വെള്ളപ്പൊക്കത്തില്‍ പെട്ട് കഷ്ട്ടപെടുന്ന ജിവികള്‍ക്ക് ഒരു കൈതാങ്ങലായി നമുക്ക് ഒന്നിക്കാം
1. നമ്മുടെ വിട്ടുമുറ്റത്തോ കാര്‍ ഷെഡിലോ ചായിപ്പിലോ വന്നു അഭയം തേടുന്ന ജീവികളെ വിരട്ടി ഓടിക്കാതിരിക്കുക
2. വിട്ടു മുറ്റത്ത് അഭയം തേടുന്ന ജിവികള്‍ക്ക് എന്തങ്ങിലും ഭക്ഷണം കൊടുക്കുകയും അവയിക്ക് തണുപ്പില്‍ നിന്നും രക്ഷനേടി കിടക്കുന്നതിനായി കട്ടിയുള്ള പേപ്പറോ തുണിയോഇട്ടുകൊടുക്കുക. കുടുതല്‍ തണുപ്പുകുടിയാല്‍ ഇവ ചതുപോകുന്നതിനു കാരണമാകും
3. വേസ്റ്റ് തിന്നു തെരുവില്‍ ജിവിക്കുന്ന ജിവികള്‍ക്കും ഈ മഴയില്‍ ഭക്ഷണം നക്ഷ്ട്ടപെട്ടിടുണ്ട് കഴിയുമെങ്ങില്‍ ഇവക്കുടെ ഭക്ഷണം നല്‍കാന്‍ ശ്രമിക്കുക
4. വാഹങ്ങള്‍ ഏടുക്കുന്നതിനു മുന്നെ വണ്ടിയുടെ അടിയിലും അകത്തും ഒരു ജീവികളും ഇല്ല എന്നുറപ്പുവരുത്തുക . തണുപ്പില്‍ നിന്നും രക്ഷനേടാന്‍ ജീവികള്‍ വണ്ടിയുടെ അടിയില്‍ കേറി കിടക്കാന്‍ സാധ്യതയുണ്ട്. അതുപോലെ വണ്ടിക്കകത്തു പാമ്പ് കേറുന്നതിനു സാധ്യത കുടുതലാണ്.
5. വണ്ടിയോടിക്കുമ്പോള്‍ ഇരു വശങ്ങളും നോക്കി സുരക്ഷിതമായി ഓടിക്കുക. മഴയില്‍ നിന്നും ഓടിയൊളിക്കാനും പേടിച്ചോടുന്ന ജീവികളും ഏതുനിമിഷവും ശ്രദ്ധിക്കാതെ റോഡിലേക്ക് ഏടുത്തു ചാടാന്‍ സാധ്യതയുണ്ട്.
6.ഈ അവസ്ഥയില്‍ വളര്‍ത്തു മൃഗങ്ങളെ വഴിയില്‍ ഉപെഷിക്കരുത്.
7. വെള്ളം കയറുന്ന വിടുകളിലെ വളര്‍ത്തു ജീവികളെക്കുടെ കുടെ കുട്ടാന്‍ ശ്രദ്ധിക്കുക.
8 . വെള്ളം കയറുന്ന വിട്ടില്‍ നിന്നും വളര്‍ത്തു മൃഗങ്ങളെ കുടെ കൊണ്ടുപോകാന്‍ സാധിക്കുന്നില്ല എങ്കില്‍ അവയെ കേട്ട് അഴിച്ചു വിടുക. ഒരിക്കലും നമ്മള്‍ വളര്‍ത്തുന്ന ജീവികള്‍ നമ്മള്‍ കെട്ടിയ കേട്ടിനാല്‍ വെള്ളത്തില്‍ ശ്വാസം കിട്ടാതെ പിടഞ്ഞു ചാവാന്‍ ഇടവരരുത്.
"ഓരോ മനുഷ്യജീവനെ പൊലെതന്നെ വിലപ്പെട്ടതാണ് നമ്മള്‍ വളര്‍ത്തുന്ന ഓരോ ജീവികളും."
Post a Comment