ഡൈമെത്തൊയേറ്റ്) 30 ഇ.സി. 2 മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളും തണ്ടുകളും പൂര്‍ണമായി നനയത്തക്കവണ്ണം ആഴ്ചതോറും തളിക്കണം.
ഈയിടെയായി ഓര്‍ക്കിഡുകളുടെ ഒരു പ്രധാന ശത്രു ജീവിയായി പാറ്റ മാറിയിട്ടുണ്ട്. പകല്‍ സമയം ഇവ ചട്ടിയില്‍ ഒളിച്ചിരിക്കുന്നു. വേരുകളുടെ പച്ചയായ അറ്റം തിന്നും, ചെടിയുടെ വളരുന്ന അഗ്രഭാഗങ്ങള്‍ നശിപ്പിച്ചും പാറ്റകള്‍ ജീവിക്കുന്നു.
നിയന്ത്രണ മാര്‍ഗങ്ങള്‍
ബെയ്ഗോണ്‍ പോലുള്ള പലതരം കാര്‍ഷക വിഷങ്ങള്‍ ഇപ്പോള്‍ കന്പോളത്തില്‍ ലഭ്യമാണ്. അവ ഉപയോഗിക്കാം.
ചട്ടിയെ ചെടിയോടുകൂടി വെള്ളം നിറച്ച ഒരു പ്ലാസ്റ്റിക് തൊട്ടിയില്‍ അഞ്ചുമിനിട്ട് ഇറക്കിവച്ചാല്‍ പാറ്റകള്‍ വെളിയില്‍ വരും. അപ്പോള്‍ അവയെ പിടിച്ചു നശിപ്പിക്കാം. വെള്ളത്തിനുപകരം 2 മില്ലീലിറ്റര്‍ മാലത്തയോണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കിയ കീടനാശിനി ലായനി ഉപയോഗിച്ചാല്‍ പാറ്റ ഇതില്‍ വീണ് താനേ ചത്തുകൊള്ളും.
കൃഷിക്കാര്‍ തന്നെ ഈ അടുത്തകാലത്ത് പാറ്റയെ നശിപ്പിക്കാന്‍ ഒരു ഭക്ഷ്യാകര്‍ഷക വിഷം കണ്ടുപിടിച്ചിട്ടുണ്ട്. ബോറിക് ആസിഡ്, പഞ്ചസാര, മൈദമാവ് എന്നിവ 1 : 2 : 7 എന്ന അനുപാതത്തില്‍ ചേര്‍ത്ത്, ചെറിയ ഉരുളകളാക്കി ചെടികളുടെ അടുത്ത് രാത്രിയിലടുത്തുവച്ചാല്‍, ഈ കീടങ്ങള്‍ വിഷം തിന്ന് സ്വയമേ നശിച്ചുകൊള്ളും.
വണ്ടുകള്‍ ചെടിയുടെ വളരുന്ന അഗ്ര ഭാഗത്തും മറ്റുഭാഗങ്ങളിലും തുളച്ച് ആ ദ്വാരങ്ങളില്‍ മുട്ട ഇടുന്നു. വിരിഞ്ഞിറങ്ങുന്ന വെളുത്ത ലാര്‍വകള്‍ ചെടിയുടെ ഉള്‍ഭാഗം തിന്നു നശിപ്പിക്കുന്നു. വണ്ടുകള്‍ക്ക് 5 മില്ലീമീറ്റര്‍ മാത്രമേ നീളം കാണുയുള്ളൂ. ആക്രമണം മിക്ക വാറും വളരുന്ന അഗ്രമുകുളങ്ങളില്‍ ആയതിനാല്‍ ചെടി പൂര്‍ണമായി നശിച്ചുപോകാന്‍ സാധ്യതയുണ്ട്. പൂക്കളെയും മൊട്ടുകളെയും ചിലപ്പോള്‍ ഈ വണ്ടുകള്‍ തിന്നു നശിപ്പിക്കാറുണ്ട്.
നിയന്ത്രണ മാര്‍ഗങ്ങള്‍
വണ്ടുകളുടെ എണ്ണം കുറവാണെങ്കില്‍ കൈകൊണ്ട് പിടിച്ച് നശിപ്പിക്കാം,
സെവിന്‍ 50 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ അങ്കെില്‍ റോഗര്‍ 2 മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ചെടികളില്‍ തളിക്കണം.
വണ്ട് ആക്രമിച്ച ഭാഗങ്ങളില്‍ കുമിള്‍ രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഒരു കുമിള്‍നാശിനി 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യണം.
പലതരം തേനീച്ചകള്‍, ചിത്രശലഭങ്ങള്‍, വണ്ടുകള്‍ മുതലായവ ഓര്‍ക്കിഡുകളില്‍ പരാഗണം നടത്തുന്നു. പരാഗണം നടന്നാല്‍ പൂക്കള്‍ വാടിപ്പോകുന്നു. ഒരു പൂങ്കുലയിലെ ഒരു പൂവ് വാടിയാല്‍പ്പോലും അതിന്‍റെ വിപണി നഷ്ടപ്പെടുന്നു.
പരാഗകീടങ്ങളുടെ നിയന്ത്രണം വളരെ വിഷമമാണ്. വില കൂടിയ പൂങ്കുലകളെ രക്ഷിക്കാന്‍ തായ്ലന്‍ഡിലും സിംഗപ്പൂരിലുമൊക്കെ നേര്‍ത്ത കന്പിവല ഉപയോഗിക്കുന്നു. പക്ഷേ, ഇത് ചെലവേറിയ ഒരു നിയന്ത്രണരീതിയാണ്.
ഓര്‍ക്കിഡുകളുടെ രോഗങ്ങള്‍
ഇലയില്‍ വ്യത്താക്യതിയില്‍ ബ്രൗണ്‍ നിറത്തിലുള്ള അടയാളങ്ങള്‍ കാണാം. ഈ പുള്ളികള്‍ക്കു ചുറ്റും മഞ്ഞനിറമായിരിക്കും. പൂക്കളില്‍ ബ്രൗണ്‍ നിറത്തിലോ കറുത്ത നിറത്തിലോ ഉള്ള പുള്ളികള്‍ ഉണ്ടാകുന്നു.
നിയന്തണ്ര മാര്‍ഗങ്ങള്‍
രോഗമുള്ള ഭാഗങ്ങള്‍ മുറിച്ചെടുത്ത് നശിപ്പിക്കുക.
ഇന്‍ഡോഫില്‍ എം-45 എന്ന കുമിള്‍നാശിനി 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ തളിക്കണം. സ്പ്രേലായനി പൂക്കളില്‍ വീഴാതെ ശ്രദ്ധിക്കണം.
ഡെന്‍ഡ്രോബിയം ചെടികളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്.
ഈ രോഗം അത്ര കടുത്തതല്ല. രോഗമുള്ള ഇലകള്‍ മുറിച്ചു മാറ്റിയാല്‍ മതിയാകും.
പൂക്കളില്‍ പുള്ളി ഉണ്ടാകുകയും ക്രമേണ ചീയല്‍ വന്ന് പൂക്കള്‍ നശിച്ചു പോകുകയുമാണ് ഈ രോഗത്തിന്‍റെ ലക്ഷണം. മഴയുള്ള തണുത്ത കാലാവസ്ഥ ഈ രോഗത്തിന്‍റെ വ്യാപ്തി വര്‍ധപ്പിക്കുന്നു.
ഏതെങ്കിലും കുമിള്‍നാശിനി പൂങ്കുലയില്‍ പൂക്കള്‍ വിരിയുന്നതിനു മുന്പ് സ്പ്രേ ചെയ്യണം.
ഫ്യൂസേറിയം എന്ന കുമിളാണ് ഓര്‍ക്കിഡുകളില്‍ ഈ രോഗം ഉണ്ടാക്കുന്നത്. ഇത് മാരകമായ ഒരു രോഗമാണ്. ചെടി പൂര്‍ണമായി വാടി നശിച്ചു പോകുന്നു. തണ്ടില്‍ ഉണ്ടാകുന്ന ചുവന്ന നിറവ്യതായാസം ഈ രോഗത്തെ തിരിച്ചറിയാന്‍ സഹായിക്കും.
നിയന്ത്രണ മാര്‍ഗങ്ങള്‍
രോഗലക്ഷണമുള്ള ചെടികളെ നശിപ്പിക്കുന്നു.
ഇന്‍ഡോഫില്‍ എം-45 ക്യാപ്റ്റാന്‍, മാനെബ് എന്നീ കീടനാശിനികളില്‍ ഒന്ന് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിക്കണം.
കുറഞ്ഞ വായു സഞ്ചാരം, കൂടിയ ജലാര്‍ദ്രത, അടുത്തടുതത് ചെടികള്‍ നടുക. അമിതമഴ എന്നിവ ഈ ബാക്ടീരിയല്‍ രോഗം പടര്‍ന്നു പിടിക്കാന്‍ കാരണമാകുന്നു. തൈകളെ ഈ രോഗം മാരകമായി ബാധിക്കാറുണ്ട്. രോഗം മൂലം ചെടി പൂര്‍ണമായി അഴുകിപ്പോകുന്നു.
നിയന്ത്രണ മാര്‍ഗങ്ങള്‍
രോഗലക്ഷണം ആദ്യം കാണുന്ന ചെടികളെ തീയിട്ട് പൂര്‍ണമായി നശിപ്പിക്കുക.
ബാക്ടീരിയല്‍ രോഗത്തിനെതിരെ ആന്‍റിബയെട്ടിക് മരുന്നുകളാണ് ഉപയോഗിക്കേണ്ടത്. അഗ്രിസൈസില്‍ 600 മില്ലീഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ സ്രെട്രപ്റ്റോസൈക്ളിന്‍ സള്‍ഫേറ്റ് 200 മില്ലീ ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍ കലക്കി സ്പ്രേ ചെയ്യണം.
ഓര്‍ക്കിഡ് വളര്‍ത്തുന്ന പല രാജൃങ്ങളില്‍ നിന്നും വൈറസ് രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ഇനിപ്പറയൂന്നു.
സിംബിഡിയം മൊസേക്ക് വൈറസ് ധഇ്യങഢപ
ടുബാക്കോമെസേക്ക് വൈറസ്-ഓര്‍ക്കിഡ് ടൈപ്പ് ധഠങഢ-ഛപ
ഒഡോണ്‍ടോഗ്ലോസ്സം റിംഗ്സ്പോട്ട് വൈറസ് ധഛഞടഢപ
ഇവയൊന്നും തന്നെ ഭാരതത്തിലേയ്ക്ക് കടന്നിട്ടുള്ളതായി തെളിവില്ല. വൈറസ് രോഗങ്ങള്‍ക്ക് മരുന്നുകളൊന്നും തന്നെയില്ല. രോഗമുള്ള ചെടികളെ തീയിട്ട് നശിപ്പിക്കുകയേ മാര്‍ഗമുള്ളു.

- മുഞ്ഞ
- ശല്‍കകകീടങ്ങളും മീലിമുട്ടകളും
- പാറ്റ
- ഇലപ്പേന്‍
- കൂര്‍ത്ത മുഖമുള്ള വണ്ടുകള്‍
- പരാഗണം നടത്തുന്ന കീടങ്ങള്‍
- മണ്ഡരി
- ഒച്ചുകള്‍
ഇവയില്‍ പലതും ആന്തൂറിയത്തെയും ആക്രമിക്കുന്നവയാണ്.
- മുഞ്ഞ
ചെറിയ നേര്‍ത്ത ശരീരമുള്ള, മിക്കവാറും പച്ച നിറത്തോടുകൂടിയ ഒരു കീടമാണ് മുഞ്ഞ. ഈ കീടങ്ങള്‍ ചെടികളില്‍ നിന്ന് നീരുറ്റിക്കുടിക്കുന്നു. തന്മൂലം ഇലകള്‍ മഞ്ഞളിക്കുകയും ചെടിക്ക് ബലക്ഷയമുണ്ടാകുകയും ചെയ്യുന്നു. മാത്രമല്ല മുഞ്ഞ പല കുമിള്‍ രോഗങ്ങളെ പരത്തുകയും ചെയ്യുന്നു. ഒരു ചെടിയില്‍ നിന്നും മറ്റൊരു ചെടിയിലേയ്ക്ക് മുഞ്ഞയെ ചുമന്നുകൊണ്ടു പോകുന്നത് ഉറുന്പുകളാണ്. ഇതിന് പ്രതിഫലമായി മുഞ്ഞ ഉത്പാദിപ്പിക്കുന്ന തേന്‍ പോലുള്ള ഒരു ദ്രാവകം ഉറുന്പുകള്‍ക്ക് ലഭിക്കുന്നു. ഈ ദ്രാവകം വീഴുന്ന ഇലകളില്‍ കരിംപൂപ്പല്‍ എന്ന കുമിള്‍രോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു കീടനാശിനി ആഴ്ചയിലൊരിക്കല്‍ തളിച്ചാല്‍ മുഞ്ഞയെ നിയന്ത്രിക്കാന്‍ കഴിയും.
മെറ്റാസിഡ് 50 ഇ.സി. - ഒരു മില്ലീലിറ്റര്‍ 1 ലിറ്റര്‍ വെള്ളത്തില്‍
ഇക്കാലക്സ് 2 ഇ.സി. - 2 മില്ലീലിറ്റര്‍ 1 ലിറ്റര്‍ വെള്ളത്തില്‍
- ശല്‍ക്കകീടങ്ങളും മീലിമുട്ടകളും
പല ചെടികളിലും കാണുന്ന കീടങ്ങളാണിവ. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ഇവയുടെ സംഖ്യ കൂടുതലായിരിക്കും. തണ്ട്, ഇല എന്നിവയില്‍ നിന്ന് ശല്‍ക്കകീടങ്ങള്‍ നീരുറ്റിക്കുടിക്കുന്നു. കട്ടികുറഞ്ഞ ശല്‍ക്കങ്ങളെ ഉറുന്പുകളാണ് ആന്തൂറിയം ചെടിയില്‍ കൊണ്ടു വരുന്നത്. കട്ടികൂടിയ ശല്‍ക്കകൂടങ്ങള്‍ വലുതും (3 മില്ലീമീറ്റര്‍ വ്യാസം) ബ്രൗണ്‍ നിറത്തിലുള്ളവയുമാണ്. ഇവ വളരെ വേഗം പെറ്റുപെരുകുകയും ചെടിയില്‍ നിന്ന് നീരുറ്റിക്കുടിച്ച് അവയ്ക്ക് ബലക്ഷയം ഉണ്ടാക്കുകയും ചെയ്യുന്നു. തൈകള്‍ ചിലപ്പോള്‍ ശല്‍ക്കബാധ കൊണ്ട് കരിഞ്ഞു പോകാനിടയുണ്ട്. മീലിമുട്കളുടെ ശരീരത്തിനു പുറത്ത് വെളുത്ത പൊടി പറ്റിയിരിക്കുന്നതുകാണാം. ഇവയും ചെടികളുടെ നീരുറ്റിക്കുടിച്ച് ജീവിക്കുന്നു. മുഞ്ഞയെപ്പോലെ മീലിമുട്കളും ഒരു മധുര ദ്രാവകം പുറപ്പെടുവിക്കുന്നു. അതിനാല്‍ ഉറുന്പുകളെ ഇവയുടെ കൂടെ എപ്പോഴും കാണാം.
നിയന്ത്രണ മാര്‍ഗങ്ങള്‍
കീടബാധ കുറവാണെങ്കില്‍ ഒരു പല്ലുകുത്തി കൊണേ്ടാ ബ്രഷ് കൊണേ്ടാ ഈ പ്രാണികളെ ചുരണ്ടി മാറ്റാവുന്നതേയുള്ളു. ഈ കീടങ്ങളുടെ പുറത്ത് മെഴുകുപോലെയുള്ള ഒരു പശ ഉള്ളതിനാല്‍ സാധാരണ കീടനാശിനികളുടെ ഉപയോഗം ഫലപ്രദമല്ല. അതിനാല്‍ ഒരു അന്തര്‍വായാപക കീടനാശിനി ഉപയോഗിക്കണം. റോഗര്‍ (ഡൈമെത്തൊയേറ്റ്) 30 ഇ.സി. 2 മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളും തണ്ടുകളും പൂര്‍ണമായി നനയത്തക്കവണ്ണം ആഴ്ചതോറും തളിക്കണം.
- പാറ്റ
ഈയിടെയായി ഓര്‍ക്കിഡുകളുടെ ഒരു പ്രധാന ശത്രു ജീവിയായി പാറ്റ മാറിയിട്ടുണ്ട്. പകല്‍ സമയം ഇവ ചട്ടിയില്‍ ഒളിച്ചിരിക്കുന്നു. വേരുകളുടെ പച്ചയായ അറ്റം തിന്നും, ചെടിയുടെ വളരുന്ന അഗ്രഭാഗങ്ങള്‍ നശിപ്പിച്ചും പാറ്റകള്‍ ജീവിക്കുന്നു.
നിയന്ത്രണ മാര്‍ഗങ്ങള്‍
ബെയ്ഗോണ്‍ പോലുള്ള പലതരം കാര്‍ഷക വിഷങ്ങള്‍ ഇപ്പോള്‍ കന്പോളത്തില്‍ ലഭ്യമാണ്. അവ ഉപയോഗിക്കാം.
ചട്ടിയെ ചെടിയോടുകൂടി വെള്ളം നിറച്ച ഒരു പ്ലാസ്റ്റിക് തൊട്ടിയില്‍ അഞ്ചുമിനിട്ട് ഇറക്കിവച്ചാല്‍ പാറ്റകള്‍ വെളിയില്‍ വരും. അപ്പോള്‍ അവയെ പിടിച്ചു നശിപ്പിക്കാം. വെള്ളത്തിനുപകരം 2 മില്ലീലിറ്റര്‍ മാലത്തയോണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കിയ കീടനാശിനി ലായനി ഉപയോഗിച്ചാല്‍ പാറ്റ ഇതില്‍ വീണ് താനേ ചത്തുകൊള്ളും.
കൃഷിക്കാര്‍ തന്നെ ഈ അടുത്തകാലത്ത് പാറ്റയെ നശിപ്പിക്കാന്‍ ഒരു ഭക്ഷ്യാകര്‍ഷക വിഷം കണ്ടുപിടിച്ചിട്ടുണ്ട്. ബോറിക് ആസിഡ്, പഞ്ചസാര, മൈദമാവ് എന്നിവ 1 : 2 : 7 എന്ന അനുപാതത്തില്‍ ചേര്‍ത്ത്, ചെറിയ ഉരുളകളാക്കി ചെടികളുടെ അടുത്ത് രാത്രിയിലടുത്തുവച്ചാല്‍, ഈ കീടങ്ങള്‍ വിഷം തിന്ന് സ്വയമേ നശിച്ചുകൊള്ളും.
- കൂര്‍ത്ത മുഖമുള്ള വണ്ടുകള്‍
വണ്ടുകള്‍ ചെടിയുടെ വളരുന്ന അഗ്ര ഭാഗത്തും മറ്റുഭാഗങ്ങളിലും തുളച്ച് ആ ദ്വാരങ്ങളില്‍ മുട്ട ഇടുന്നു. വിരിഞ്ഞിറങ്ങുന്ന വെളുത്ത ലാര്‍വകള്‍ ചെടിയുടെ ഉള്‍ഭാഗം തിന്നു നശിപ്പിക്കുന്നു. വണ്ടുകള്‍ക്ക് 5 മില്ലീമീറ്റര്‍ മാത്രമേ നീളം കാണുയുള്ളൂ. ആക്രമണം മിക്ക വാറും വളരുന്ന അഗ്രമുകുളങ്ങളില്‍ ആയതിനാല്‍ ചെടി പൂര്‍ണമായി നശിച്ചുപോകാന്‍ സാധ്യതയുണ്ട്. പൂക്കളെയും മൊട്ടുകളെയും ചിലപ്പോള്‍ ഈ വണ്ടുകള്‍ തിന്നു നശിപ്പിക്കാറുണ്ട്.
നിയന്ത്രണ മാര്‍ഗങ്ങള്‍
വണ്ടുകളുടെ എണ്ണം കുറവാണെങ്കില്‍ കൈകൊണ്ട് പിടിച്ച് നശിപ്പിക്കാം,
സെവിന്‍ 50 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ അങ്കെില്‍ റോഗര്‍ 2 മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ചെടികളില്‍ തളിക്കണം.
വണ്ട് ആക്രമിച്ച ഭാഗങ്ങളില്‍ കുമിള്‍ രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഒരു കുമിള്‍നാശിനി 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യണം.
- പരാഗ കീടങ്ങള്‍
പലതരം തേനീച്ചകള്‍, ചിത്രശലഭങ്ങള്‍, വണ്ടുകള്‍ മുതലായവ ഓര്‍ക്കിഡുകളില്‍ പരാഗണം നടത്തുന്നു. പരാഗണം നടന്നാല്‍ പൂക്കള്‍ വാടിപ്പോകുന്നു. ഒരു പൂങ്കുലയിലെ ഒരു പൂവ് വാടിയാല്‍പ്പോലും അതിന്‍റെ വിപണി നഷ്ടപ്പെടുന്നു.
പരാഗകീടങ്ങളുടെ നിയന്ത്രണം വളരെ വിഷമമാണ്. വില കൂടിയ പൂങ്കുലകളെ രക്ഷിക്കാന്‍ തായ്ലന്‍ഡിലും സിംഗപ്പൂരിലുമൊക്കെ നേര്‍ത്ത കന്പിവല ഉപയോഗിക്കുന്നു. പക്ഷേ, ഇത് ചെലവേറിയ ഒരു നിയന്ത്രണരീതിയാണ്.
ഓര്‍ക്കിഡുകളുടെ രോഗങ്ങള്‍
- ആന്ത്രക്നോസ്
ഇലയില്‍ വ്യത്താക്യതിയില്‍ ബ്രൗണ്‍ നിറത്തിലുള്ള അടയാളങ്ങള്‍ കാണാം. ഈ പുള്ളികള്‍ക്കു ചുറ്റും മഞ്ഞനിറമായിരിക്കും. പൂക്കളില്‍ ബ്രൗണ്‍ നിറത്തിലോ കറുത്ത നിറത്തിലോ ഉള്ള പുള്ളികള്‍ ഉണ്ടാകുന്നു.
നിയന്തണ്ര മാര്‍ഗങ്ങള്‍
രോഗമുള്ള ഭാഗങ്ങള്‍ മുറിച്ചെടുത്ത് നശിപ്പിക്കുക.
ഇന്‍ഡോഫില്‍ എം-45 എന്ന കുമിള്‍നാശിനി 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ തളിക്കണം. സ്പ്രേലായനി പൂക്കളില്‍ വീഴാതെ ശ്രദ്ധിക്കണം.
- ഇലപ്പുള്ളി രോഗം
ഡെന്‍ഡ്രോബിയം ചെടികളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്.
ഈ രോഗം അത്ര കടുത്തതല്ല. രോഗമുള്ള ഇലകള്‍ മുറിച്ചു മാറ്റിയാല്‍ മതിയാകും.
- പൂപ്പുള്ളി രോഗം
പൂക്കളില്‍ പുള്ളി ഉണ്ടാകുകയും ക്രമേണ ചീയല്‍ വന്ന് പൂക്കള്‍ നശിച്ചു പോകുകയുമാണ് ഈ രോഗത്തിന്‍റെ ലക്ഷണം. മഴയുള്ള തണുത്ത കാലാവസ്ഥ ഈ രോഗത്തിന്‍റെ വ്യാപ്തി വര്‍ധപ്പിക്കുന്നു.
ഏതെങ്കിലും കുമിള്‍നാശിനി പൂങ്കുലയില്‍ പൂക്കള്‍ വിരിയുന്നതിനു മുന്പ് സ്പ്രേ ചെയ്യണം.
- വാടല്‍
ഫ്യൂസേറിയം എന്ന കുമിളാണ് ഓര്‍ക്കിഡുകളില്‍ ഈ രോഗം ഉണ്ടാക്കുന്നത്. ഇത് മാരകമായ ഒരു രോഗമാണ്. ചെടി പൂര്‍ണമായി വാടി നശിച്ചു പോകുന്നു. തണ്ടില്‍ ഉണ്ടാകുന്ന ചുവന്ന നിറവ്യതായാസം ഈ രോഗത്തെ തിരിച്ചറിയാന്‍ സഹായിക്കും.
നിയന്ത്രണ മാര്‍ഗങ്ങള്‍
രോഗലക്ഷണമുള്ള ചെടികളെ നശിപ്പിക്കുന്നു.
ഇന്‍ഡോഫില്‍ എം-45 ക്യാപ്റ്റാന്‍, മാനെബ് എന്നീ കീടനാശിനികളില്‍ ഒന്ന് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിക്കണം.
- അഴുകല്‍
കുറഞ്ഞ വായു സഞ്ചാരം, കൂടിയ ജലാര്‍ദ്രത, അടുത്തടുതത് ചെടികള്‍ നടുക. അമിതമഴ എന്നിവ ഈ ബാക്ടീരിയല്‍ രോഗം പടര്‍ന്നു പിടിക്കാന്‍ കാരണമാകുന്നു. തൈകളെ ഈ രോഗം മാരകമായി ബാധിക്കാറുണ്ട്. രോഗം മൂലം ചെടി പൂര്‍ണമായി അഴുകിപ്പോകുന്നു.
നിയന്ത്രണ മാര്‍ഗങ്ങള്‍
രോഗലക്ഷണം ആദ്യം കാണുന്ന ചെടികളെ തീയിട്ട് പൂര്‍ണമായി നശിപ്പിക്കുക.
ബാക്ടീരിയല്‍ രോഗത്തിനെതിരെ ആന്‍റിബയെട്ടിക് മരുന്നുകളാണ് ഉപയോഗിക്കേണ്ടത്. അഗ്രിസൈസില്‍ 600 മില്ലീഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ സ്രെട്രപ്റ്റോസൈക്ളിന്‍ സള്‍ഫേറ്റ് 200 മില്ലീ ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍ കലക്കി സ്പ്രേ ചെയ്യണം.
- വൈറസ് രോഗങ്ങള്‍
ഓര്‍ക്കിഡ് വളര്‍ത്തുന്ന പല രാജൃങ്ങളില്‍ നിന്നും വൈറസ് രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ഇനിപ്പറയൂന്നു.
സിംബിഡിയം മൊസേക്ക് വൈറസ് ധഇ്യങഢപ
ടുബാക്കോമെസേക്ക് വൈറസ്-ഓര്‍ക്കിഡ് ടൈപ്പ് ധഠങഢ-ഛപ
ഒഡോണ്‍ടോഗ്ലോസ്സം റിംഗ്സ്പോട്ട് വൈറസ് ധഛഞടഢപ
ഇവയൊന്നും തന്നെ ഭാരതത്തിലേയ്ക്ക് കടന്നിട്ടുള്ളതായി തെളിവില്ല. വൈറസ് രോഗങ്ങള്‍ക്ക് മരുന്നുകളൊന്നും തന്നെയില്ല. രോഗമുള്ള ചെടികളെ തീയിട്ട് നശിപ്പിക്കുകയേ മാര്‍ഗമുള്ളു.
ഓര്‍ക്കിഡിന് ഫസ്റ്റ് എയ്ഡ്
അലങ്കാരപുഷ്പ കുടുംബത്തിലെ പട്ടമഹിഷിയാണ് ഓര്‍ക്കിഡ് പൂവ്. വിപണിയില്‍ സാമാന്യം നല്ല വില കിട്ടുന്നു എന്നതിനാല്‍ ഓര്‍ക്കിഡിന് ആരാധകര്‍ ഏറെയാണ്. മറ്റു കാര്യങ്ങളില്‍ എന്തെല്ലാം നിഷ്കര്‍ഷിച്ചാലും രോഗങ്ങളില്‍ നിന്നും പ്രാണികളില്‍ നിന്നും ഓര്‍ക്കിഡിനെ രക്ഷിക്കുവാന്‍ കൂടെ നമുക്ക് കഴിയണം. എങ്കില്‍ മാത്രമേ പുഴുക്കേടും ഇലക്കേടും ഇല്ലാതെ ചോടു നന്നായി വളരുകയും പുഷ്പിക്കുകയും ചെയ്യുകയുളളു. ചുരുക്കത്തില്‍ ഓര്‍ക്കിഡ് വളര്‍ത്തുന്ന ഒരാള്‍ക്ക് ഫസ്റ്റ് എയ്ഡ് ജഞാനവും ഓര്‍ക്കിഡ് തോട്ടത്തിന് ഫസ്റ്റ് എയ്ഡ് സംരക്ഷണവും ലഭിക്കണം എന്നര്‍ഥം.
ഓര്‍ക്കിഡിനെ ഉപദ്രവിക്കാനെത്തുന്ന ശത്രുപ്രാണികളില്‍ നിന്നു തുടങ്ങാം.
ഓര്‍ക്കിഡ് ചെടിയുടെ വളരുന്ന അഗ്രഭാഗങ്ങളില്‍ കൂടിയിരുന്ന് സസ്യനീരു വലിച്ചു കുടിക്കുന്ന ചെറിയ പ്രാണിയാണ് മുഞ്ഞ. ഇവയ്ക്ക് പച്ചയോ വെളളയോ നിറമാകാം. മുഞ്ഞ ബാധിച്ച ചെടി കുറച്ചു കഴിഞ്ഞ് മഞ്ഞളിക്കാന്‍ തുടങ്ങും. മുഞ്ഞയെ ഒരു ചെടിയില്‍ നിന്ന് വേറൊരു ചെടിയിലേക്കു പരത്തുന്നത് ഉറുന്പാണ്. മുഞ്ഞയുടെ ശരീരത്തില്‍ നിന്നു സ്രവിക്കുന്ന മധുരരസം നുണയാനാണ് ഉറുന്പുകള്‍ ഇവയെ പറ്റിക്കൂടുന്നത്. ഈ മധുരസ്രവം കൊണ്ട് മറ്റൊരു ദോഷവുമുണ്ട്. ഇവ ഇലകളില്‍ പറ്റിപ്പിടിച്ചാല്‍ ക്രമേണ അവിടെ കരിംപൂപ്പു വളരും. ഇതും ചെടിക്ക് ഹാനികരമാണ്.
മുഞ്ഞയെ അകറ്റി നിര്‍ത്താന്‍ ഇനിപ്പറയുന്നവയില്‍ ഒരു കീടനാശിനി രണ്ടാഴ്ച ഇടവിട്ട് തളിക്കണം. റോഗര്‍30 ഇ. സി. അല്ലെങ്കില്‍ എക്കാലക്സ് 25 അ. സി (ഒരു ലിറ്റര്‍ വെളളത്തില്‍ രണ്ടു മില്ലി മരുന്ന്) മുഞ്ഞബാധ ഒഴിവായാല്‍ മരുന്നുതളിയും നിര്‍ത്തണം.
ഉറുന്പിനെ, ഓര്‍ക്കിഡിന്‍റെ ഒരു പ്രധാന ശത്രു എന്നു പറയാന്‍ കഴിയില്ല. എങ്കിലും ശല്യക്കാരയ മുഞ്ഞകളെ പരത്തുന്നത് ഉറുന്പാണ്. അതുകൊണ്ട് ഉറുന്പിന്‍ കൂട്ടത്തെയും നിയന്ത്രിച്ചേ തീരു. ഇതിന് സെവിന്‍ 50 ണജ എന്ന മരുന്നുപയോഗിക്കാം. ഈ മരുന്ന് 4 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തി തളിക്കണം.
ശല്‍ക്കപ്രാണി (സ്കെയില്‍സ്) ഓര്‍ക്കിഡിന്‍റെ ഒരു മുഖ്യ ഉപദ്രവകാരിയാണ്. ബ്രൗണ്‍ സ്കെയില്‍സ്, സോഫ്റ്റ് സ്കെയില്‍സ്, ഹാര്‍ഡ്സ്കെയില്‍സ് എന്നിങ്ങനെ വിവിധതരം ശല്‍ക്കപ്രാണികള്‍ ഓര്‍ക്കിഡിന് നാശം വരുത്താറുണ്ട്. ഇല, പൂവ്, തണ്ട് എന്നിവയിലൊക്കെ ശല്‍ക്കം പറ്റിക്കൂടി നീരുകുടിച്ച് നശിപ്പിക്കും. കീടബാധയേറ്റ ഭാഗങ്ങള്‍ ഉണങ്ങി നശിക്കും. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലാണ് ശല്‍ക്കശല്യം രൂക്ഷമാകുന്നത് ശല്‍ക്ക പ്രാണികള്‍ വളരെ വേഗം പെറ്റു പെരുകുമെന്നതും പ്രശ്നമായിത്തീരാറുണ്ട്.
ശല്‍ക്കപ്രാണികള്‍ക്ക് അവയുടെ ശരീരത്തിനു പുറത്ത് മെഴുകു കൊണ്ടുളള സ്വാഭാവികമായ ഒരു പുറംചട്ടയുണ്ട്. അതിനാല്‍ സ്പര്‍ശക വിഷങ്ങളൊന്നും ഏര്‍ക്കില്ല. ഇവിടെ അന്തര്‍വ്യാപനശേഷിയുളള റോഗര്‍ 30 ഇ സി എന്ന കീടനാശിനിയാണുപയോഗിക്കേണ്ടത്. ഇതില്‍ രണ്ടു മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി ചെടിയില്‍ രണ്ടാഴ്ച ഇടവിട്ട് നന്നായി സ്പ്രേ ചെയ്യുക. മരുന്ന് മുക്കിയ പഴയ ടൂത്ത്ബ്രഷ് ഉരസി തണ്ടില്‍ നിന്നും മറ്റും ബലമായി ഇവയെ ഇളക്കിക്കളയുമാവാം.
ഇലയുടെയും തണ്ടിന്‍റെയും മുട്ടുകളിലും മൂലയിലും ഒക്കെ വെളുത്ത പൊടി പോലെ പറ്റിക്കൂടിയിരിക്കുന്നതാണ് മീലിമുട്ട. ഇവ വളരെ മൃദുല ശരീരികളാണ്. ഇവയും ഉറുന്പുകളെ ആകര്‍ഷിക്കുന്നതിനായി മധുരദ്രവം സ്രവിക്കാറുണ്ട്.
എണ്ണത്തില്‍ കുറവെങ്കില്‍ മീലിമുട്ടയെ ഒരു പഴയ ടൂത്ത് ബ്രഷോ മറ്റോ കൊണ്ട് തുടച്ചു നീക്കാവുന്നതാണ്. ബ്രഷിന്‍റെ അഗ്രഭാഗം കുറച്ച് ആല്‍ക്കഹോളില്‍ മുക്കിയിട്ട് തുടച്ചാല്‍ മതി.എക്കാലക്സ് 25 ഇ സി അല്ലെങ്കില്‍ മെറ്റാസിഡ് 50 ഇ സി ഇവയിലൊരു കീടനാശിനി രണ്ടു മില്ലിലിറ്റര്‍ വെളളത്തില്‍ കലര്‍ത്തി തളിച്ചും മീലിമുട്ടയെ നശിപ്പിക്കാം.
ഓര്‍ക്കിഡ് തോട്ടത്തില്‍ പാറ്റയും ശല്യക്കാരന്‍ തന്നെ. പ്രത്യേകിച്ച് തണല്‍വല വിരിച്ച് ചെടികള്‍ വളര്‍ത്തുന്ന തോട്ടത്തില്‍. വളരുന്ന വേരുകളുടെ അഗ്രഭാഗം ചവച്ചു തിന്നുന്നതു പാറ്റയ്ക്ക് വളരെ ഇഷ്ടമാണ്. പാറ്റ പകല്‍ സമയത്ത് ചട്ടിക്കുളളില്‍ത്തന്നെ ഒളിച്ചിരിക്കും. ചട്ടി അതോടെ എടുത്ത് കുറച്ചു നിമിഷങ്ങള്‍ വെളളത്തില്‍ മുക്കിയാല്‍ പാറ്റ പുറത്തു ചാടുന്നതു കാണാം.
ഈ വെളളത്തില്‍ മാലത്തയോണ്‍ പോലുളള ഒരു കീടനാശിനി കൂടെ കലക്കിയിരുന്നാല്‍ പാറ്റയെ കൊല്ലുക എളുപ്പമാകും. ബെയ്ഗോണ്‍ പോലെ പാറ്റയെ ആകര്‍ഷിച്ചു നശിപ്പിക്കുവാന്‍ കഴിവുളള വിഷവും ഉപയോഗിക്കാം. ഇതു അഞ്ചു ഗ്രാം വീതം ഒരോ ചട്ടിയുടെയും ചുവട്ടില്‍ വിതറിയിരുന്നാല്‍ മതി. പാറ്റയെ കൊല്ലാന്‍ കഴിവുളള ഒരു നാടന്‍ വിഷക്കൂട്ടും ഉപയോഗിക്കാം. ഇതിന് ബോറിക് ആസിഡ്, പഞ്ചസാര, മൈദമാവ് എന്നിവ 1:2:7 എന്ന അനുപാതത്തില്‍ കലര്‍ത്തി വിഷം തയ്യാറാക്കണം.
ഇത് 10 ഗ്രാം വീത് ഒരോ ചട്ടിയിലും നിക്ഷേപിച്ചാല്‍ പാറ്റകളെ ആകര്‍ഷിച്ച് നശിപ്പിക്കുവാന്‍ സാധിക്കും.
ചെറിയ നേര്‍ത്ത ഒരു മില്ലി മീറ്റര്‍ മാത്രം നീളമുളള കുഞ്ഞു പ്രാണികളാണ് ത്രിപ്സ്. ഇവ പൂവില്‍നിന്നും പൂമൊട്ടില്‍ നിന്നും നീര് വലിച്ചെടുക്കുന്നു. വേനല്‍ സമയത്താണ് ഇവയുടെ ശല്യം രൂക്ഷമാവുക. എക്കാലക്സ്, റോഗര്‍ ഇവയിലൊരു കീടനാശിനി 2 മില്ലി, ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിച്ചാല്‍ ത്രിപ്സ് ശല്യം നിയന്ത്രിക്കാം. കീടശമനമുണ്ടാകുന്നതു വരെ മരുന്നു തളി എല്ലാ ആഴ്ചയും നടത്തണം.
ലിമ പെക്റ്റൊറാലിസ് എന്നു പേരുളള മഞ്ഞ നിറമുളള വണ്ടും അഗോണിറ്റ സ്പാത്തോഗ്ലോട്ടിസ് എന്നു പേരായ ചെറിയ ബ്രൗണ്‍ നിറമുളള വണ്ടും ഓര്‍ക്കിഡിന് ഉപദ്രവമാകാറുണ്ട്. ഇവ രണ്ടും ഓര്‍ക്കിഡ് പൂമൊട്ടുകള്‍ തിന്ന് അവയില്‍ സുഷിരങ്ങള്‍ വീഴ്ത്തുന്നു. ഇവയുടെ പുഴുക്കള്‍ പൂമൊട്ടും ഇളംഇലകളും വേരുകളുമൊക്കെ നശിപ്പിക്കും. സെവിന്‍, ഡൈമെത്തോയേറ്റ് ഇവയിലൊരു കീടനാശിനി ആഴ്ച തോറും തളിച്ച് വണ്ടുകളെ നിയന്ത്രിക്കാം.
ഇലയില്‍ നിന്നും തണ്ടില്‍ നിന്നും നീരൂറ്റിക്കുടിക്കുകയാണ് ചെളളുകളുടെ ആക്രമണശൈലി. നനവും ചൂടും ഇടകലര്‍ന്ന അന്തരീക്ഷത്തില്‍ ചെളള് കണക്കില്ലാതെ പെറ്റു പെരുകുന്നു. ഇലകളുടെ അടിവശത്താണ് ചെളള് പറ്റികൂടിയിരിക്കുക. പൂക്കളെയും ഇത് പ്രതികൂലമായി ബാധിക്കും.
കെല്‍ത്തെയിന്‍ എന്നു പേരായ മരുന്ന് രണ്ടു മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിച്ചാല്‍ ചെളളിനെ നശിപ്പിക്കാം.
രാത്രി കാലങ്ങളില്‍ ഓര്‍ക്കിഡ് ചെടിക്ക് നാശം വരുത്തുന്നതില്‍ ഒച്ച് വലിയ പങ്ക് വഹിക്കുന്നു. വേരിന്‍റെയും തണ്ടിന്‍റെയും അഗ്രഭാഗമാണ് ഇവ തിന്നുക. അക്കാറ്റിന ഫ്യുളിക്ക എന്നു പേരായ തടിയന്‍ ആഫ്രിക്കന്‍ ഒച്ചും ശല്യമാകാറുണ്ട്. രാത്രിയില്‍ ചെടികളില്‍ ടോര്‍ച്ച് തെളിച്ച് നോക്കിയാല്‍ ഇവ മെല്ലെ സഞ്ചരിക്കുന്നത് കാണാം. ഒച്ചുകളെ കയ്യോടെ പിടികൂടി കടുപ്പത്തില്‍ ഉപ്പ് കലര്‍ത്തിയ വെളളത്തില്‍ മുക്കികൊല്ലാം. അല്ലെങ്കില്‍ മെറ്റാല്‍ഡിഹൈഡ് ബെയിറ്റ് വച്ചും പിടിക്കാം.
രോഗങ്ങള്‍-ഒരു പിടി രോഗങ്ങളും ഓര്‍ക്കിഡ് തോട്ടത്തിന് ഉപദ്രവമായിത്തീരാറുണ്ട്. ആന്ത്രാക്നോസ്, അഴുകല്‍, ഇലപ്പുളളി, വാടല്‍ തുടങ്ങിയവ ഇവയില്‍ പ്രധാനപ്പെട്ടതാണ്.
ഗ്ലിയോസ്പോറിയം ഇനത്തില്‍പ്പെട്ട കുമിളാണ് ആന്ത്രാക്നോസ് രോഗം വരുത്തി വയ്ക്കുന്നത്. ഇലകളില്‍ പുളളി കുത്തായി രോഗം തുടങ്ങുന്നു. ക്രമേണ നിറം മാറി കരിഞ്ഞുണങ്ങുന്നു. പൂക്കളിലും ഈ രോഗം ബ്രൗണോ കറുപ്പോ നിറത്തിലുളള പുളളികളായി കാണാം.
ഇന്‍ഡോഫില്‍ എം -45 എന്ന കുമിള്‍നാശിനി 2 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തി ആഴ്ച തോറും തളിച്ച് രോഗം നിയന്ത്രിക്കാം.
ഫൈറ്റോഫ്തോറ എന്ന കുമിളാണ് അഴുകല്‍ രോഗത്തിന് ഹേതു. ശരിയായ വായു സഞ്ചാരമില്ലാത്തതും അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്‍റെ അംശം അധികരിക്കുന്നതും രോഗ ബാധയ്ക്കിടയാക്കും. അഴുകല്‍ തൈകളെ വളരെ വേഗം ബാധിക്കും. ഇലകളില്‍ ബ്രൗണോ കറുപ്പോ നിറമായി മാറുന്നു. കൊന്പുകള്‍ ഉണങ്ങാനും മതി. വേര്, പൂവ് എന്നിവയെയും അഴുകല്‍ ബാധിക്കും. യഥാസമയം നിയന്ത്രിച്ചില്ലെങ്കില്‍ ചെടി പാടേ നശിക്കും.
ഗുരുതരമായി രോഗം ബാധിച്ച ചെടികളെ തോട്ടത്തില്‍ നിന്നൊഴിവാക്കി നശിപ്പിച്ചു കളയുക. ഒരു ശതമാനം വീര്യമുളള ബോര്‍ഡോമിശ്രിതം തളിക്കുക.
ഒന്നിലധികം കുമിളുകളുടെ ഉപദ്രവമാണ് ഒര്‍ക്കിഡിന് ഇലപ്പുളളി വരാന്‍ കാരണം. ഡോഡ്രോബിയം ഓര്‍ക്കിഡില്‍ ആണ് ഇവയുടെ ശല്യം കൂടുതലായി കാണുന്നത്. ഇന്‍ഡോഫില്‍ എം 45 എന്ന കുമിള്‍നാശിനി തന്നെയാണ് ഇലപ്പുളളിരോഗം മാരകമാകുന്നത് തടയാന്‍ ഫലപ്രദം.
കര്‍വുലേറിയ, ബോട്രിറ്റിസ് എന്നിങ്ങനെ രണ്ടിനം കുമിളുകളാണ് ഓര്‍ക്കിഡിന്‍റെ വിലയുളള പൂക്കളെ പൊളളിയതു പോലെ വികലമാക്കുന്നതും തല്ലിക്കൊഴിക്കുന്നതും. പൂക്കളില്‍ പ്രത്യക്ഷപ്പെടുന്ന അഴുകിയതു പോലുളള പാടുകള്‍ വളരെ വേഗം വ്യാപിക്കുന്നു.
0.2 ശതമാനം ഇന്‍ഡോഫില്‍ എം 45 തളിച്ച് അവശേഷിക്കുന്ന പൂക്കളെ രക്ഷിക്കാം.
വളരെ ഗുരുതരമായ ഒരു കുമിള്‍ രോഗമാണ് വാട്ടം(വില്‍റ്റ്) രോഗബാധിതമായ ചെടിയുടെ ഈര്‍പ്പം മുഴുവന്‍ നഷ്ടപ്പെടും. ക്രമേണ തണ്ടിനും മറ്റു നിറം മാറി ചെടി വാടി നശിക്കും.
ബാവിസ്റ്റിന്‍ എന്ന കുമിള്‍ നാശിനി 0.1 ശതമാനം വീര്യത്തില്‍ ആഴ്ച തോറും തളിച്ചാല്‍ ചെടിയെ വാട്ടത്തില്‍ നശിക്കാം.
വളരെ തിങ്ങിഞെരുങ്ങി ഓര്‍ക്കിഡ്ചെടികള്‍ വളരുന്ന തോട്ടങ്ങളില്‍ വേണ്ട്ത്ര വായുസഞ്ചാരമില്ലാതെ വളരുകയും ഈര്‍പ്പത്തിന്‍റെ അംശം കൂടുകയും ചെയ്യുന്പോള്‍ ബാക്റ്റീരിയല്‍ റോട്ട് പ്രത്യക്ഷപ്പെടും. ഡെന്‍ഡ്രോബിയം ഓര്‍ക്കിഡിനെയാണ് ഈ രോഗം ഏറെയും ബാധിക്കുക. തൈകളെ ബാക്റ്റീരിയല്‍രോഗവും. രോഗബാധിതമായ ഓര്‍ക്കിഡിന്‍റെ ഇലകളില്‍ തവിട്ടു നിറമുളള ചെറിയ പുളളികള്‍ കാണാം. ഇത് ഇല മുഴുവന്‍ വ്യാപിച്ച് കൊഴിയാനും ഇടയാക്കും.
രോഗബാധ ദൃശ്യമായാല്‍ ഉടന്‍ തന്നെ അത്തരം ചെടികള്‍ തോട്ടത്തില്‍ നിന്ന് നീക്കണം. അന്തരീക്ഷത്തില്‍ ഈര്‍പ്പാംശം അധികമുളള സമയത്ത് ചെടികളില്‍ എന്തെങ്കിലും മുറിവോ ക്ഷതമോ ഉണ്ടായാല്‍ അത് ബാക്റ്റീരിയല്‍ ബാധയ്ക്ക് വഴി തെളിക്കും. അഗ്രിമൈസിന്‍ എന്ന ഔഷധം 600 മില്ലി ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ അല്ലെങ്കില്‍ സ്ട്രെപ്റ്റോസൈക്ലിന്‍ 200 മില്ലി ഗ്രാം 1 ലിറ്റര്‍-വെളളത്തില്‍ ഇവയിലൊന്ന് ആഴ്ച തോറും രോഗബാധ കണ്ട ചെടികളില്‍ തളിയ്ക്കുക.
ഇലകള്‍ക്ക് നിറം മാറ്റം, രൂപ വ്യാത്യാസം, വരകളും മറ്റും വീഴുക, മെസൈക്ക് രൂപത്തില്‍ കുത്തുകള്‍ പടരുക ഇവയൊക്കയാണ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. വൈറസ് രോഗമായതിനാല്‍ നിയന്ത്രണ വിധികളുമില്ല.
അതുകൊണ്ട് വൈറസ് ബാധ കണ്ടാലുടന്‍ തന്നെ അത്തരം ചെടികള്‍ കൂട്ടത്തില്‍ നിന്നു മാറ്റുക. എന്നിട്ട് തീ കത്തിച്ച് നശിപ്പിക്കുക. അല്ലാത്തിടത്തോളം അവ രോഗവാഹകരായി പ്രവര്‍ത്തിച്ചു കൊണേ്ടയിരിക്കും.
ഒരു കൗതുകത്തിനു വേണ്ടി ഒന്നോ രണേ്ടാ, ഓര്‍ക്കിഡ് ചെടികള്‍ വളര്‍ത്തുന്നവരായാലും പത്തോ ആയിരമോ ചെടികള്‍ ഒരു വാണിജ്യ യൂണിറ്റായി വളര്‍ത്തുന്നവരായാലും ഓര്‍ക്കിഡുകള്‍ക്ക് നല്‍കേണ്ട സസ്യ സംരക്ഷണ വിധികള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്

- മുഞ്ഞ (ഏഫിഡ്)

- ഉറുന്പ്

- ശല്‍ക്കം

- മീലിമുട്ട

- ത്രിപ്സ്
ചെറിയ നേര്‍ത്ത ഒരു മില്ലി മീറ്റര്‍ മാത്രം നീളമുളള കുഞ്ഞു പ്രാണികളാണ് ത്രിപ്സ്. ഇവ പൂവില്‍നിന്നും പൂമൊട്ടില്‍ നിന്നും നീര് വലിച്ചെടുക്കുന്നു. വേനല്‍ സമയത്താണ് ഇവയുടെ ശല്യം രൂക്ഷമാവുക. എക്കാലക്സ്, റോഗര്‍ ഇവയിലൊരു കീടനാശിനി 2 മില്ലി, ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിച്ചാല്‍ ത്രിപ്സ് ശല്യം നിയന്ത്രിക്കാം. കീടശമനമുണ്ടാകുന്നതു വരെ മരുന്നു തളി എല്ലാ ആഴ്ചയും നടത്തണം.
- ഓര്‍ക്കിഡ് വണ്ട്
ലിമ പെക്റ്റൊറാലിസ് എന്നു പേരുളള മഞ്ഞ നിറമുളള വണ്ടും അഗോണിറ്റ സ്പാത്തോഗ്ലോട്ടിസ് എന്നു പേരായ ചെറിയ ബ്രൗണ്‍ നിറമുളള വണ്ടും ഓര്‍ക്കിഡിന് ഉപദ്രവമാകാറുണ്ട്. ഇവ രണ്ടും ഓര്‍ക്കിഡ് പൂമൊട്ടുകള്‍ തിന്ന് അവയില്‍ സുഷിരങ്ങള്‍ വീഴ്ത്തുന്നു. ഇവയുടെ പുഴുക്കള്‍ പൂമൊട്ടും ഇളംഇലകളും വേരുകളുമൊക്കെ നശിപ്പിക്കും. സെവിന്‍, ഡൈമെത്തോയേറ്റ് ഇവയിലൊരു കീടനാശിനി ആഴ്ച തോറും തളിച്ച് വണ്ടുകളെ നിയന്ത്രിക്കാം.
- ചെളള്
ഇലയില്‍ നിന്നും തണ്ടില്‍ നിന്നും നീരൂറ്റിക്കുടിക്കുകയാണ് ചെളളുകളുടെ ആക്രമണശൈലി. നനവും ചൂടും ഇടകലര്‍ന്ന അന്തരീക്ഷത്തില്‍ ചെളള് കണക്കില്ലാതെ പെറ്റു പെരുകുന്നു. ഇലകളുടെ അടിവശത്താണ് ചെളള് പറ്റികൂടിയിരിക്കുക. പൂക്കളെയും ഇത് പ്രതികൂലമായി ബാധിക്കും.
കെല്‍ത്തെയിന്‍ എന്നു പേരായ മരുന്ന് രണ്ടു മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിച്ചാല്‍ ചെളളിനെ നശിപ്പിക്കാം.
- ഒച്ച്
രാത്രി കാലങ്ങളില്‍ ഓര്‍ക്കിഡ് ചെടിക്ക് നാശം വരുത്തുന്നതില്‍ ഒച്ച് വലിയ പങ്ക് വഹിക്കുന്നു. വേരിന്‍റെയും തണ്ടിന്‍റെയും അഗ്രഭാഗമാണ് ഇവ തിന്നുക. അക്കാറ്റിന ഫ്യുളിക്ക എന്നു പേരായ തടിയന്‍ ആഫ്രിക്കന്‍ ഒച്ചും ശല്യമാകാറുണ്ട്. രാത്രിയില്‍ ചെടികളില്‍ ടോര്‍ച്ച് തെളിച്ച് നോക്കിയാല്‍ ഇവ മെല്ലെ സഞ്ചരിക്കുന്നത് കാണാം. ഒച്ചുകളെ കയ്യോടെ പിടികൂടി കടുപ്പത്തില്‍ ഉപ്പ് കലര്‍ത്തിയ വെളളത്തില്‍ മുക്കികൊല്ലാം. അല്ലെങ്കില്‍ മെറ്റാല്‍ഡിഹൈഡ് ബെയിറ്റ് വച്ചും പിടിക്കാം.
രോഗങ്ങള്‍-ഒരു പിടി രോഗങ്ങളും ഓര്‍ക്കിഡ് തോട്ടത്തിന് ഉപദ്രവമായിത്തീരാറുണ്ട്. ആന്ത്രാക്നോസ്, അഴുകല്‍, ഇലപ്പുളളി, വാടല്‍ തുടങ്ങിയവ ഇവയില്‍ പ്രധാനപ്പെട്ടതാണ്.
- ആന്ത്രാക്നോസ്
ഗ്ലിയോസ്പോറിയം ഇനത്തില്‍പ്പെട്ട കുമിളാണ് ആന്ത്രാക്നോസ് രോഗം വരുത്തി വയ്ക്കുന്നത്. ഇലകളില്‍ പുളളി കുത്തായി രോഗം തുടങ്ങുന്നു. ക്രമേണ നിറം മാറി കരിഞ്ഞുണങ്ങുന്നു. പൂക്കളിലും ഈ രോഗം ബ്രൗണോ കറുപ്പോ നിറത്തിലുളള പുളളികളായി കാണാം.
ഇന്‍ഡോഫില്‍ എം -45 എന്ന കുമിള്‍നാശിനി 2 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തി ആഴ്ച തോറും തളിച്ച് രോഗം നിയന്ത്രിക്കാം.
- അഴുകല്‍
ഫൈറ്റോഫ്തോറ എന്ന കുമിളാണ് അഴുകല്‍ രോഗത്തിന് ഹേതു. ശരിയായ വായു സഞ്ചാരമില്ലാത്തതും അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്‍റെ അംശം അധികരിക്കുന്നതും രോഗ ബാധയ്ക്കിടയാക്കും. അഴുകല്‍ തൈകളെ വളരെ വേഗം ബാധിക്കും. ഇലകളില്‍ ബ്രൗണോ കറുപ്പോ നിറമായി മാറുന്നു. കൊന്പുകള്‍ ഉണങ്ങാനും മതി. വേര്, പൂവ് എന്നിവയെയും അഴുകല്‍ ബാധിക്കും. യഥാസമയം നിയന്ത്രിച്ചില്ലെങ്കില്‍ ചെടി പാടേ നശിക്കും.
ഗുരുതരമായി രോഗം ബാധിച്ച ചെടികളെ തോട്ടത്തില്‍ നിന്നൊഴിവാക്കി നശിപ്പിച്ചു കളയുക. ഒരു ശതമാനം വീര്യമുളള ബോര്‍ഡോമിശ്രിതം തളിക്കുക.
- ഇലപ്പുളളി
ഒന്നിലധികം കുമിളുകളുടെ ഉപദ്രവമാണ് ഒര്‍ക്കിഡിന് ഇലപ്പുളളി വരാന്‍ കാരണം. ഡോഡ്രോബിയം ഓര്‍ക്കിഡില്‍ ആണ് ഇവയുടെ ശല്യം കൂടുതലായി കാണുന്നത്. ഇന്‍ഡോഫില്‍ എം 45 എന്ന കുമിള്‍നാശിനി തന്നെയാണ് ഇലപ്പുളളിരോഗം മാരകമാകുന്നത് തടയാന്‍ ഫലപ്രദം.
- പൂപൊളളല്‍
കര്‍വുലേറിയ, ബോട്രിറ്റിസ് എന്നിങ്ങനെ രണ്ടിനം കുമിളുകളാണ് ഓര്‍ക്കിഡിന്‍റെ വിലയുളള പൂക്കളെ പൊളളിയതു പോലെ വികലമാക്കുന്നതും തല്ലിക്കൊഴിക്കുന്നതും. പൂക്കളില്‍ പ്രത്യക്ഷപ്പെടുന്ന അഴുകിയതു പോലുളള പാടുകള്‍ വളരെ വേഗം വ്യാപിക്കുന്നു.
0.2 ശതമാനം ഇന്‍ഡോഫില്‍ എം 45 തളിച്ച് അവശേഷിക്കുന്ന പൂക്കളെ രക്ഷിക്കാം.
- വാട്ടരോഗം
വളരെ ഗുരുതരമായ ഒരു കുമിള്‍ രോഗമാണ് വാട്ടം(വില്‍റ്റ്) രോഗബാധിതമായ ചെടിയുടെ ഈര്‍പ്പം മുഴുവന്‍ നഷ്ടപ്പെടും. ക്രമേണ തണ്ടിനും മറ്റു നിറം മാറി ചെടി വാടി നശിക്കും.
ബാവിസ്റ്റിന്‍ എന്ന കുമിള്‍ നാശിനി 0.1 ശതമാനം വീര്യത്തില്‍ ആഴ്ച തോറും തളിച്ചാല്‍ ചെടിയെ വാട്ടത്തില്‍ നശിക്കാം.
- ബാക്റ്റീരിയല്‍ റോട്ട്
വളരെ തിങ്ങിഞെരുങ്ങി ഓര്‍ക്കിഡ്ചെടികള്‍ വളരുന്ന തോട്ടങ്ങളില്‍ വേണ്ട്ത്ര വായുസഞ്ചാരമില്ലാതെ വളരുകയും ഈര്‍പ്പത്തിന്‍റെ അംശം കൂടുകയും ചെയ്യുന്പോള്‍ ബാക്റ്റീരിയല്‍ റോട്ട് പ്രത്യക്ഷപ്പെടും. ഡെന്‍ഡ്രോബിയം ഓര്‍ക്കിഡിനെയാണ് ഈ രോഗം ഏറെയും ബാധിക്കുക. തൈകളെ ബാക്റ്റീരിയല്‍രോഗവും. രോഗബാധിതമായ ഓര്‍ക്കിഡിന്‍റെ ഇലകളില്‍ തവിട്ടു നിറമുളള ചെറിയ പുളളികള്‍ കാണാം. ഇത് ഇല മുഴുവന്‍ വ്യാപിച്ച് കൊഴിയാനും ഇടയാക്കും.
രോഗബാധ ദൃശ്യമായാല്‍ ഉടന്‍ തന്നെ അത്തരം ചെടികള്‍ തോട്ടത്തില്‍ നിന്ന് നീക്കണം. അന്തരീക്ഷത്തില്‍ ഈര്‍പ്പാംശം അധികമുളള സമയത്ത് ചെടികളില്‍ എന്തെങ്കിലും മുറിവോ ക്ഷതമോ ഉണ്ടായാല്‍ അത് ബാക്റ്റീരിയല്‍ ബാധയ്ക്ക് വഴി തെളിക്കും. അഗ്രിമൈസിന്‍ എന്ന ഔഷധം 600 മില്ലി ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ അല്ലെങ്കില്‍ സ്ട്രെപ്റ്റോസൈക്ലിന്‍ 200 മില്ലി ഗ്രാം 1 ലിറ്റര്‍-വെളളത്തില്‍ ഇവയിലൊന്ന് ആഴ്ച തോറും രോഗബാധ കണ്ട ചെടികളില്‍ തളിയ്ക്കുക.
- വൈറസ് രോഗങ്ങള്‍
ഇലകള്‍ക്ക് നിറം മാറ്റം, രൂപ വ്യാത്യാസം, വരകളും മറ്റും വീഴുക, മെസൈക്ക് രൂപത്തില്‍ കുത്തുകള്‍ പടരുക ഇവയൊക്കയാണ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. വൈറസ് രോഗമായതിനാല്‍ നിയന്ത്രണ വിധികളുമില്ല.
അതുകൊണ്ട് വൈറസ് ബാധ കണ്ടാലുടന്‍ തന്നെ അത്തരം ചെടികള്‍ കൂട്ടത്തില്‍ നിന്നു മാറ്റുക. എന്നിട്ട് തീ കത്തിച്ച് നശിപ്പിക്കുക. അല്ലാത്തിടത്തോളം അവ രോഗവാഹകരായി പ്രവര്‍ത്തിച്ചു കൊണേ്ടയിരിക്കും.
ഒരു കൗതുകത്തിനു വേണ്ടി ഒന്നോ രണേ്ടാ, ഓര്‍ക്കിഡ് ചെടികള്‍ വളര്‍ത്തുന്നവരായാലും പത്തോ ആയിരമോ ചെടികള്‍ ഒരു വാണിജ്യ യൂണിറ്റായി വളര്‍ത്തുന്നവരായാലും ഓര്‍ക്കിഡുകള്‍ക്ക് നല്‍കേണ്ട സസ്യ സംരക്ഷണ വിധികള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്
കടപ്പാട് : vikaspedia.in and orchid-tree.com
വളരെ ഉപകാരപ്രദം
ReplyDeleteവളരെ ഉപകാരപ്രദം
ReplyDelete