ശ്രീ ഹരികുമാര്‍ മാവേലിക്കരയുടെ ആശയത്തിന് ചുവടുപിടിച്ച് ഓണത്തിനൊരുമുറം പച്ചക്കറി സീസൺ 2 വിന് തുടക്കമായി
ഈക്കൊല്ലം നമ്മൾ ഓണത്തെ വരവേൽക്കുന്നത് ഓണപാട്ടിന്റയും പൂവിളിയുടേയുംകൂടെ 'ഓണത്തിനൊരുമുറം പച്ചക്കറി' എന്ന ആശയവുമായാണ്. ശ്രീ ഹരികുമാര്‍ മാവേലിക്കരയാണ് ( Harikumar Mavelikara) ഈ ആശയത്തിന്റെ ഉപഞ്ജാതാവ്. ഈ ആശയത്തിന്റെ ചുവടുപിടിച്ചു നമ്മുടെ സർക്കാർ കൃഷിഭവൻ വഴി ഓണത്തിനാവശ്യമായ പച്ചക്കറി വിത്തുകളും തൈകളും നൽകികൊണ്ട് ഈ ആശയത്തെ നാമോരോരുത്തരിലും എത്തിച്ചു. ഈ വർഷം ഏറ്റവും നന്നായി പദ്ധതി നടപ്പാക്കുന്ന കുടുംബത്തിന് അല്ലെങ്കിൽ ഗ്രൂപ്പിന് ക്യാഷ് അവാർഡുകൾ നൽകുന്നു എന്നതാണ് ഓണത്തിനൊരുമുറം പച്ചക്കറി സീസൺ 2 വിന്റെ വലിയൊരു പ്രതേകത.
പത്തനംതിട്ട ജില്ലയിലെ പന്തളം കൃഷി ഫാമിലെ കൃഷി ഓഫീസര്‍ ആയി ജോലിനോക്കി വരുന്ന ഇദ്ദേഹം തന്റെ വീടിന്റെ മട്ടുപ്പാവും മറ്റും ആർക്കും അനുകരിക്കാവുന്ന നല്ലൊരു അടുക്കളത്തോട്ടമാക്കി മാറ്റിയിരിക്കുന്നു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടയും അല്ലാതെയും ഓരോ കൃഷിയുടെയും വളർച്ചാഘട്ടങ്ങൾ മറ്റുള്ളവരുടെ മുന്നിലും എത്തിക്കുന്നതിന് അദ്ദേഹം ശ്രമിക്കാറുണ്ട്. കൃഷി സംബന്ധമായുള്ള എല്ലാരുടെയും സംശയത്തിന് മറുപടികൊടുക്കാൻ അദ്ദേഹം തന്റെ ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തുന്നു എന്നത് വളരെ പ്രശംസനീയമാണ്. കൃഷിയെ സ്‌നേഹിക്കുകയും അതിനെ നെഞ്ചോടുചേർത്തു പിടിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഏതൊരാളും അദ്ദേഹത്തിന്റെ പോസ്റ്റുകളും മറുപടികളും മറിച്ചുനോക്കുന്നത് ഇനിയും വരാനിരിക്കുന്ന ഒരുപാട് ഓണക്കാലങ്ങൾക്ക് മാറ്റുകൂട്ടും എന്നതിനുയാധൊരുവിധ സംശയവും വേണ്ടാ.
Post a Comment