Header Ads

We inspire and promote your farming.

തെറ്റി ചെടി നടുമ്പോൾ ശ്രദ്ധിക്കണ്ട കാര്യങ്ങൾ



എന്നും മനോഹരമായ പുഷ്പങ്ങളുണ്ടാവുന്നതുമയ ഒരു കുറ്റിച്ചെടിയാണ് തെറ്റി . പ്രത്യേക പരിപാലനമൊന്നും കൂടാതെ വളരുന്ന ഒരു ചെടിയായതിനാൽ തെറ്റിയെ മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലും അലങ്കാരച്ചെടിയായി വളർത്താറുണ്ട്. .ഇത് ചെത്തി/ തെച്ചി/ തെറ്റി എന്നീപേരുകളിൽ  ചില പ്രദേശങ്ങളിൽ അറിയപ്പെടുന്നു. ലോകത്തു  ഏകദേശം  നാനൂറോളം വിവിധ വർഗ്ഗങ്ങളിൽ ഇന്ന് തെറ്റി കാണുന്നു. നല്ല വെയിലുള്ള സ്ഥലം ആണ് തെറ്റി നടുന്നതിനു നല്ലത് .

തൈകൾ

കമ്പുനട്ടും , പതിവച്ചും , ബഡ്ഡ് ,  ഗ്രാഫ്റ്റ് എന്നിവ  ചെയ്തും  ഗുണനിലവാരമുള്ള തൈകള്‍ ഉണ്ടാക്കാം.

നടിൽ രീതി

ഒരേപോലെ ചട്ടിയിലും നിലത്തും നടാൻ പറ്റിയ  ചെടിയാണ് തെറ്റി. വെയില് കിട്ടുന്ന സ്ഥലത്തു ചെറിയ കുഴി എടുത്തു ചാണകപ്പൊടി / കമ്പോസ്റ്റു ഇതിൽ ഏതങ്കിലും ഒന്ന് അടിവളമായി കൊടുത്തു തൈ നടാം . എന്നാൽ ചട്ടിയിൽ നടുമ്പോൾ ചാണകപ്പൊടി / കമ്പോസ്റ്റു , മണ്ണ് എന്നിവ കുട്ടി ഇളക്കി ചെടി നടാനുദ്ദേശിക്കുന്ന ചട്ടി മുക്കാൽ ഭാഗത്തോളം നിറയ്ക്കണം.എന്നിട്ട് പറിച്ചു നടാൻ ഉദ്ദേശിക്കുന്ന തൈ മുടിനു യാധൊരു ഇളക്കവും തട്ടാതെ പുറത്തെ കവർ മാറ്റി ചട്ടിയിലെ കുഴിയിൽ ഇറക്കി വയ്ക്കുക .നട്ടശേഷം ചുറ്റുമുള്ള മണ്ണു നല്ലവണ്ണം കൈകൊണ്ട് അമര്‍ത്തി ചെടിയുടെ ചുവട്ടിൽ ഉറപ്പിക്കുക അതിനു ശേഷം ചെടി നന്നായി ഒന്ന് നനച്ചു കൊടുക്കുക

 വളപ്രയോഗം

മാസത്തിൽ ഒരിക്കലോ മുന്ന് ആഴ്ച്ച കുടുമ്പോളോ നമുക്ക് ബയോഗ്യാസ് സ്ലറി നാലിരട്ടി വെള്ളത്തിൽ കലർത്തിയതോ / പച്ച ചാണകം കലക്കിയാതോ  ഒഴിച്ച് കൊടുക്കാവുന്നതാണ് .

No comments

Copyright (c) 2015 Glory Farm. Powered by Blogger.