Header Ads

We inspire and promote your farming.

അലങ്കാരമത്സ്യ കൃഷി


മത്സ്യക്കൃഷിയിലെ തുടക്കക്കാരന്‍സങ്കരം നടത്തിയ മത്സ്യത്തെയും കുഞ്ഞിനെയും കൈകാര്യം ചെയ്യുന്നതും പരിപാലിക്കുന്നതും സംബന്ധിച്ച നടപടികളുമായി പരിചിതനാകാന്‍ ആദ്യം കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഏതെങ്കിലും മത്സ്യവും ഗോള്‍ഡ്ഫിഷ് പോലെയുള്ള മുട്ടയിടുന്ന ഇനവും തമ്മിലുള്ള സങ്കരണത്തില്‍ തുടങ്ങണം. മത്സ്യങ്ങളുടെ ജീവശാസ്ത്രം, ആഹാരരീതികള്‍, ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള നല്ല അറിവ് മത്സ്യോല്‍പാദനം ആരംഭിക്കുന്നതിനു മുമ്പ് ഉണ്ടായിരിക്കണം. അടയിരിക്കുന്ന മത്സ്യങ്ങള്‍ക്കും ലാര്‍വകള്‍ക്കുമുള്ള ജീവനുള്ള ആഹാരങ്ങളായ ട്യൂബിഫെക്സ് വിരകള്‍, മോയ്ന, മണ്ണിരകള്‍ എന്നിവയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇന്‍ഫുസോറിയ, ആര്‍ടീമിയ നോപ്ലി, റോറ്റിഫര്‍, ഡാഫ്നിയ തുടങ്ങിയ ചെടികള്‍ ആദ്യകാലങ്ങളില്‍ത്തന്നെ ലാര്‍വയ്ക്ക് ആവശ്യമാണ്. ഇത്തരം ആഹാരം തുടര്‍ച്ചയായി ഉല്‍പാദിപ്പിക്കുന്ന ഒരു യൂണിറ്റ് ഇതിന്‍റെ വിജയകരമായ പരിപാലനത്തിന് ആവശ്യമാണ്. മിക്കവാറും സാഹചര്യങ്ങളില്‍ മത്സ്യോല്‍പാദനം എളുപ്പമാണെങ്കിലും ലാര്‍വ വളര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അനുബന്ധ ആഹാരമായി കര്‍ഷകര്‍ക്ക് സാധാര ണ കാര്‍ഷികോല്‍പന്നങ്ങളില്‍നിന്ന് പെല്ലറ്റ് രൂപത്തിലുള്ള ആഹാരമുണ്ടാക്കാവുന്നതാണ്. മത്സ്യക്കുഞ്ഞുങ്ങളുടെ ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് നല്ല ഗുണനിലവാരമുള്ള ജലം ലഭ്യമാക്കാന്‍ ജൈവ അരിപ്പകള്‍ സ്ഥാപിക്കണം. വര്‍ഷത്തില്‍ പലസമയങ്ങളിലും അലങ്കാരമത്സ്യങ്ങളെ ഉല്‍പാദിപ്പിക്കാവുന്നതാണ്.

അലങ്കാരമത്സ്യം സൂക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നതും പലര്‍ക്കും താല്‍പര്യമുള്ള പ്രവൃത്തിയായിരിക്കുകയാണ്. ഇത് മാനസികോല്ലാസത്തിനൊപ്പം സാമ്പത്തികനേട്ടവും നല്‍കുന്നു. ഏകദേശം 600 അലങ്കാരമത്സ്യ ഇനങ്ങള്‍ ലോകമെങ്ങുമുള്ള ജലാശയങ്ങളില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ജലാശയങ്ങള്‍ വ്യത്യസ്ത ഇനം അലങ്കാരമത്സ്യങ്ങളാല്‍ സമ്പന്നമാണ്. നൂറോളം തനത് മത്സ്യ ഇനങ്ങളും ആകര്‍ഷകങ്ങളായ അത്രയും തന്നെ മറ്റിനങ്ങളും വളര്‍ത്തപ്പെടുന്നു.

സങ്കരണത്തിന് അനുയോജ്യമായ മത്സ്യ ഇനങ്ങള്‍

തനതായതും ആകര്‍ഷകങ്ങളുമായ ശുദ്ധജല മത്സ്യ ഇനങ്ങളില്‍ ആവശ്യക്കാരേറെയുള്ളതിനെ വാണിജ്യാവശ്യങ്ങള്‍ക്കായി സങ്കരം ചെയ്ത് വളര്‍ത്തുന്നു. എളുപ്പത്തില്‍ ഉല്‍പാദിപ്പിക്കാവുന്നയും വാണിജ്യാടിസ്ഥാനത്തില്‍ പ്രിയമുള്ളതുമായ മത്സ്യങ്ങളെ മുട്ടയിടുന്നവയെന്നും കുഞ്ഞുങ്ങളെ പ്രസവിക്കുന്നവയെന്നും രണ്ടായി തിരിക്കാം.



കുഞ്ഞുങ്ങളെ പ്രസവിക്കുന്ന വര്‍ഗ്ഗം
  • ഗപ്പി (പിയോസിലിയ റെറ്റികുലേറ്റ)
  • മോളി (മെളിനേഷ്യ വര്‍ഗം)
  • സ്വോര്‍ഡ് ടെയില്‍ (സിഫോഫോറസ് വര്‍ഗം)
  • റ്റി
മുട്ടയിടുന്നവ
  • ഗോള്‍ഡ്ഫിഷ് (കരേഷ്യസ് ഒറാറ്റസ്)
  • കോയ് കാര്‍പ് (സൈപ്രിനസ് കാര്‍പിയോ -കോയി വിഭാഗം)
  • സീബ്ര ഡാനിയോ (ബ്രാകിഡാനിയോ റെറിയോ)
  • ബ്ലാക്ക് വിന്‍ഡോ ടെട്ര (സൈമ്നോകോ-സൈമ്പസ് വര്‍ഗം)
  • നിയോണ്‍ടെട്ര (ഹൈഫെസോ-ബ്രൈകോണ്‍ഇനെസി))
  • സെര്‍പെ ടെട്ര (ഹൈഫെസോബ്രൈകോണ്‍കാലിസ്റ്റസ്)
മറ്റുള്ളവ
  • ബബിള്‍സ്-നെസ്റ്റ് ബില്‍ഡേഴ്സ്
  • എയ്ഞ്ചല്‍ഫിഷ് (റ്റെറോഫൈലം സ്കലാറെ)
  • റെഡ്-ലൈന്‍ടോര്‍പിഡോ ഫിഷ് (പുന്‍റിയസ് ഡെനിസോനി)
  • ലോച്ചസ് (ബോട്ടിയ വര്‍ഗം)
  • ലീഫ്-ഫിഷ് (നാന്‍ഡസ് നാന്‍ഡസ്)
  • സ്നെയ്ക് ഹെഡ് (ചാന ഓറിയെന്‍റാലിസ്)



അലങ്കാരമത്സ്യങ്ങളുടെ വിജയകരമായ ഉല്പാദനത്തിനുള്ള ചില കുറിപ്പുകള്‍


  • ഉല്‍പാദന പരിപാലന യൂണിറ്റുകള്‍ സ്ഥിരമായി ജലവും വൈദ്യുതിയും ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കണം. അരുവികളുടെയോ മറ്റോ സമീപത്താണെങ്കില്‍ വളരെ നല്ലത്. കാരണം ആവശ്യത്തിനു വെള്ളവും ലഭിക്കും പരിപാലനകേന്ദ്രം തുടര്‍ച്ചയായി കൊണ്ടുപോകാനും സാധിക്കും.
  • കാര്‍ഷികോല്‍പന്നങ്ങളായ പിണ്ണാക്ക്, തവിട്, ഗോതമ്പുതവിട്, മൃഗങ്ങളില്‍നിന്നുള്ള മത്സ്യാഹാരം, കൊഞ്ചിന്‍തല, എന്നിവയുടെ സ്ഥിരമായ ലഭ്യത മത്സ്യങ്ങള്‍ക്ക് പെല്ലറ്റ് ഭക്ഷണമുണ്ടാക്കുന്നത് എളുപ്പമാക്കും. പ്രജനനത്തിനു തിരഞ്ഞെടുക്കുന്ന വിത്തുമത്സ്യങ്ങള്‍ ഉയര്‍ന്ന ഗുണനിലവാരമുള്ളതായിരിക്കണം. എങ്കിലേ ഗുണനിലവാരമുള്ള മത്സ്യവും ഉല്‍പാദിപ്പിച്ച് വില്‍ക്കാന്‍കഴിയൂ. കുഞ്ഞുമത്സ്യങ്ങളെ പൂര്‍ണവളര്‍ച്ചയെത്തുന്നതുവരെ വളര്‍ത്തണം. അത് മത്സ്യത്തെ കൈകാര്യം ചെയ്യുന്നതില്‍ അനുഭവപരിചയമുണ്ടാക്കിത്തരുക മാത്രമല്ല അവയെ സൂക്ഷ്മതയോടെ തിരഞ്ഞെടുക്കുന്നതിനും സഹായിക്കും.
  • ഉല്‍പാദന പരിപാലനകേന്ദ്രങ്ങള്‍ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവയുടെ അടുത്താവുന്നതാണ് അഭികാമ്യം. കാരണം മത്സ്യങ്ങളെ ജീവനോടെ ആഭ്യന്തര വിപണിയിലും വിദേശത്തും കൊണ്ടുപോകാന്‍ സാധിക്കും.
  • മത്സ്യ പരിപാലന നടപടികള്‍ ഏകോപിപ്പിക്കുന്നതിന് മത്സ്യോല്‍പാദകന്‍ ഏതെങ്കിലും ഒരിനം മത്സ്യത്തിന്‍റെ ഉല്‍പാദനത്തില്‍ ശ്രദ്ധിക്കുന്നതാണ് അഭികാമ്യം.
  • വിപണിയിലെ ആവശ്യകതയെക്കുറിച്ചുള്ള കൃത്യമായ അറിവ് ഉപഭോക്താവിന്‍റെ താല്‍പര്യത്തെക്കുറിച്ചുള്ള അറിവ്, മൊത്തത്തില്‍ വ്യക്തികളുമായുള്ള ഇടപെടലുകളിലൂടെയും പൊതുജന സമ്പര്‍ക്കത്തിലൂടെയും വാണിജ്യശൃംഖല കൈകാര്യം ചെയ്യുക എന്നിവയും അഭികാമ്യമാണ്.
  • പരിശീലനത്തിലൂടെ വാണിജ്യരംഗത്തുള്ള പുതിയ വികസനങ്ങള്‍, ഗവേഷണരംഗത്തെ പുരോഗതികള്‍ എന്നിവയെക്കുറിച്ച് അറിഞ്ഞുകൊണ്ടിരിക്കാന്‍ ഈ രംഗത്തെ അഗ്രഗണ്യരും വിദഗ്ദ്ധന്‍മാരുമായി എപ്പോഴും സമ്പര്‍ക്കം പുലര്‍ത്തുക.

കടപ്പാട് :india development  gateway


No comments

Copyright (c) 2015 Glory Farm. Powered by Blogger.