മധുരക്കിഴങ്ങ്
മനുഷ്യർക്കും കന്നുകാലികൾക്കും ആഹാരമായി ഉപയോഗിക്കുന്ന ഒരു കിഴങ്ങുവർഗ്ഗ വിളയാണ്‌മധുരക്കിഴങ്ങ് അഥവാ ചക്കരക്കിഴങ്ങ് (Sweet potato). ഈ കിഴങ്ങുവിളായിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൻ അന്നജം നിർമ്മിക്കുന്നു. കൂടാതെ പ്രോട്ടീൻ, വിറ്റമിൻ എ, പഞ്ചസാരഎന്നിവയും ഈ കിഴങ്ങിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങളാണ്.എല്ലാത്തരം മണ്ണിലും വളരുന്ന ഒരു വിളയാണിത്. നല്ലതുപോലെ ഫലപുഷ്ടിയും ഇളക്കവും നീർവാഴ്ചയുമുള്ള മണൽ കലർന്ന മണ്ണിൽ ഏറ്റവും നന്നായി വിളവുതരുന്ന ഒരു വിളകൂടിയാണിത്. ജൂൺ-ജൂലൈ , സെപ്റ്റംബർ-ഒക്ടോബർ എന്നീ കാലങ്ങളിലാണ് പൊതുവേ കേരളത്തിൽ ഇവ കൃഷിചെയ്യുന്നത്. നന സൗകര്യമുള്ള കരപ്രദേശങ്ങളിൽ ഒക്ടോബർ -നവംബർ മാസങ്ങളിലും വയലുകളിൽ ജനുവരി-ഫെബ്രുവരിമാസങ്ങളിലും ഈ കിഴങ്ങ് കൃഷിചെയ്യാം
മഴയെ ആശ്രയിക്കാതെ കൃഷി നടത്തുമ്പോൾ നട്ട് ആദ്യത്തെ പത്ത് ദിവസം രണ്ട് ദിവസത്തിൽ ഒരിക്കലും പിന്നീട് ഒരാഴ്ചയോ പത്ത് ദിവസത്തിൽ ഒരിക്കലോ ഇടവിട്ടും ജലസേചനം നടത്താവുന്നതാണ്. നനയ്ക്കുന്നതുപോലെതന്നെ മണ്ണിൽ അധികമുള്ള ജലം വാർന്നുപോകുന്നതിനും സൗകര്യങ്ങൾ ഉണ്ടാക്കേണ്ടതാണ്.
വാരങ്ങൾ തയ്യാറാക്കുന്നതിനു മുൻപായി ഒരു ഹെക്ടറിലേയ്ക്ക് 10 ടൺ കാലിവളം അടിവളമായി ചേർക്കുന്നത് കിഴങ്ങിന്റെ പെട്ടെന്നുള്ള വളർച്ചയ്ക്ക് സഹായിക്കും. വാരങ്ങൾ എടുക്കുമ്പോൾ അടിവളമായി യൂറിയ, റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ് എന്നീ രാസവളങ്ങൾ നൽകേണ്ടതാണ്. നട്ട് ഒരു മാസം കഴിയുമ്പോൾ മേൽവളമായി യൂറിയ വാരങ്ങളുടെ വശങ്ങളിൽ ചേർത്ത് മണ്ണ് കൂട്ടിക്കൊടുക്കേണ്ടതാണ്.
അടുത്തിടെ നടന്ന ഒരു പഠനത്തില്‍ മധുരക്കിഴങ്ങിന്റെ അപൂര്‍വ്വ ഗുണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരില്‍ കാന്‍സര്‍ വരുന്നത് തടയാന്‍ മധുരക്കിഴങ്ങിന് കഴിയുമത്രേ. പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാന്‍ മധുരക്കിഴങ്ങിനു കഴിയുമെന്ന് പണ്ടുമുതലേ വിശ്വാസമുണ്ടായിരുന്നു. പക്ഷേ ക്യാന്‍സര്‍ പ്രതിരോധ ശോഷിയെക്കുറിച്ച് അറിവില്ലായിരുന്നു.
മധുരക്കിഴങ്ങിന്റെ കിഴങ്ങും വള്ളിയും നടീൽ വസ്തുവായി ഉപയോഗിക്കാവുന്നതാണ്. കിഴങ്ങുകളാണ് നടീലിനായി തിരഞ്ഞെടുക്കുന്നതെങ്കിൽ രണ്ട് തവാരണകളിലായിട്ടാണ് കൃഷിചെയ്യുന്നത്. വള്ളികളാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു തവാരണ മതിയാകും.
ക്യാന്‍സര്‍ പ്രതിരോധശേഷിയെപ്പറ്റിയും വ്യക്തമായതെളിവുകള്‍ ലഭിച്ചതോടെ എല്ലാഗുണങ്ങളുമുള്ള മധുരക്കിഴങ്ങ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാന്‍സാസ് സര്‍വകലാശാലയിലാണ് ഇതിന്റെ ഗവേഷണം നടന്നത്. അധികം വില കൊടുക്കാതെ വാങ്ങാന്‍ കിട്ടുന്ന ഒന്നാണ് മധുരക്കിഴങ്ങ്.
മധുരക്കിഴങ്ങെന്നാണ് പേരെങ്കിലും ഇത് പ്രമേഹം നിയന്ത്രിക്കാനും ഓര്‍മ്മശക്തി നിലനിര്‍ത്താനുമെല്ലാം സഹായകമാണ്. ഒപ്പം തന്നെ ഹൃദയാരോഗ്യത്തിനും മധുരക്കിഴങ്ങ് നല്ലതാണ്. മോണിങ് ഗ്ലോറി സസ്യകുടുംബത്തില്‍പ്പെട്ടതാണ് സ്വീറ്റ് പൊട്ടാറ്റോ. കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്‌ടമാണിത് ഒപ്പം, താഴ്‌ന്ന കലോറിയും ഇതിന്റെ പ്രത്യേകതയാണ്.ഇതിലടങ്ങിയിരിക്കുന്ന വിറ്റമിന്‍ ഇ, സി എന്നിവയും ബീറ്റ കരോട്ടിനുമാണ് ഹൃദയത്തെ ആരോഗ്യകരമാക്കുകയും ഒപ്പം കാന്‍സര്‍ തടയുകയും ചെയ്യുന്നത്. നാരുകളുടെ കലവറകൂടിയാണിത്. ഇതുകൊണ്ടാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ ഇതിന് ശരീരത്തെ സഹായിക്കാന്‍ കഴിയുന്നത്.
ചെല്ലിയാണ് മധുരക്കിഴങ്ങിന്റെ മുഖ്യം ശത്രുകീടം. വളർച്ചെയെത്തിയ ചെല്ലികൾ കിഴങ്ങുകളിലും തണ്ടുകളിലും തുരന്ന് അവയിൽ പ്രവേശിക്കുകയും മുട്ടയിടുകയും ചെയ്യുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ കിഴങ്ങിനുള്ളിലെ ഭക്ഷ്യയോഗ്യമായ ഭാഗങ്ങൾ തിന്ന് അവയെ പൊൾലയാക്കുന്നു. നേരിയ രീതിയിൽ ആക്രമണ വിധേയമായ കിഴങ്ങുകൾ കയ്പ്പുള്ളതും ഭക്ഷണത്തിന് യോഗ്യമല്ലാതായിത്തീരുകയും ചെയ്യുന്നു.കീടങ്ങളെ നശിപ്പിക്കുന്നതിലേക്കായി; കീടാക്രമണം ഉണ്ടായിട്ടുള്ള മുൻ വിളയുടെ അവശിഷ്ടങ്ങൾ കൃഷിയിടത്തുനിന്നും പൂർണ്ണമായും നീക്കം ചെയ്യേണ്ടതാണ്. കീട ബാധയില്ലാത്തതും ആരോഗ്യത്തോടെ വളരുന്നതുമായ തലപ്പുകളും കിഴങ്ങുകളും കൃഷിക്കായി തിരഞ്ഞെടുക്കുക. മധുരക്കിഴങ്ങ് നട്ട് 30 ദിവസത്തിനുശേഷം ഹെക്ടറൊന്നിന് 3 ടൺ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകൊണ്ട് പുതയിടുന്നത് ഒരു പരിധിവരെ കീടങ്ങളെ തടയുന്നതിന് സഹായകരമാകും. കൂടാതെ നട്ട് 65 ദിവസം പ്രായമാകുമ്പോൾ ഫെന്തയോൺ, ഫെനിട്രോതയോൺ എന്നിവയിൽ ഏതെങ്കിലും ഒന്ന് 0.05% വീര്യത്തിൽ മണ്ണ് കുതിരുന്ന വിധത്തിൽ ഒഴിച്ചുകൊടുക്കുകയുമാകാം. ഇവയെക്കൂടാതെ നട്ട് 50 മുതൽ 80 വരെ ദിവസ്പ്രായത്തിൽ മധുരക്കിഴങ്ങുതന്നെ ഏകദേശം 100 ഗ്രാം തൂക്കമുള്ള ചെറിയ കഷണങ്ങളാക്കി മുറിച്ച് കൃഷിയിടത്തിൽ അവിടവിടെയായി അഞ്ചുമീറ്റർ ഇടവിട്ട് വയ്ക്കുക. പത്തുദിവസത്തെ ഇടവേളകളിൽ ഇത്തരം കെണികൾ ഉപയോഗിച്ച് കീടത്തെ ആകർഷിച്ച് നശിപ്പിക്കാവുന്നതാണ്. കൂടാതെ ഓരോ 100 ചതുരശ്ര മീറ്ററിലും ഓരോ ഫിറമോൺ കെണി ഉപയോഗിച്ച് ഈ കീടത്തിന്റെ ആൺ വർഗ്ഗത്തെ ആകർഷിച്ചും നശിപ്പിക്കാവുന്നതാണ്
Post a Comment