മണിപ്ലാന്റ് വളർത്തുമ്പോൾ
പണമുണ്ടാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കും. ഇവിടെയാണ് മണി പ്ലാന്റിന് പ്രസക്തിയേറുന്നത്. ഫാങ്ഷ്യൂയി പ്രകാരം പണമുണ്ടാക്കാന്‍ സഹായിക്കുന്ന ഒന്നാണ് മണിപ്ലാന്റ്.
മണിപ്ലാന്റ് തീരെ ചെറുതാണെങ്കില്‍ ഇത് വേരുകള്‍ നല്ലപോലെ വളരുന്നവരെ വെള്ളം നിറച്ച ഒരു പാത്രത്തില്‍ വയ്ക്കുന്നതാണ് നല്ലത്. വേരുകള്‍ വളര്‍ന്നു കഴിഞ്ഞാല്‍ ഇതിനെ മണ്ണുള്ള ചട്ടിയിലേക്കു മാറ്റാം.
ചെടി വളരാന്‍ വെള്ളം വേണം. എന്നാല്‍ എപ്പോഴും നനവു വേണ്ടതാനും. കൂടുതല്‍ വെള്ളമൊഴിയ്ക്കരുതെന്നു ചുരുക്കം.
നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ മണിപ്ലാന്റ് വളര്‍ത്തുന്നതാണ് ഉത്തമം. ഇത് വീട്ടിനുള്ളില്‍ വളര്‍ത്തുമ്പോള്‍ ജനലുകള്‍ക്ക് സമീപം വയ്ക്കുന്നതാണ് നല്ലത്.
നൈട്രേറ്റ് കലര്‍ന്ന വളങ്ങളാണ് മണിപ്ലാന്റ് വളരാന്‍ കൂടുതല്‍ നല്ലത്. പൂക്കാത്ത ചെടിയായതു കൊണ്ടു തന്നെ ഏതുതരം വളങ്ങളും ഇതിനു ചേരും.
മണിപ്ലാന്റിന് പടര്‍ന്നു കയറാന്‍ നീളത്തിലുള്ള ഒരു തടിക്കഷ്ണം വച്ചു കൊടുക്കേണ്ടതും പ്രധാനം. തോട്ടത്തിലാണ് ഇതു വളര്‍ത്തുന്നതെങ്കില്‍ സമീപം ഏതെങ്കിലും മരമുണ്ടെങ്കില്‍ ഇതിലേക്കു പടര്‍ന്നു കയാന്‍ വിധത്തില്‍ മണിപ്ലാന്റ് നടാം.
ഇത് ഇടയ്ക്കിടെ വെട്ടി നിര്‍ത്തേണ്ടതും അത്യാവശ്യം തന്നെയാണ്.
Courtesy : http://malayalam.boldsky.com/
Post a Comment