Terrace Farming (Fruits , Vegetables & Medicinal Plants)
ഒരു റബ്ബര്‍ കുട്ട ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഏതു ഫല വൃക്ഷവും നിങ്ങളുടെ ടെറസിലോ , മുറ്റത്തോ വളര്‍ത്താം. സ്വന്തമായി ഒത്തിരി ഭൂമി ഇല്ല എന്ന പരാതി പറയേണ്ട . ആകെ വേണ്ടത് ഒരു ഇത്തിരി മനസ്മാത്രം
അവശ്യമുള്ള സാധനങ്ങൾ1. റബ്ബര്‍ കൊട്ട.
2. ഒരു കമ്പി കഷണം
3. ചകിരി , ഓടിന്റെ മുറി
4. മണ്ണ് , മണല്‍ , ചാണകപൊടി
തയാറാക്കുന്ന വിധം
ആദ്യം കുട്ടയില്‍ നടുവിലായി ഒരു കിഴുത്ത ഇടണം . ഇനി കിഴുത്ത അടയാതെ ഇരിക്കാന്‍ അല്പം ചകിരിയും ഓട്ടിന് കഷണവും കുട്ടയില്‍ ഇട്ടു അതില്‍ മണ്ണ് , ചാണകപൊടി , മണല്‍ ഇവ തുല്യ അളവില്‍ കലര്‍ത്തി മുക്കാല്‍ ദാഗം മാത്രം നിറയ്ക്കുക . ഇനി നിങ്ങൾക്ക് ഇഷ്ടമുള്ള തൈ ഇതിൽ നടാം
Post a Comment