വീടിനുള്ളില്‍ ബോണ്‍സായ്
ബോണ്‍സായ് മരങ്ങള്‍ കാഴ്ചക്ക് വളരെ ആകര്‍ഷകമാണ്. മറ്റു ഇന്‍ഡോര്‍ പ്ലാന്റുകള്‍ പോലെ ബോണ്‍സായിയും വീടിനുള്ളില്‍ വളര്‍ത്താം. പക്ഷേ ഇതിന് കുറച്ച് പരിചരണവും ശ്രദ്ധയും വേണം. ചിലയിനം മാവും പേരയും ആപ്പിളും ഓറഞ്ചും റോസുമെല്ലാം ഇത്തരത്തില്‍ വീടിനുള്ളില്‍ വയ്ക്കാറുണ്ട്. തണല്‍ ആവശ്യമുള്ള ചെടികളാണ് വീടിനുള്ളില്‍ വളര്‍ത്താന്‍ തെരഞ്ഞെടുക്കേണ്ടത്.
ബോണ്‍സായ് ചെടിയും ചട്ടിയും നഴ്‌സറികളില്‍ വാങ്ങാന്‍ കിട്ടും. പൊക്കം കുറഞ്ഞ മണ്‍ചട്ടിയോ സിമന്റ് ചട്ടിയോ വേണം. ചട്ടികള്‍ വെള്ളം വാര്‍ന്ന് പോകാന്‍ ദ്വാരം ഉള്ളതാകണം. വേരുകളും മണ്ണും ഉള്‍ക്കൊള്ളാന്‍ കഴിയണം. ചതുരം, ദീര്‍ഘചതുരം, വട്ടത്തിലുള്ളത്, ഓവല്‍, സമചതുരം ഇങ്ങനെ ഏത് ആകൃതിയും ആകാം.
പീറ്റ് മോസും മണ്ണും ഗ്രാവലും നിറച്ച ചട്ടിയില്‍ വേണം ബോണ്‍സായ് ചെടി വയ്‌ക്കേണ്ടത്. ഈ മണല്‍മിശ്രിതം പോട്ടില്‍ മുക്കാല്‍ ഭാഗം വരെ വേണം. പോട്ടിന് താഴെ മണ്ണൊലിക്കാതിരിക്കാന്‍ മെഷ് വയറിങ്ങ് ചെയ്യാം. ഡ്രയിനേജ് ഹോള്‍ അടയാതെ ഇത് സംരക്ഷിക്കും. ബോണ്‍സായ് ചെടികള്‍ക്ക് ഹ്യുമിഡിറ്റി വളരെയധികം ആവശ്യമാണ്. ഫ്ലാറ്റ് സ്റ്റോണുകള്‍ ഇട്ട ട്രേ പോട്ടിന് താഴെ വച്ചാല്‍ ഹ്യുമിഡിറ്റി നിലനിര്‍ത്താം. ചട്ടിയുടെ ഒരു വശത്തായി വേണം ചെടി നടാന്‍. നടുമ്പോള്‍ വേരുകള്‍ കൂടുതലുള്ളത് മുറിച്ചുകളയണം. നന്നായി നനച്ച് ഒരുമാസം തണലത്ത് വളര്‍ത്തണം.
ബോണ്‍സായ് മരങ്ങളുടെ വളര്‍ച്ചയുടെ കാലട്ടത്തില്‍ റീപോട്ട് ചെയ്യേണ്ടതുണ്ട്. ഇത് പുതിയ വേരുകള്‍ ഉണ്ടാകാനും മരം കൂടുതല്‍ ആരോഗ്യത്തോടെയും പച്ചപ്പോടെയും ഇരിക്കാന്‍ ആവശ്യമാണ്. ഇലകളും ചില്ലകളും വെട്ടിനിറുത്തുകയും വലിച്ചു കെട്ടുകയും വേണം. വളര്‍ച്ചയുടെ സമയത്ത് ആറുമുതല്‍ 9 മാസം വരെയാണ് അലുമിനിയം/കോപ്പര്‍ വയര്‍ കൊണ്ട് ശിഖരങ്ങള്‍ കെട്ടിനിറുത്തേണ്ടത്. ഇത് ആകൃതി നിലനിര്‍ത്താന്‍ സഹായകമാണ്. പഴകിയ ഇലകള്‍ നീക്കം ചെയ്യാനും ആഴ്ചയിലൊരിക്കല്‍ വെള്ളമൊഴിക്കാനും മറക്കരുത്. വ്യത്യസ്ത ബോണ്‍സായ് ചെടികള്‍ക്ക് ജലസേചനവും വ്യത്യസ്തമാണ്.
നൈട്രജന്‍, ഫോസ്‌ഫോറിക് ആസിഡ്, അയണ്‍, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം എന്നിവയടങ്ങിയ വളങ്ങള്‍ ചെറിയ തോതില്‍ നല്കാം. വെള്ളത്തില്‍ ലയിക്കുന്ന വളങ്ങളാണ് ഉപയോഗിക്കേണ്ടത്. മാസത്തില്‍ ഒന്നോ രണ്ടോ തവണ വളപ്രയോഗമാകാം. ചെടിക്ക് ആവശ്യത്തിന് പ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ദിവസം രണ്ടോ നാലോ മണിക്കൂറോ ചെടി സൂര്യപ്രകാശത്തില്‍ ഇരിക്കണം. ഇതു സാധ്യമല്ലെങ്കില്‍ 40 വാട്ടുള്ള രണ്ടു ഫ്ലൂറസെന്റ് ബള്‍ബ് സ്വാഭാവികപ്രകാശത്തിന് പകരം ഉപയോഗിക്കണം. ചെടിയും ലൈറ്റും തമ്മില്‍ 18 ഇഞ്ചാണ് അകലം വേണ്ടത്. നല്ല ശ്രദ്ധയും പരിചരണവും ഉണ്ടെങ്കില്‍ വര്‍ഷങ്ങളോളം ബോണ്‍സായ് മരങ്ങള്‍ വീടിന് അലങ്കാരമായിരിക്കും.
courtesy: growsonyou.com and vaasthulekha.indulekha.com
Post a Comment