മുട്ടത്തോടിനി കളയാൻ വരട്ടെ | Use of Eggshell as a Fertilizer
ഉപയോഗശേഷം ബാക്കിയാകുന്ന
മുട്ടത്തോടുകൾ സാധാരണ നമ്മൾ വലിച്ചെറിയുകയാണ്
പതിവ്. എന്നാൽ നമ്മൾ വലിച്ചെറിയുന്ന ഈ മുട്ടത്തോടുകൾ അടുക്കളതോട്ടത്തിലും പൂന്തോട്ടത്തിലും വഹിക്കുന്ന പങ്ക് നമ്മൾ പലപ്പോഴും അറിയാതെ പോകുന്നു എന്നതാണ് സത്യം.
97 % കാൽസ്യം കാർബണേറ്റ് അടങ്ങിയിരിക്കുന്ന
ഒരു ധാതുലവണമാണ് മുട്ടത്തോട്. അകത്തുള്ള മുട്ടയുടെ
ഉണ്ണിയെ സംരക്ഷിക്കുക എന്നുമാത്രമല്ലാതെ നല്ലൊരു ജൈവവളവും അതുപോലെ തന്നെ കിടനാശിനിയുമാണ് ഇവ . . നമ്മൾ എല്ലാരും തന്നെ അടുക്കളതോട്ടങ്ങളിൽ
ഉപയോഗിക്കുന്ന ഒന്നാണ് കുമ്മായം. മണ്ണിന്റെ അമ്ലത കുറയ്ക്കുക എന്ന ധർമ്മമാണ് കുമ്മായം ചെയ്യുന്നത്. ഈ കുമ്മായം ചെയ്യുന്ന അതേ പ്രവർത്തനം തന്നെയാണ്
മുട്ടത്തോട് മണ്ണിൽ ചെയ്യുന്നതും. മുട്ടത്തോടിൽ അടങ്ങിയിരിക്കുന്ന കാൽസ്യം കാർബണെറ്റിനെ വളരെ സാവകാശമാണ് ഇവ മണ്ണിലേക്ക് പുറത്തുവിടുന്നത് . ഇത് മണ്ണിലെ അമ്ലത കുറയ്ക്കുന്നതിന് കാരണമാകുന്നു .
ഗ്രോ ബാഗിലോ , ബെഡിലോ , മണ്ണിലോ എന്തു തരം കൃഷിക്കും നമുക്ക് മുട്ടത്തോട് പൊടിച്ചുപയോഗിക്കാവുന്നതാണ്. ഗ്രോ ബാഗ് ഒരുക്കുമ്പോൾ മണ്ണിന്റെ കൂടെ ഒരു
സ്‌പൂൺ മുട്ടത്തോട് പൊടി ചേർക്കുന്നത് നല്ലതാണ്.
കഴുകി വൃത്തിയാക്കി നല്ല വെയിലത്ത് ഉണക്കിയെടുക്കന്ന മുട്ടത്തോട്
ഓരോ ദിവസവും ശേഖരിച്ച ശേഷം ഒന്നിച്ചു മാസത്തിലോ അല്ലങ്കിൽ ഒരു നിശ്ചിത അളവാകുമ്പോളോ
മിക്സിയിലോ ഗ്രൈന്‍ഡറിലോ പൊടിച്ചെടുക്കാവുന്നതാണ്. ഇങ്ങനെ പൊടിച്ചെടുക്കുന്ന പൊടി വായു കടക്കാതെ എത്രനാൾവേണമെങ്കിലും നമുക്ക്
സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. മുട്ടത്തൊടിലടങ്ങിയിരിക്കുന്ന മൂലകങ്ങളെ സാവകാശം മാത്രം
ഇവ പുറത്തുവിടുന്നതുകൊണ്ട് നമുക്ക് ഇവയെ പൊടി
രൂപത്തിൽ ഉപയോഗിക്കുന്നതാണ് നല്ലത്. മഗ്നീഷ്യം , പൊട്ടാസ്യം , ഡോസിയം തുടങ്ങിയ ധാതുക്കളും മുട്ടത്തോടിൽ അടങ്ങിയിട്ടുണ്ട്.
ഇവയെല്ലാം തന്നെ ചെടിയുടെയും പച്ചക്കറിയുടെയും നല്ല രീതിയിലുള്ള വളർച്ചയ്ക്കും പൂവിടലിനും സഹായിക്കുന്നു. മുട്ടത്തോട്
പൊടി ഉപയോഗിക്കുന്നത് വഴി ചിലതരം വണ്ടിനേയും അതുപോലെ ഓർക്കിഡിലും, ചെടികളിലും, പച്ചക്കറികളിലുമുള്ള
ഒച്ചിന്റെ ശല്യം ഇല്ലാതാക്കാനും നമുക്ക് സാധിക്കും.
വഴുതന , പച്ചമുളക്, കാന്താരി എന്നീയിനം പച്ചക്കറികൾ കായ്ഫലം കഴിയുമ്പോൾ
പ്രുണ് ചെയ്‌തു നമുക്ക് വീണ്ടും ആ ചെടികളെ വളർത്താവുന്നതാണ്. ഇങ്ങനെ ഈ ചെടികളെ പ്രുണ് ചെയ്യുമ്പോൾ കുറച്ചു മുട്ടത്തോട് പൊടി ചുവട്ടിൽ
ചേർത്ത് മണ്ണടുപ്പിച്ചു കൊടുക്കുന്നത് ചെടി
ശക്തിയോടെ വളർന്ന് വീണ്ടും കായ വരുന്നതിന് കാരണമാകും. അതുപോലെ റോസയിൽ ധാരാളം
പൂക്കളുണ്ടാകുന്നതിനും മുട്ടത്തോട് പൊടിച്ചുപയോഗിക്കാവുന്നതാണ് .
Post a Comment