ദുരിയാന്‍
പഴങ്ങളുടെ രാജാവാണ് ദുരിയാന്‍. മാൽവേസിയ സസ്യകുടുബത്തിൽ ഉൾപ്പെടുന്ന ഒരു ഫലവർഗ്ഗസസ്യയിനമാണ് ദുരിയാന്‍ (ശാസ്ത്രീയനാമം: Durio zibethinus) തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണ് ഇവയുടെ നൈസർഗ്ഗികമായ പ്രദേശം. ശാഖയിൽ കുലകളായാണ് ഫലം ഉണ്ടാകുന്നത്. കേരളത്തിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇവ പുഷ്പിക്കുന്നു.ചെറിയ ചക്കയോളം വലുപ്പവും, പരമാവധി 3 കിലോഗ്രാം തൂക്കവും, പുറത്ത് കൂര്‍ത്തുമൂര്‍ത്ത നീളന്‍ കട്ടിമുളളുകളുമുളള ദുരിയാന്‍ പഴം, കേരളത്തില്‍ പ്രചാരം നേടിവരികയാണ്. ഇതിന്റെ ഉള്‍ഭാഗം ചക്കയിലെ ചുളകള്‍പോലെ തന്നെയാണ്. പോഷകസമൃദ്ധമാണ് ഈ പഴം. ജീവകം. സി യും, കാല്‍സ്യവും, പൊട്ടാസ്യവും, കൊഴുപ്പും, അന്നജവും, ഭക്ഷ്യയോഗ്യമായ നാരുകളും ദുരിയാന്‍ പഴത്തിലുണ്ട്. നിരവധി പ്രോട്ടീനുകളും ധാതുലവണങ്ങളും കൊണ്ട് സമ്പന്നമാണ് ഈ പഴം. ഉള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷിക്കുന്നത്.
മാംസ്യം 1.47 ഗ്രാം
നാര് (ഭക്ഷ്യയോഗ്യം) 3.8 ഗ്രാം
കൊഴുപ്പ് 5.33 മില്ലിഗ്രാം
ജീവകം. സി 19.7 മില്ലിഗ്രാം
സോഡിയം 16.5 മില്ലിഗ്രാം
പൊട്ടാസ്യം 436.0 മില്ലിഗ്രാം
കാല്‍സ്യം 6.0 മില്ലിഗ്രാം
തായ്ലാന്റ്,മലേഷ്യ,സുമാത്ര പ്രദേശങ്ങളിൽ നിന്നുമെത്തിയ ദുരിയാന്‍ പഴത്തെക്കുറിച്ച് രസകരമായ കഥകളുണ്ടു.അവിടെ കാടുകളിൽ മാത്രം വളരുന്ന ഈ മരം മദ്ധ്യകേരളത്തിലും തൃശൂർ ജില്ലയിലെ ചാലക്കുടി പ്രദേശത്തും വീട്ടുവളപ്പുകളിൽ വെച്ചുപിടിപ്പിച്ചിട്ടുണ്ട് .പക്ഷേ ഇതിനു അസഹനീയമായ ഗന്ധമാണുള്ളത്.ഇതുകാരണം മലേഷ്യയിലും സിങ്കപ്പൂരിലുമൊക്കെ ബസിലും ട്രെയിനിലും ദുരിയാന്‍ കയറ്റുന്നത് നിരോധിച്ചിട്ടുണ്ടു.മണം തീരെ ഷ്ടമല്ലെങ്കിലെന്ത്, തീവിലയാണു ദുരിയാന്‍ പഴത്തിനു.വന്ധ്യതക്കുള്ള ദിവ്യഔഷധമെന്ന നിലയിൽ ഇതിനു വൻ ഡിമാന്റാണു.ലൈംഗികോത്തേജനത്തിനും ഇത് അത്യുത്തമം.സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോൺ ഉത്പാദനം വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ടത്രേ.വിദേശരാജ്യങ്ങളിൽ ദുരിയാൻ സമൃദ്ധമായി ലഭിക്കുന്ന ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ വന്ധ്യതാചികിത്സക്കായി ചില ആശുപത്രികളിൽദുരിയാൻ വാർഡുകൾ തന്നെ തുറക്കുന്നുണ്ടെന്നും മാദ്ധ്യമങ്ങൽ റിപ്പോർട്ട് ചെയ്തിയ്യുണ്ടു.തമിഴ്നാട് സർക്കാറിന്റെ നീലഗിരിജില്ലയിലുള്ള കല്ലാർ,ബാർളിയാർ കൃഷിത്തോട്ടങ്ങളിൽ ദുരിയാൻ മരങ്ങൾ വന്തോതിൽ വെച്ചുപിടിപ്പിച്ചിട്ടുണ്ടു.അവിടെയും ചിലർ ദുരിയാൻ ക്ലിനിക്കുകൾ തുറന്നിട്ടുണ്ടു..നല്ല മൂർച്ചയുള്ള കൂർത്തമുള്ളുകളാണു ദുരിയാന്‍ പഴത്തിന്റേത്.ഇവ പഴുത്താൽ തനിയെ താഴെ വീഴുകയാനു പതിവ്.95 ശതമാനം പഴങ്ങളും രാത്രി വീഴും.രാവിലെ ഇവ പെറുക്കാന്‍ ജോലിക്കാർ പോകുന്നത് തലയിൽ ഹെൽമറ്റും വെച്ചാണു.അപ്പോൾ ഏതെങ്കിലുമൊരു ദുരിയാന്‍ പഴം അടർന്ന് തലയിൽ വീണാൽ ആൾ മരിച്ചു പോകും.ആനയുടെ തലയിൽ വീണാൽ പോലും തല തുളച്ചുകയറുമത്രേ!
ട്രിഫ്‌റ്റോഫാന്‍ എന്ന അമിനോആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ വിഷാദം, ആകാംക്ഷ, ഉറക്കമില്ലായ്‌മ തുടങ്ങിയ അവസ്ഥകള്‍ പരിഹരിക്കാന്‍ ദുരിയാന്‍ പഴം ഉപയോഗപ്രദമാണ്. രക്തശുദ്ധീകരണത്തിനും, വാര്‍ധക്യസഹജമായ അവസ്ഥകള്‍ സാവധാനത്തിലാക്കുന്നതിനും കുറയ്ക്കുന്നതിനും ദുരിയാന്‍ പഴം സഹായിക്കുന്നു. ഫ്രക്‌ടോസ് (Fructose), സുക്രോസ്(( Sucrose) തുടങ്ങിയ പഞ്ചസാരകളും ലഘുകൊഴുപ്പുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് ഒരു പോഷകാഹാരം എന്ന നിലയ്ക്ക് ദുരിയാന്‍പഴം കൊടുക്കാം. ധാരാളം മാംഗനീസ് അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായകമാവുന്നു. ഫോളേറ്റിന്റെ ഉത്തമ ഉറവിടമായതിനാല്‍ ചുവന്നരക്താണുക്കളുടെ ഉല്‌പാദനത്തെ സഹായിക്കുകയും വിളര്‍ച്ച അകറ്റുകയും ചെയ്യും. ആമാശയത്തില്‍ ആവശ്യത്തിന് ഹൈഡ്രോക്ലോറിക്‌ആസിഡ് അമ്ലം ഉല്‌പാദിപ്പിക്കുന്നതിലൂടെ ക്രമമായ വിശപ്പുണ്ടാകുന്നതിനും, ആഹാരം ദഹിക്കുന്നതിനും ദുരിയാന്‍ പഴം കഴിക്കുന്നത് നല്ലതാണ്. കേരളത്തില്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇപ്പോള്‍ ദുരിയാന്‍ കൃഷിയുണ്ട്. ശരീരത്തിന് ആവശ്യം വേണ്ട ഊര്‍ജ്ജവും മാനസികാരോഗ്യവും ദുരിയാന്‍ പഴം നല്‍കുന്നു. നാര് സമൃദ്ധമായതിനാല്‍ വയറ്റിലെ അസ്വാസ്‌ഥ്യങ്ങളെ തടയും. ശ്വാസകോശവും ശ്വസനേന്ദ്രിയങ്ങളും ശുദ്ധീകരിച്ച് കഫക്കെട്ട് അകറ്റുകയും ചെയ്യുന്നു.
എനിച്ചും ബോണം ദുരിയാന്‍ പഴം
ReplyDelete