Header Ads

We inspire and promote your farming.

കാപ്‌സിക്കം

                          
എല്ലാ മുളക്‌ വര്‍ഗ്ഗങ്ങളും പ്രത്യേകിച്ച്‌ കാപ്‌സിക്കം വിറ്റാമിന്‍ എ, സി, ബീറ്റാ കരോട്ടിന്‍ എന്നിവയുടെ 

സമൃദ്ധമായ ഉറവിടമാണ്‌ . ബ്ലഡ്‌ പ്രഷര്‍ കുറയ്ക്കുന്നതിനും, കൊളസ്റ്റിറോള്‍ നിയന്ത്രണവിധേയമായി 

നിലനിര്‍ത്തുന്നതിനും, ഹാര്‍ട്ട്‌ അറ്റാക്ക്‌ വരാതിരിക്കുന്നതിനും കാപ്‌സിക്കം നിത്യേന 

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുമൂലം സാധിക്കുന്നു. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്‌, ബ്രോങ്കിയല്‍ ആസ്‌ത്‌മ, 

കാറ്ററാക്‌ട്‌ എന്നിവയെ തടയുന്നതിനും കാപ്‌സിക്കം ഭക്ഷണത്തില്‍സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്‌ .

മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്സൈസിന്‍ എന്ന പദാര്‍ത്ഥം വേദനസംഹാരിയായും ഉപയോഗിക്കാം. 

ക്യാന്‍സര്‍ തടയുന്നതിന്‌ കാപ്‌സൈസിന്‌ കഴിവുണ്ടെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. കാര്‍സിനോജനിക്‌ 

പദാര്‍ത്ഥങ്ങള്‍ ഡി.എന്‍ .എ യുമായി കൂടിച്ചേരുന്നത്‌ തടയുകയാണ്‌ യഥാര്‍ത്ഥത്തില്‍ കാപ്‌സൈസിന്റെ 

ധര്‍മ്മം. ഭക്ഷണ പദാര്‍ത്ഥങ്ങളിലെ രോഗകാരികളായ ബാക്‌ടീരിയകളെ നശിപ്പിക്കാനും കാപ്‌സൈസിനു 

കഴിയും. ചില്ലി ഒരു ലാക്‌സേറ്റീവ്‌ കൂടിയാണ്‌ . പ്രമേഹ രോഗമുള്ളവര്‍ സ്ഥിരമായി കാപ്സിക്കം 

കഴിക്കുന്നത്‌ നല്ലതാണ്‌ .ഭക്ഷ്യ, ആരോഗ്യ മേഘലകളിലുള്ള ഉപയോഗത്തിന്‌ പുറമേ മറ്റനേകം 

വ്യാവസായിക ഉപയോഗങ്ങളും ചില്ലിക്കുണ്ട്. കാപ്സൈസിന്‍ കലര്‍ന്ന 'പെപ്പര്‍' സ്പ്രെകള്‍ 

അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനും, സ്വയരക്ഷയ്ക്കും മറ്റും ഉപയോഗിക്കുന്നുണ്ട്. 

No comments

Copyright (c) 2015 Glory Farm. Powered by Blogger.