Header Ads

We inspire and promote your farming.

മുരിങ്ങയും പരിപാലനവും



പച്ചക്കറിയും ഇലക്കറിയും ഉപയോഗിക്കുന്ന ഒരു  സസ്യമാണ് മുരിങ്ങ .  മാംസ്യം, ജീവകം എ, പ്രോട്ടീന്‍ 6.7 ശതമാനം, കൊഴുപ്പ് 1.7 ശതമാനം, കാത്സ്യം 2.3 ശതമാനം, അന്നജം 12 ശതമാനം, മഗ്നീഷ്യം 21 മിഗ്രാം, ഗന്ധകം 137 മി ഗ്രാം, ജീവകം ബി, സി എന്നിവ  അടങ്ങിയതാണ് ഒരു മുരിങ്ങയിൽ .  ഇലമുതൽ വേരുവരെ മുരിങ്ങയുടെ ഔഷധഗുണമുള്ളതാണ്. അതിനാൽ തന്നെ പഴമക്കാർ തങ്ങളുടെ തൊടിയിൽ ഒരു മുരിങ്ങ ചെടി എങ്കിലും നാട്ടു നനച്ചിരുന്നു .

നടീല്‍രീതി

ഏതു മണ്ണിലും നന്നായി വളരുന്ന ഒരു സസ്യമാണ്  മുരിങ്ങ. വിത്തോ , മുറിച്ചെടുത്ത തണ്ടുകളോ ആണ് നടീല്‍ വസ്തു. ഏത് പ്രതികൂല സാഹചര്യങ്ങളിലും വളരാന്‍ കഴിവുള്ള മുരിങ്ങ നല്ല വെയില്‍കൊള്ളുന്ന സ്ഥലത്ത് വേണം നടാൻ . വെയിൽ കിട്ടുന്ന സ്ഥലത്തു ഒന്നര അടി  താഴ്ചയുമുള്ള കുഴിയില്‍ അടിവളമായി ചാണകപ്പൊടിയോ / കമ്പോസ്റ്റോ മേല്‍മണ്ണുമായി കലര്‍ത്തി നിറച്ച് തൈ നടാം . മഴ കാലത്തു ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടികിടക്കാതിരിക്കാൻ ശ്രദ്ധിക്കണം.

വളപ്രയോഗം

എല്ലുപൊടി , കോഴിവളം,പിണ്ണാക്കുവളങ്ങള്‍ എന്നിവ ഒരു പ്രാവശ്യം 250 ഗ്രാം നിരക്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ നല്‍കാം.100 ഗ്രാം യൂറിയ , 50 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ് , 50 ഗ്രാം പൊട്ടാഷ്‌ എന്നിവ നല്‍കുക . ആറുമാസത്തിനുശേഷം ഇതേ അളവില്‍ വീണ്ടും വളം നല്‍കുക. നല്ലവണ്ണം ചെടിയുടെ മൂട് നനച്ചതിനുശേഷം  വളപ്രയോഗം നടത്തുന്നത് ആണ് നല്ലതു. കൂടാതെ  വളങ്ങൾ ചെടിയുടെ ചുവടിനോട് ചേർത്തിടാതിരിക്കാൻ ശ്രദ്ധിക്കുക.

പരിചരണവും

കമ്പു നട്ടു  കിളിര്‍ക്കുന്ന മുരിങ്ങ 6-8 മാസങ്ങള്‍കൊണ്ട് പൂക്കുന്നു  മൂന്നാം വര്‍ഷം മുതല്‍ ഈ ചെടി ധാരാളം കായ്കൾ തന്നുതുടങ്ങും.  മുരിങ്ങക്ക സീസൺ കഴഞ്ഞതിനു ശേഷം രണ്ടു വർഷത്തിൽ ഒരിക്കൽ / ഓരോ വർഷമോ മരങ്ങളുടെ ശിഖരങ്ങള്‍ കോതി മാറ്റുന്നതോടെ പുതിയ ശിഖരങ്ങള്‍ ഉണ്ടാകുകയും  ഇതില്‍ ധാരാളം മുരിങ്ങക്ക ഉണ്ടാകുകയും ചെയ്യും

No comments

Copyright (c) 2015 Glory Farm. Powered by Blogger.